Published: March 10, 2026 04:31 PM IST
1 minute Read
അഹമ്മദാബാദ്∙ ട്വന്റി20 ലോകകപ്പ് ഫൈനൽ മത്സരത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിനു പിഴ ചുമത്തി ഐസിസി. മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴ. പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.9 അർഷ്ദീപ് ലംഘിച്ചതായി ഔദ്യോഗിക വാർത്താക്കുറിപ്പിൽ ഐസിസി അറിയിച്ചു.
‘രാജ്യാന്തര മത്സരത്തിനിടെ അനുചിതമോ അപകടകരമോ ആയ രീതിയിൽ ഒരു താരത്തിനു നേരെ പന്തോ മറ്റു ക്രിക്കറ്റ് ഉപകരണങ്ങളോ എറിയുന്നത്’ സംബന്ധിച്ച വകുപ്പാണിത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിനിടെ ന്യൂസീലൻഡ് താരം ഡാരിൽ മിച്ചലിനു നേരെ പന്തു വലിച്ചെറിഞ്ഞതിനാണ് നടപടി.
The heated infinitesimal betwixt Arshdeep Singh and Daryl Mitchell. 😯🔥
- Arshdeep singh deliberately threw shot towards Daryl Mitchell and deed him
- Mitchell got aggravated aft that and started abusing him
-Surya came and started consoling him.....See more
pic.twitter.com/uBBfjyiqEs
ന്യൂസീലൻഡ് ഇന്നിങ്സിന്റെ 11–ാം ഓവറിലാണ് സംഭവം. പന്തു നേരിട്ട ഡാരിൽ മിച്ചൽ അത് പ്രതിരോധിച്ചതോടെയാണു നാടകീയ സംഭവങ്ങളുടെ തുടക്കം. പന്തു പിടിച്ചെടുത്ത ഇന്ത്യൻ പേസർ റൺഔട്ട് ലക്ഷ്യമിട്ടെന്ന പോലെ മിച്ചലിനു നേരെ വലിച്ചെറിയുകയായിരുന്നു. ന്യൂസീലൻഡ് ബാറ്ററുടെ കാലിലാണു പന്തു കൊണ്ടത്. ഇതോടെ നിയന്ത്രണം നഷ്ടമായ ഡാരിൽ മിച്ചൽ, അർഷ്ദീപ് സിങ്ങിന് അടുത്തേക്കെത്തി. മിച്ചൽ സംസാരിക്കുമ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ നടന്നുപോകുകയാണ് അര്‍ഷ്ദീപ് ചെയ്തത്.
ഇന്ത്യൻ ക്യാപറ്റൻ സൂര്യകുമാർ യാദവ് എത്തി ഡാരിൽ മിച്ചലിനോടു സംസാരിച്ചാണു പ്രശ്നം പരിഹരിച്ചത്. പിന്നാലെ അർഷ്ദീപിനെ വിളിച്ച് അംപയർ മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഇതോടെ ഡാരിൽ മിച്ചലുമായി ഹസ്തദാനം ചെയ്ത് അർഷ്ദീപ് പ്രശ്നം പരിഹരിച്ചു. ഡാരിൽ മിച്ചലിനോടു മാപ്പു പറഞ്ഞതായി അർഷ്ദീപ് പിന്നീടു പ്രതികരിച്ചു.
English Summary:







English (US) ·