Published: May 24, 2026 11:37 AM IST Updated: May 24, 2026 02:06 PM IST
1 minute Read
ലക്നൗ ∙ ഐപിഎലിൽ പഞ്ചാബ് കിങ്സ്– ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിനിടെ ചിയർ ലീഡർമാരായ യുവതികളോട് കാണികളിൽ ചിലർ അപമര്യാദയായി പെരുമാറിയതായി പരാതി. ശനിയാഴ്ച രാത്രി ലക്നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. മത്സരം നടക്കുന്നതിനിടെ പഞ്ചാബ് കിങ്സിന്റെ ചിയർ ലീഡർമാരോടാണ് കാണികൾ ചിലർ മോശമായി രീതിയിൽ പെരുമാറിയത്. ഇക്കാര്യം ഒരു യുവതി ചൂണ്ടിക്കാട്ടിയതോടെ വിഷയത്തിൽ പൊലീസ് ഇടപെട്ടു.
ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ കാണികളിൽ ചിലരോട് സംസാരിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. ലക്നൗ ജഴ്സി ധരിച്ച ചില യുവാക്കളോടാണ് ഉദ്യോഗസ്ഥ സംസാരിക്കുന്നതെന്നാണ് ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത്. ഫോൺ നമ്പർ എഴുതിയ പേപ്പർ ചീയർ ലീഡർമാർക്കു നേരേ ചുരുട്ടിയെറിയുകയായിരുന്നെന്നാണ് സൂചന. ഇക്കാര്യത്തിൽ വ്യക്തതയില്ല.
During the LSG vs Punjab lucifer astatine Lucknow’s Ekana Stadium, immoderate fans were seen misbehaving with the cheerleaders and troubling them. Police past arrived and took enactment against those fans.
Why bash specified things ever hap successful UP? pic.twitter.com/3iOQDnpc8Y
മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ പഞ്ചാബ് കിങ്സ് ഏഴു വിക്കറ്റിനു തോൽപ്പിച്ചിരുന്നു. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ അപരാജിത സെഞ്ചറിയാണ് (51 പന്തിൽ 101*) പ്ലേഓഫിൽ കടക്കാൻ അവസാന കച്ചിത്തുരുമ്പു സമ്മാനിച്ചത്. ഇതോടെ ഇന്നു നടക്കുന്ന മത്സരങ്ങളിൽ രാജസ്ഥാനും കൊൽക്കത്തയും തോറ്റാൽ പഞ്ചാബിന് പ്ലേഓഫ് ഉറപ്പിക്കാം.സ്കോർ: ലക്നൗ 20 ഓവറിൽ 6ന് 196, പഞ്ചാബ് 18 ഓവറിൽ 3ന് 200.
SPECTATOR THROW PAPER BALL ON CHEERLEADER WITH HIS PHONE NUMBER 🚨
- In today's LSG vs PBKS lucifer successful lucknow a spectator propulsion his fig connected a cheerleader.
WAIT FOR POLICE OFFICER 🚨 pic.twitter.com/m8Tcfibjn6
6 തുടർതോൽവികൾ നൽകിയ ഭാരവും പാഠവും പേറിയാണു പഞ്ചാബ് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയത്. മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തിൽ ഓപ്പൺ പ്രിയാംശ് ആര്യ (0) ഗോൾഡൻ ഡക്കായതോടെ പഞ്ചാബിന്റെ ക്യാംപിൽ മറ്റൊരു പരാജയം നിഴലിട്ടു. മൂന്നാമനായി എത്തിയ കൂപ്പർ കാനലി (18) മൂന്നാം ഓവറിൽ പുറത്തായതോടെ പഞ്ചാബ് 2ന് 30 റൺസ് എന്ന നിലയിലേക്കു കൂപ്പുകുത്തി. എന്നാൽ പിന്നീട് അങ്ങോട്ട് കണ്ടതു പഞ്ചാബിന്റെ ഉയിർപ്പാണ്. പ്രഭ്സിമ്രൻ സിങ്ങും (39 പന്തിൽ 69) ശ്രേയസും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ പഞ്ചാബ് പതിയെ വിജയത്തീരത്തേക്ക് കുതിച്ചു. സീസണിൽ ആദ്യ മത്സരത്തിനിറങ്ങിയ സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കർ പ്രഭ്സിമ്രനെ പുറത്താക്കിയെങ്കിലും സൂര്യാംശ് ശെഡ്ഗെയെ (9) കൂട്ടുപിടിച്ച് ശ്രേയസ് സെഞ്ചറിയും വിജയവും സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ലക്നൗ പവർപ്ലേയുടെ തുടക്കത്തിൽ അൽപമൊന്നു പതറിയെങ്കിലും ജോഷ് ഇൻഗ്ലിസിന്റെ അർധ സെഞ്ചറിയുടെ (44 പന്തിൽ 72) ബലത്തിലാണ് ഭേദപ്പെട്ട ടോട്ടൽ സ്വന്തമാക്കിയത്. അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിൽ 16 റൺസ് നേടിയ ഇൻഗ്ലിസ് ലക്നൗവിന് മികച്ച തുടക്കമാണു നൽകിയത്. എന്നാൽ അടുത്ത ഓവറിൽ അർഷിൻ കുൽക്കർണിയെ (0) ഗോൾഡൻ ഡക്കാക്കിയ അസ്മത്തുല്ല ഒമർസായിയും മൂന്നാം ഓവറിൽ നിക്കോളാസ് പുരാനെ (2) മടക്കിയ മാർക്കോ യാൻസനും മത്സരം പഞ്ചാബിന് അനുകൂലമാക്കി. എന്നാൽ ആയുഷ് ബദോനി (18 പന്തിൽ 43) ഋഷഭ് പന്ത് (26) അബ്ദുൽ സമദ് (37*) എന്നിവരെ കൂട്ടുപിടിച്ച് ഇൻഗ്ലിസ് സ്കോറിങ് വേഗത്തിലാക്കി.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @rushiii_12 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:







English (US) ·