05 August 2025, 03:12 PM IST
.jpg?%24p=8601346&f=16x10&w=852&q=0.8)
Created with AI
മുംബൈ: ബറോഡ ബിഎന്‍പി പാരിബാസ് എഎംസി ഗോള്‍ഡ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു. സ്വര്‍ണവുമായി ബന്ധപ്പെട്ട ആസ്തികളില്‍ നിക്ഷേപിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അനുയോജ്യമാണ് സ്‌കീം. ഓഗസ്റ്റ് നാലിന് ആരംഭിച്ച ന്യൂ ഫണ്ട് ഓഫര്‍ ഓഗസ്റ്റ് 14ന് അവസാനിക്കും.
1,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപ തുക. എസ്‌ഐപിയായിട്ടാണെങ്കില്‍ 5,00 രൂപ വീതം നിക്ഷേപം നടത്താം. 15 ദിവസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ ഒരു ശതമാനം എക്‌സിറ്റ് ലോഡ് ബാധകമാകും. അതിന് ശേഷമുള്ള പിന്‍വലിക്കലുകള്‍ക്കോ സ്വിച്ച് നിക്ഷേപങ്ങള്‍ക്കോ എക്‌സിറ്റ് ലോഡ് ബാധകമല്ല.
ദീര്‍ഘകാല മൂലധന വളര്‍ച്ചാ സാധ്യതയോടെ ചുരുങ്ങിയ തുകയ്ക്ക് സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് ഫണ്ടിലൂടെ ലഭിക്കുന്നത്. എളുപ്പത്തില്‍ പണമാക്കിമാറ്റാനും കഴിയുമെന്നതാണ് പ്രത്യേകത. സുരക്ഷിതമായും സൗകര്യപ്രദമായും നിക്ഷേപിക്കാന്‍ ഫണ്ട് അവസരമൊരുക്കുന്നു.
ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇടിഎഫ് വഴി നിക്ഷേപം നടത്തുന്നത് ഗുണകരമാണെന്ന് ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ടിന്റെ ഫിക്‌സ്ഡ് ഇന്‍കം വിഭാഗം സിഇഒ പ്രശാന്ത് പിംപിള്‍ പറയുന്നു.
Content Highlights: New Gold ETF Fund of Fund Opens: Baroda BNP Paribas Offers Accessible Gold Investment
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·