ബംഗ്ലദേശിനെ 88 ന് ഓൾഔട്ടാക്കി, 46 റൺസ് വിജയം; റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പ് കിരീടം ടീം ഇന്ത്യയ്ക്ക്

4 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: February 22, 2026 04:39 PM IST

1 minute Read

 BCCI
വിജയം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. Photo: BCCI

ബാങ്കോക്ക്∙ റൈസിങ് സ്റ്റാർസ് വനിതാ ഏഷ്യാകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. കലാശപ്പോരിൽ ബംഗ്ലദേശിനെതിരെ 46 റൺസ് വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തപ്പോൾ, മറുപടിയിൽ 19.1 ഓവറിൽ‌ 88 റൺസെടുത്തു ബംഗ്ലദേശ് ഓൾഔട്ടായി. ബാറ്റിങ്ങിൽ വലിയ സ്കോർ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും, ബോളർമാര്‍ തകർത്തെറിഞ്ഞതോടെ ഇന്ത്യ മികച്ച വിജയം നേടുകയായിരുന്നു. 

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. അർധ സെഞ്ചറി നേടി പുറത്താകാതെനിന്ന തേജൽ‌ ഹസ്ബ്നിസാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 34 പന്തുകളിൽ രണ്ട് സിക്സും മൂന്നു ഫോറുകളും ബൗണ്ടറി കടത്തിയ േതജൽ 51 റൺസെടുത്തു. ക്യാപ്റ്റൻ രാധാ യാദവ് (30 പന്തിൽ 36), ദിനേഷ് വൃന്ദ (17 പന്തിൽ 19) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി. ഇന്ത്യയുടെ ആറ് ബാറ്റർമാര്‍ രണ്ടക്കം കടക്കാതെ പുറത്തായി. മലയാളി താരം മിന്നു മണി നേരിട്ട ആദ്യ പന്തിൽ ‘ഗോൾഡൻ ഡക്കായി’. ബംഗ്ലദേശിനായി ഫഹിമ ഖാത്തൂൻ നാലു വിക്കറ്റുകൾ വീഴ്ത്തി.

മറുപടിയിൽ ഇന്ത്യൻ ബോളർമാർ തകർത്തെറിഞ്ഞതോടെ ബംഗ്ലദേശിന്റെ ബാറ്റർമാർക്കാർക്കും തിളങ്ങാനായില്ല. 15 പന്തിൽ 20 റൺസടിച്ച ഓപ്പണർ ഷമീമ സുൽത്താനയാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. സർമിൻ സുല്‍ത്താന (30 പന്തിൽ 18), ഫഹിമ ഖാത്തൂൻ (11 പന്തിൽ 14), സാദിയ അക്തർ (15 പന്തിൽ 10) എന്നിവരാണ് കുറച്ചെങ്കിലും പിടിച്ചുനിന്ന ബംഗ്ലദേശ് ബാറ്റർമാർ. ഇന്ത്യയ്ക്കായി പന്തെറിഞ്ഞ താരങ്ങൾക്കെല്ലാം വിക്കറ്റു ലഭിച്ചു. പ്രേമ റാവത്ത് മൂന്നു വിക്കറ്റും സോണിയ മേന്ദിയ, തനൂജ കൻവാർ എന്നിവർ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി. സൈമ താക്കൂർ, മിന്നു മണി, രാധ യാദവ് എന്നിവർക്ക് ഓരോ വിക്കറ്റുകൾ വീതവുമുണ്ട്.

English Summary:

India clinched the Rising Stars Women's Asia Cup rubric by defeating Bangladesh by 46 runs successful the final

Read Entire Article