Published: July 09, 2026 10:25 AM IST
1 minute Read
ബോസ്റ്റൻ∙ ഫിഫ ലോകകപ്പിൽ ക്വാർട്ടർ ഫൈനല്‍ മത്സരങ്ങൾ ഇന്നു തുടങ്ങുകയാണ്. രാത്രി 1.30 നടക്കുന്ന ആദ്യ ക്വാർട്ടറിൽ മൊറോക്കോയും ഫ്രാൻസും ഏറ്റുമുട്ടുകയാണ്. അര്‍ജന്റീന– ഈജിപ്ത് പ്രീക്വാർട്ടറിലെ റഫറിയിങ്ങിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് ലോകകപ്പ് ക്വാർട്ടറിലേക്കു കടക്കുന്നത്. ഫ്രാൻസ്– മൊറോക്കോ പോരാട്ടത്തിൽ മത്സരം നിയന്ത്രിക്കുന്നത് അർജന്റീനക്കാരായ റഫറിമാരാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. അതേസമയം റഫറിമാർ ആരെന്നതു വിഷയമല്ലെന്നാണ് ഫ്രഞ്ച് പരിശീലകൻ ദിദിയെ ദെഷാം പറയുന്നത്.
What you should work next
മൊറോക്കോയ്ക്കെതിരെയാണ് കളിക്കുന്നതെന്നും റഫറിമാർ എതിരാളികളല്ലെന്നും ഫ്രാൻസ് പരിശീലകൻ മത്സരത്തിനു മുൻപു പ്രതികരിച്ചു. ഓൺ പിച്ച് റഫറി ഫക്കുണ്ടോ ടെല്ലോയ്ക്കു പുറമേ, മത്സരം നിയന്ത്രിക്കുന്ന അസിസ്റ്റന്റ് റഫറിമാരും റിസർവ് അസിസ്റ്റന്റും ഫോർത്ത് ഒഫിഷ്യലും അർജന്റീനക്കാരാണ്. എന്നാൽ റഫറിമാരെ വിശ്വാസമാണെന്ന് ദിദിയെ ദെഷാം ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ‘‘ഞങ്ങളുടെ എതിരാളികൾ മൊറോക്കോയാണ്. റഫറിമാരല്ല. എനിക്ക് റഫറിമാരിൽ വിശ്വാസമുണ്ട്.– ദെഷാം വ്യക്തമാക്കി.
കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയും ഫ്രാൻസും തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ ഷൂട്ടൗട്ടില്‍ അർജന്റീന വിജയിക്കുകയായിരുന്നു. അതിനു ശേഷം അർജന്റീന– ഫ്രാൻസ് ‘റൈവൽറി’ എന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. ഈ ലോകകപ്പിൽ ഇരു ടീമുകളും ഫൈനലില്‍ എത്തിയാൽ മാത്രമാകും നേർക്കു നേർ വരിക. അതേസമയം അർജന്റീന– ഈജിപ്ത് മത്സരം നിയന്ത്രിച്ച മൊൻസിയർ ലെറ്റക്സിയറിനെ പോലുള്ള റഫറിമാരാണ് തങ്ങളും ആഗ്രഹിക്കുന്നതെന്നും ഫ്രഞ്ച് പരിശീലകൻ വ്യക്തമാക്കി.
What you should work next
കഴിഞ്ഞ ലോകകപ്പിന്റെ സെമിയിൽ മൊറോക്കോയ്ക്കെതിരെ 2–0നു ജയിച്ചുകയറിയ ഫ്രാൻസിന് ഇക്കുറി പോരാട്ടം ഏകപക്ഷീയമാകില്ല. കിലിയൻ എംബപെ നയിക്കുന്ന ഫ്രാൻസിനെ പിടിച്ചുകെട്ടാൻ അച്റഫ് ഹാക്കിമിയുടെ മൊറോക്കോ മുന്നും പിന്നും നോക്കാതിറങ്ങുമ്പോൾ മറ്റൊരു കൗതുകം ആരാധകരെ രസിപ്പിക്കുന്നുണ്ട്. പിഎസ്ജിയിൽ സഹതാരങ്ങളായിരുന്ന എംബപെയും ഹാക്കിമിയും വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. സ്വന്തം ഗ്രൂപ്പിൽ ബ്രസീലിനു പിന്നിൽ മൊറോക്കോ രണ്ടാം സ്ഥാനത്തായിരുന്നു. നെതർലൻഡ്സിനെ തോൽപിച്ചാണവർ നോക്കൗട്ടിനു തുടക്കമിട്ടത്. മറുവശത്തു ഫ്രാൻസ് തുടരുന്നത് ആരെയും ഭയമില്ലാത്ത പോരാട്ടം. നേരിട്ട എല്ലാ ടീമുകളെയും തോൽപിച്ചു, കരുത്തരായ നോർവേയെ അടക്കം. ഒരു കളിയിലൊഴികെ എല്ലാത്തിലും രണ്ടോ അതിലധികമോ ഗോളുകൾ നേടി.
English Summary:





English (US) ·