ബംഗ്ലദേശ് പേസ് ആക്രമണത്തിൽ തകർന്ന് ഓസീസ്, വിക്കറ്റ് വീഴ്ത്തിയതിനു പിന്നാലെ ടസ്‌കിന്റെ ‘വിചിത്ര’ ആഘോഷം- വിഡിയോ വൈറൽ

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: August 13, 2026 11:06 AM IST

1 minute Read

ഓസ്ട്രേലിയയ്‌ക്കെതിരെ ആദ്യ ടെസ്റ്റിൻ കാമറൂൺ ഗ്രീനിന്റെ വിക്കറ്റ് വീഴ്ത്തിയ ബംഗ്ലദേശ് പേസർ ടസ്‌കിൻ അഹമ്മദിന്റെ ആഘോഷം. (X/@Anurag9793)
ഓസ്ട്രേലിയയ്‌ക്കെതിരെ ആദ്യ ടെസ്റ്റിൻ കാമറൂൺ ഗ്രീനിന്റെ വിക്കറ്റ് വീഴ്ത്തിയ ബംഗ്ലദേശ് പേസർ ടസ്‌കിൻ അഹമ്മദിന്റെ ആഘോഷം. (X/@Anurag9793)

ഡാർവിൻ (ഓസ്ട്രേലിയ) ∙ ബംഗ്ലദേശിനെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ഓസ്ട്രേലിയയ്ക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് 176 റൺസെടുക്കുന്നതിനിടെ 8 വിക്കറ്റ് നഷ്ടമായി. അർധസെഞ്ചറി നേടിയ സ്റ്റീവ് സ്മിത്ത് (93 പന്തിിൽ 64) മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. നാലു വിക്കറ്റ് വീഴ്ത്തിയ ഹസൻ മഹ്മൂദ് ആണ് ഓസീസിനെ തകർത്തർ. ടസ്കിൻ അഹമ്മദ്, എബാദത്ത് ഹുസൈൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

What you should work next

അതിനിടെ, ബാറ്റർ കാമറൂൺ ഗ്രീനെ പുറത്താക്കിയതിന് ശേഷം ബംഗ്ലദേശ് പേസർ ടസ്കിൻ അഹമ്മദ് നടത്തിയ ‘വിചിത്രമായ’ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായി. അഞ്ചാമനായി ക്രീസിലെത്തിയ ഗ്രീന് 13 പന്തിൽ 13 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ 22-ാം ഓവറിൽ, ഫുൾ ലെങ്ത് ഡെലിവറി ലെഗ് സൈഡിലേക്ക് ഫ്ലിക് ചെയ്യാനുള്ള ഗ്രീനിന്റെ ശ്രമം പാളി. മിഡ്-വിക്കറ്റിൽ മുഷ്ഫിഖുർ റഹീം പന്ത് കയ്യിലൊതുക്കുകയായിരുന്നു.

വിക്കറ്റ് വീണതിന് പിന്നാലെ ടസ്കിൻ അഹമ്മദ് നാവ് പുറത്തേക്കിട്ട് ചെറിയൊരു നൃത്തം ചെയ്താണ് ആഘോഷിച്ചത്. മറ്റുള്ള കളിക്കാരെല്ലാം ക്യാച്ചെടുത്ത റഹീമിനെ അഭിനന്ദിക്കാൻ ഓടിയടുത്തപ്പോഴായിരുന്നു ടസ്കിന്റെ ഈ വേറിട്ട ആഘോഷം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലായി.

പാറ്റ് കമിൻസും ജോഷ് ഹെയ്സൽവുഡും മിച്ചൽ സ്റ്റാർക്കും നേതൻ ലയണും ഉൾപ്പെടുന്ന ‘ബിഗ് ഫോർ’ എന്നറിയപ്പെടുന്ന ഓസ്ട്രേലിയൻ ബോളിങ് നിര കുറച്ചു കാലത്തിനു ശേഷം ഒരുമിച്ച് ആദ്യ ഇലവനിൽ ഇറങ്ങുന്ന മത്സരമാണ് ഇത്.

English Summary:

Australia faced a batting illness connected the archetypal time of the archetypal Test against Bangladesh, losing 8 wickets for 176 runs. Steve Smith was the lone notable scorer with a half-century, portion Taskin Ahmed took 4 wickets for Bangladesh.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article