‘ഫ്രണ്ടും’ കയ്യൊഴിഞ്ഞു! സഹായിക്കണമെന്ന് ഇൻഫന്റീനോ, പറ്റില്ലെന്ന് ട്രംപ്; ഒറ്റപ്പെട്ട് ഫിഫ പ്രസിഡന്റ്

1 month ago 7

മനോരമ ലേഖകൻ

Published: August 04, 2026 09:18 AM IST Updated: August 04, 2026 10:09 AM IST

1 minute Read

ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയും യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപും. Photo by MANDEL NGAN / POOL / AFP
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയും യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപും. Photo by MANDEL NGAN / POOL / AFP

ന്യൂയോർക്ക്∙ ഫിഫ പ്രസി‍ഡന്റ് സ്ഥാനത്തു തുടരാൻ തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട് ജിയാനി ഇൻഫന്റീനോ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സമീപിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫിഫ ടൂർണമെന്റുകളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനുള്ള ഇൻഫന്റീനോയുടെ ശ്രമം മറ്റ് ഫെഡറേഷനുകളുടെ എതിർപ്പുമൂലം ഉപേക്ഷിച്ചിരുന്നു.

What you should work next

പിന്നാലെ ഇൻഫന്റീനോയ്ക്കെതിരെ നടപടി വേണമെന്നും പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യമുയർന്ന പശ്ചാത്തലത്തിലാണ്, ട്രംപിനോട് ഇൻഫന്റീനോ സഹായം അഭ്യർഥിച്ചതെന്നാണ് വിവരം. എന്നാൽ ട്രംപും ഇൻഫന്റീനോയെ കയ്യൊഴിഞ്ഞതായാണ് വിവരം. ഇൻഫന്റീനോയോട് ഫോണിൽ സംസാരിക്കാൻ ട്രംപ് വിസമ്മതിച്ചതായും റിപ്പോർട്ടുണ്ട്.

ഈ വർഷത്തോടെ ഫിഫ പ്രസിഡന്റ് സ്ഥാനത്ത് അൻപത്തിയാറുകാരൻ ഇൻഫന്റീനോയുടെ കാലാവധി അവസാനിക്കും. പിന്നാലെ അടുത്ത വർഷം വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ ഇൻഫന്റീനോ താൽപര്യമറിയിച്ചിരുന്നു. ഇതിനിടെയാണ് വിവാദങ്ങൾ വില്ലനായത്.

English Summary:

Gianni Infantino sought Donald Trump's assistance to stay FIFA President amidst controversy. His effort to let backstage information successful FIFA tournaments was abandoned owed to federation opposition, starring to calls for his removal and a petition for Trump's assistance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article