Published: September 10, 2026 10:54 PM IST Updated: September 10, 2026 11:29 PM IST
1 minute Read
ദുബായ്∙ വനിതാ ഏഷ്യാകപ്പ് ഫൈനലിൽ കടന്ന് ഇന്ത്യ. സെമി ഫൈനലിൽ ബംഗ്ലദേശിനെതിരെ 40 റൺസ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്ക– പാക്കിസ്ഥാൻ മത്സരത്തിലെ വിജയികളായിരിക്കും ഇന്ത്യയുടെ എതിരാളികൾ. തുടർച്ചയായി പത്താം തവണയാണ് ഇന്ത്യ ഏഷ്യാകപ്പ് ഫൈനലിലെത്തുന്നത്.
What you should work next
മറുപടി ബാറ്റിങ്ങിൽ 18 പന്തിൽ 22 റൺസെടുത്തു പുറത്താകാതെ നിന്ന മധ്യനിര താരം ഷൊർണ അക്തറാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ദിലാറ അക്തർ (26 പന്തിൽ 21), നിഗർ സുൽത്താന (17 പന്തിൽ 19), ശോഭന മൊസ്താരി (24 പന്തിൽ 18) എന്നിവരാണ് ബംഗ്ലദേശിന്റെ മറ്റു പ്രധാന സ്കോറർമാർ. ഇന്ത്യയ്ക്കായി ദീപ്തി ശർമ മൂന്നും നന്ദിനി ശർമ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ശ്രീചരണിക്കും പ്രേമ റാവത്തിനും ഓരോ വിക്കറ്റുകൾ വീതമുണ്ട്.
What you should work next
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 149 റണ്‍സാണെടുത്തത്. ഓപ്പണർ ഷെഫാലി വർമ അർധ സെഞ്ചറി നേടി. 40 പന്തുകൾ നേരിട്ട ഷെഫാലി 64 റൺസാണു സ്കോർ ചെയ്തത്. മൂന്നു സിക്സുകളും ഏഴു ഫോറുകളും ഷെഫാലി ബൗണ്ടറി കടത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (28 പന്തില്‍ 24), റിച്ച ഘോഷ് (16 പന്തിൽ 21), പ്രതിക റാവൽ (24 പന്തിൽ 20) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി.
സ്കോർ ഒൻപതിൽ നില്‍ക്കെ ഓപ്പണര്‍ സ്മൃതി മന്ഥനയെ (രണ്ട് റൺസ്) പുറത്താക്കിയ സുൽത്താന ഖാത്തുൻ ബംഗ്ലദേശിനു മികച്ച തുടക്കമാണു നൽകിയത്. എന്നാൽ ഷെഫാലിക്കൊപ്പം പ്രതിക റാവലും ചേര്‍ന്നതോടെ പവർപ്ലേയിൽ ഇന്ത്യ 45 റൺസെടുത്തു. 10–ാം ഓവറിൽ പ്രതികയെ റബേയ ഖാനും 14–ാം ഓവറിൽ ഷെഫാലിയെ സുൽത്താന ഖാത്തുനും മടക്കി.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനൊപ്പം റിച്ച ഘോഷും ചേർന്നതോടെ ഇന്ത്യ 100 കടന്നു. മറുഫ അക്തറിന്റെ 20–ാം ഓവറിൽ ദീപ്തി ശർമ സിക്സും ഫോറും അടിച്ചു തുടങ്ങിയെങ്കിലും, അവസാന പന്തുകളിൽ ഇന്ത്യയ്ക്ക് ദീപ്തിയുടേയും ഭാരതി ഫുല്‍മാലിയുടെയും വിക്കറ്റുകൾ നഷ്ടമായി.
English Summary:






English (US) ·