ബംഗ്ലദേശിനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യ; വനിതാ ട്വന്റി20 ലോകകപ്പിൽ സെമി ഫൈനലിന് തൊട്ടരികെ ഹർമൻപ്രീതും സംഘവും

3 weeks ago 3

ജോൺ എം. ചാണ്ടി

ജോൺ എം. ചാണ്ടി

Published: June 25, 2026 09:18 PM IST Updated: June 25, 2026 10:32 PM IST

1 minute Read

 Nigel French/PA via AP)
ഷെഫാലി വർമയുടെ ബാറ്റിങ് (Photo: Nigel French/PA via AP)

മാഞ്ചസ്റ്റർ ∙ ഓപ്പണിങ് ബാറ്റർ ഷെഫാലി വർമയുടെ അർധ സെഞ്ചറിയുടെയും രാധാ യാദവിന്റെയും ശ്രീചരണിയുടെയും ബോളിങ് പ്രകടനത്തിന്റെയും കരുത്തിൽ വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലദേശിനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യ. ബംഗ്ലദേശ് ഉയർത്തിയ 137 റൺസ് വിജയലക്ഷ്യം 19 പന്തുകൾ ശേഷിക്കെ ഇന്ത്യ മറികടന്നു. സ്കോർ: ബംഗ്ലദേശ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ്. ഇന്ത്യ 16.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ്.

What you should work next

ജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് മൂന്നു ജയവും ഒരു തോൽ‌വിയുമായി 6 പോയിന്റോടെ ഇന്ത്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. നാലു മത്സരങ്ങളിൽ നാലും ജയിച്ച ഓസ്ട്രേലിയയാണ് നിലവിൽ ഒന്നാമത്. 28ന് ഓസ്ട്രേലിയയ്‌ക്കെതിരെയാണ് ഗ്രൂപ്പിൽ ഇന്ത്യയുടെ അവസാന മത്സരം. അവസാന മത്സരത്തിൽ ഓസീസിനെ തോൽപ്പിച്ചാൽ ഇന്ത്യ സെമിയിൽ കടക്കും. അടുത്ത മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക, ബംഗ്ലദേശ് എന്നിവർ തോറ്റാലും ഇന്ത്യ സെമിയിൽ പ്രവേശിക്കും.

ബംഗ്ലദേശിനെതിരെ 34 പന്തിൽ ഒരു സിക്സും എട്ട് ഫോറുമുൾപ്പെടെ 53 റൺസെടുത്ത ഷെഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഷെഫാലി വർമ – യാത്സിക ഭാട്യ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 34 പന്തിൽ 45 റൺസെടുത്തു. യാത്സിക ഭാട്യ 18 പന്തിൽ 23 റൺസുമായി മടങ്ങി. ഓപ്പണർ സ്മൃതി മന്ഥന (8 റൺസ്), റിച്ച ഘോഷ് (10), ജെമീമ റോഡ്രിഗസ് (26 റൺസ്) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (13 റൺസ്), ദീപ്‌തി ശർമ (1) എന്നിവർ പുറത്താകാതെ നിന്നു.

നേരത്തെ, 42 പന്തിൽ 51 റൺസെടുത്ത ജുവൈരിയ ഫെർദൗസ് - ശോഭന മോസ്തരി രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ബംഗ്ലദേശിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 31 പന്തിൽ 33 റൺസെടുത്ത ജുവൈരിയ ഫെർദൗസാണ് ബംഗ്ലാ നിരയിലെ ടോപ് സ്കോറർ. ശോഭന 22 റൺസെടുത്തു. നിഗർ സുൽത്താന (32 റൺസ്), ഷൊർണ അക്‌തർ (13), ഷർമിൻ അക്തർ (10) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇന്ത്യയ്‌ക്കു വേണ്ടി രാധാ യാദവ് മൂന്നു വിക്കറ്റും ശ്രീചരണി രണ്ടു വിക്കറ്റും സ്വന്തമാക്കി. രേണുക സിങ്, മീഡിയം പേസർ നന്ദനി ശർമ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

English Summary:

ICC Women's T20 World Cup India vs Bangladesh lucifer unrecorded updates

Read Entire Article