ഫോർമുല വൺ സീസണിലെ ആദ്യ സ്പ്രിന്റ് റേസ് ഇന്ന്, ചൈനീസ് ഗ്രാൻപ്രി നാളെ

1 week ago 2

ജോ മാത്യു

ജോ മാത്യു

Published: March 14, 2026 03:09 PM IST

1 minute Read

ചൈനീസ് ഗ്രാൻപ്രിക്കു മുൻപുള്ള പരിശീലന സെഷനിൽ 
ഫെറാറിയുടെ സ്പെഷൽ റിയർ വിങ് മക്കരീന ഘടിപ്പിച്ച കാറുമായി ലൂയിസ് ഹാമിൽട്ടൻ.
ചൈനീസ് ഗ്രാൻപ്രിക്കു മുൻപുള്ള പരിശീലന സെഷനിൽ ഫെറാറിയുടെ സ്പെഷൽ റിയർ വിങ് മക്കരീന ഘടിപ്പിച്ച കാറുമായി ലൂയിസ് ഹാമിൽട്ടൻ.

ലോകപ്രശസ്ത സ്പാനിഷ് ഗാനം ‘മക്കരീന’ എന്ന പേരിലാണ് ഫെറാറിയുടെ ഇത്തവണത്തെ ഫോർമുല വൺ റേസിങ് കാറിന്റെ സ്പെഷൽ റിയർ വിങ് അറിയപ്പെടുന്നത്. മക്കരീന എന്ന പാട്ടിന്റെ നൃത്തച്ചുവടുകളിൽ, കൈകൾ മലർത്തുന്നതിനു സമാനമായി വിങ് മറിയുന്നുവെന്ന ടീം പ്രിൻസിപ്പൽ ഫ്രെഡിന്റെ കണ്ടെത്തലാണ് ഈ വിളിപ്പേരിനു പിന്നിൽ. സീസണിലെ ആദ്യ ഗ്രാൻപ്രിയായ ഓസ്ട്രേലിയയിൽ ഈ വിങ് ഫെറാറി ഉപയോഗിച്ചിരുന്നില്ല. പക്ഷേ ചൈനീസ് ഗ്രാൻപ്രിയിൽ ഇന്നത്തെ സ്പ്രിന്റ് റേസിനും നാളത്തെ മത്സരത്തിനും ഫെറാറി ഡ്രൈവർമാർ ഇറങ്ങുക ഈ ആയുധവും കൂടി ഉൾപ്പെടുത്തിയായേക്കും!

മെഴ്സിഡീസ് Vs ഫെറാറി

ഈ സീസണിൽ പ്രധാന എതിരാളികൾ മെഴ്സിഡീസും ഫെറാറിയും ആയിരിക്കുമെന്ന പ്രവചനങ്ങൾ ശരിവയ്ക്കുന്നതായിരുന്നു ഇത്തവണത്തെ ഫോർമുല വൺ കാറോട്ട ഗ്രാൻപ്രിയിലെ മെൽബണിൽ അരങ്ങേറിയ ആദ്യ മത്സരം. മെഴ്സിഡീസിന്റെ ജോർജ് റസൽ, കിമി അന്റോനെല്ലി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ ഫെറാറിയുടെ ചാൾസ് ലെക്ലെയറും ലൂയിസ് ഹാമിൽട്ടനും മൂന്നും നാലും സ്ഥാനങ്ങളിലെത്തി.

മക്കരീന എന്ന വിങ് ഉപയോഗിക്കുന്നതിലൂടെ ഓരോ ലാപ്പിലും ശരാശരി 0.6 സെക്കൻഡ് ഫെറാറിക്കു ലാഭിക്കാമെന്നാണ് വിലയിരുത്തൽ. വിങ് തലകീഴായി മറിയുന്നതോടെ (180 ഡിഗ്രി റൊട്ടേഷൻ) കാറ്റിന്റെ പ്രതിരോധം വൻ തോതിൽ കുറയ്ക്കുകയും നേർരേഖയിലുള്ള പാതയിൽ കൂടുതൽ വേഗം ലഭിക്കുകയും ചെയ്യും. അതിനാൽ, മെഴ്സിഡീസ് ഉൾപ്പെടെയുള്ള എതിർ ടീമുകൾ ഫെറാറിയുടെ മക്കരീനയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഇതു നിയമവിരുദ്ധവും സ്പിരിറ്റ് ഓഫ് ദ് ഗെയിമിനു നിരക്കാത്തതുമാണെന്ന് ഇവർ പറയുന്നു. എന്നാൽ, 2026ലെ പുതിയ നിയമങ്ങൾ അനുസരിച്ച് ആക്ടീവ് എയ്റോഡൈനാമിക്സ് ഉപയോഗിക്കാൻ അനുവാദമുണ്ടെന്നാണ് ഫെറാറിയുടെ വാദം. പരിശീലന സെഷനിൽ ഉപയോഗിച്ചെങ്കിലും സ്പ്രിന്റ് ക്വാളിഫയറിൽ ഫെറാറി കാറുകളിൽ മക്കരീന ഘടിപ്പിച്ചിരുന്നില്ല. മെഴ്സിഡീസിന്റെ ജോർജ് റസൽ സ്പ്രിന്റ് ക്വാളിഫയറിൽ ഒന്നാമതെത്തി പോൾ പൊസിഷൻ നേടി.

മാറ്റങ്ങൾ ഇനിയും..

അപ്രതീക്ഷിതമായി പവർ കൂടിയതാണ് മക്‌ലാരൻ ഡ്രൈവർ ഓസ്കർ പിയാസ്ട്രി കഴിഞ്ഞ മത്സരം തുടങ്ങുന്നതിനു മുൻപുള്ള ഫോർമേഷൻ ലാപ്പിൽ അപകടത്തിൽപെടാൻ കാരണം. ഫോർമേഷൻ ലാപ്പിൽ ബാറ്ററിയുടെ ചാർജ് കുറയുന്നതിനാൽ സ്റ്റാർട്ടിങ്ങിൽ മികച്ച വേഗം കണ്ടെത്താനാകുന്നില്ലെന്നു റെഡ്ബുൾ റേസിങ്ങിന്റെ ചാംപ്യൻ ഡ്രൈവർ മാക്സ് വെർസ്റ്റാപ്പനും പരാതിപ്പെട്ടിട്ടുണ്ട്.ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത മാസം നടക്കാനിരിക്കുന്ന ബഹ്റൈൻ, സൗദി അറേബ്യൻ ഗ്രാൻപ്രികൾ മാറ്റി വച്ചതിനാൽ തുടർച്ചയായ 5 ആഴ്ചകളിൽ മത്സരം ഉണ്ടാവില്ല. 

English Summary:

Ferrari's caller rear wing, nicknamed 'Makarina' aft the fashionable Spanish song, is designed to trim resistance by rotating 180 degrees, perchance giving them a important velocity advantage. This innovative aerodynamic diagnostic has already drawn protests from rival teams similar Mercedes, who reason it violates the tone of the game, portion Ferrari maintains its compliance with upcoming regulations.

Read Entire Article