ബംഗ്ലദേശ് മുൻ ക്യാപ്റ്റന്‍ ഷാക്കിബ് അൽ ഹസന്റെ വീടിനു നേരെ പെട്രോൾ ബോംബേറ്, തീയിട്ട് അക്രമികൾ

1 month ago 7

ഓൺലൈൻ ഡെസ്ക്

Published: August 05, 2026 11:12 PM IST

1 minute Read

 FB@ShakibAlHassan
ഷാക്കിബ് അൽ ഹസൻ. Photo: FB@ShakibAlHassan

ധാക്ക∙ ബംഗ്ലദേശ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാക്കിബ് അല്‍ ഹസന്റെ വീടിനു നേരെ ബോംബേറ്. ബുധനാഴ്ചയാണ് ഒരു സംഘം ആളുകൾ ഷാക്കിബിന്റെ വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞത്. ബംഗ്ലദേശിലെ മഗുരയിലെ കേശബ് മോറിലുള്ള വീടിനു നേരെയാണ് രാത്രി ആക്രമണമുണ്ടായത്. വീടിന്റെ ജനലുകൾ തകർത്ത അക്രമികൾ വീടിനു തീയിട്ടതായാണ് ബംഗ്ലദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആൾ താമസമില്ലാത്ത വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ലങ്കൻ പ്രീമിയർ ലീഗ് മത്സരങ്ങളുടെ ഭാഗമായി ശ്രീലങ്കയിലാണ് ഷാക്കിബ് ഇപ്പോഴുള്ളത്.

What you should work next

പ്രദേശത്ത് പൊലീസിനെ വിന്യസിച്ചു. ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ വെർച്വൽ വാർത്താ സമ്മേളനത്തിൽ ഷാക്കിബ് പങ്കെടുത്തിരുന്നു. അതിനു പിന്നാലെയാണു താരത്തിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ പാർലമെന്റ് അംഗമായിരുന്നു ഷാക്കിബ്. പ്രക്ഷോഭങ്ങളെ തുടർന്ന് ഷെയ്ഖ് ഹസീന സർക്കാരിന് ഭരണം നഷ്ടമായതിനു പിന്നാലെ ഷാക്കിബിനെതിരെ കൊലക്കുറ്റമടക്കം ചുമത്തിയിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയുടെ പേരിലായിരുന്നു ഷാക്കിബിനെതിരായ അന്വേഷണം.

സാമ്പത്തിക തട്ടിപ്പുകളുടെ പേരില്‍‍ ഷാക്കിബിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്. കൂടാതെ നിയമ നടപടികളുടെ ഭാഗമായി ബംഗ്ലദേശിന്റെ വിവിധ ഭാഗങ്ങളിൽ ഷാക്കിബിനുള്ള സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു. ട്വന്റി20 ലോകകപ്പ് കളിക്കാൻ ബംഗ്ലദേശ് ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന ഇടക്കാല സര്‍ക്കാരിന്റെ നിലപാടിനെ ഷാക്കിബ് രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. 2024 ൽ ബംഗ്ലദേശ് വിട്ട ഷാക്കിബ്, കുടുംബത്തോടൊപ്പം യുഎസിലാണു താമസിക്കുന്നത്.

English Summary:

Shakib Al Hasan's House Attacked with Petrol Bombs successful Bangladesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article