Published: July 28, 2026 03:20 PM IST Updated: July 28, 2026 04:40 PM IST
1 minute Read
പാരിസ് ∙ ഫ്രാൻസ് പുരുഷ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ഇതിഹാസതാരം സിനദിൻ സിദാനെ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചു. സ്ഥാനമൊഴിയുന്ന ദിദിയെ ദെഷാമിനു പകരക്കാരനായാണ് സിദാൻ ചുമതലയേൽക്കുന്നത്. ഫ്രാൻസ് കിരീടം ചൂടിയ 1998 ലോകകപ്പിലും 2000ലെ യൂറോ കപ്പിലും ഫ്രാൻസ് ടീമിലെ പ്രധാന മിഡ്‌ഫീൽഡറായിരുന്ന സിദാനെ, പാരിസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഫെഡറേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2030 ഫിഫ ലോകകപ്പ് വരെ നാല് വർഷത്തെ കരാറാണ് സിദാനുമായിട്ടുള്ളത്. 1998ലെ ബാലോൻ ദ് ഓർ പുരസ്കാര ജേതാവായിരുന്നു സിനദിൻ സിദാൻ.
What you should work next
2021ൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് വിട്ടതിന് ശേഷം സിദാൻ മറ്റൊരു ടീമിനെയും പരിശീലിപ്പിച്ചിട്ടില്ല. റയൽ മഡ്രിഡിന്റെ ജൂനിയർ ടീമായ റയൽ മഡ്രിഡ് കാസ്റ്റിയയുടെ പരിശീലകനായി തുടക്കം ഫ്രഞ്ച് സിനദിൻ സിദാൻ, പിന്നീട് റയൽ മഡ്രിഡിന്റെ മുഖ്യ പരിശീലകനായുള്ള തന്റെ രണ്ട് ഘട്ടങ്ങളിലായി ടീമിനെ മൂന്ന് യുവേഫ ചാംപ്യൻസ് ലീഗ് കിരീടങ്ങളിലേക്കും രണ്ട് ലാ ലിഗ കിരീടങ്ങളിലേക്കും നയിച്ചു.
“ഫ്രാൻസ് ടീമിന്റെ പരിശീലക സ്ഥാനം മാത്രമാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. കഴിഞ്ഞ നാലോ അഞ്ചോ വർഷമായി ക്ലബ്ബുകളെ പരിശീലിപ്പിക്കാൻ എനിക്ക് നിരവധി ഓഫറുകൾ ലഭിച്ചിരുന്നു. എന്നാൽ ഫ്രഞ്ച് ദേശീയ ടീമിന് വേണ്ടി ഞാൻ അവയെല്ലാം നിരസിക്കുകയായിരുന്നു.”– പാരിസിലെ എഫ്എഫ്എഫ് ആസ്ഥാനത്ത് നടന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം സിദാൻ പറഞ്ഞു.
പടിയിറങ്ങി ദെഷാം14 വർഷത്തെ സേവനത്തിനു ശേഷമാണ് ദിദിയർ ദെഷാം ഫ്രാൻസ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്നത്. 1998ൽ ക്യാപ്റ്റനെന്ന നിലയിലും 2018ൽ പരിശീലകനെന്ന നിലയിലും ഫ്രാൻസിനു ലോകകപ്പ് നേടിക്കൊടുത്തെന്ന ഖ്യാതിയുമായാണ് പടിയിറക്കം. 2022 ലോകകപ്പിന്റെ ഫൈനലിലും ഇത്തവണ സെമിയിലും ദെഷാം ടീമിനെ എത്തിച്ചു. 2021ലെ യുവേഫ നേഷൻസ് ലീഗ് കിരീടം നേടിയിരുന്നു. 2016 യൂറോ കപ്പിൽ ടീമിനെ ഫൈനലിൽ എത്തിക്കാനും സാധിച്ചു. 2012ലാണ് ദെഷാം ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. ലോകകപ്പിനു ശേഷം പരിശീലക ചുമതല ഒഴിയുമെന്ന് നേരത്തേ തന്നെ ദെഷാം പ്രഖ്യാപിച്ചിരുന്നു.
English Summary:






English (US) ·