Published: June 05, 2026 04:33 PM IST
1 minute Read
നാന്റസ്∙ ഫിഫ ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളിൽ വമ്പന്‍മാർക്കു തിരിച്ചടി. കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഫ്രാൻസിനെ ഐവറികോസ്റ്റ് 2–1ന് തകർത്തുവിട്ടു. ഒരു ഗോളിനു പിന്നിൽനിന്ന ശേഷമാണ് ഐവറികോസ്റ്റ് രണ്ടു ഗോളുകൾ തിരിച്ചടിച്ച് മത്സരത്തിലേക്കു തിരികെയെത്തിയത്. 45–ാം മിനിറ്റിൽ റയാൻ െചർക്കിയാണ് ഫ്രാൻസിനെ മുന്നിലെത്തിച്ചത്. എന്നാൽ രണ്ടാം പകുതിയിലെ ഗോളുകളുമായി ഗെല ഡുവോ (53–ാം മിനിറ്റ്), അമാദ് ഡിയലോ (84) എന്നിവർ ഐവറികോസ്റ്റിനെ വിജയത്തിലെത്തിച്ചു. ഫ്രഞ്ച് താരം ഡെസിറെ ഡുവോയുടെ സഹോദരനാണ് ഐവറി കോസ്റ്റിന്റെ ഗോൾ സ്കോറർ ഗെല ഡുവോ.
ഫ്രാൻസിന്റെ 20–ാം നമ്പർ സ്ട്രൈക്കർ ഡെസിറെ ഡുവോ കളിക്കാൻ ഇറങ്ങിയിരുന്നില്ല. ഫ്രാൻസിനായി കിലിയൻ എംബപെ, മൈക്കൽ ഒലിസെ എന്നിവർ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഐവറികോസ്റ്റ് ഗോളി യഹിയ ഫൊഫാന പ്രതിരോധിച്ചുനിൽക്കുകയായിരുന്നു. ജൂൺ 16ന് സെനഗലിനെതിരെയാണ് ഫ്രാൻസിന്റെ ആദ്യ ലോകകപ്പ് പോരാട്ടം.
അതേസമയം മറ്റൊരു മത്സരത്തിൽ സ്പെയിനെ ഇറാഖ് സമനിലയില്‍ പിടിച്ചു. 16–ാം മിനിറ്റിൽ ക്യാപ്റ്റൻ ഫെറാൻ ടോറസിലൂടെ സ്പെയിൻ മുന്നിലെത്തിയപ്പോൾ, 27–ാം മിനിറ്റിൽ മെർചാസ് ഡോസ്കിയുടെ വകയായിരുന്നു ഇറാഖിന്റെ മറുപടി. ലോകകപ്പ് സ്ക്വാഡിൽ ഇല്ലാത്ത ഏഴ് അരങ്ങേറ്റക്കാരുമായാണ് സ്പെയിൻ ഇറാഖിനെ നേരിട്ടത്. മാലിയെ 2–0ന് കീഴടക്കിയ ഇറാൻ ലോകകപ്പ് പോരാട്ടങ്ങൾക്കായി മെക്സിക്കോയിലേക്കു പുറപ്പെട്ടു.
English Summary:





English (US) ·