ബഹിഷ്കരണ ഭീഷണിയിൽ പാക്കിസ്ഥാന് മുന്നറിയിപ്പ്, കാത്തിരിക്കുന്നത് സാമ്പത്തിക ഉപരോധം? തീരുമാനത്തിനു പിന്നിൽ സമ്മർദ തന്ത്രം

18 hours ago 1

ഓൺലൈൻ ഡെസ്ക്

Published: February 02, 2026 09:36 AM IST Updated: February 02, 2026 09:59 AM IST

1 minute Read

മൊഹ്‌സിൻ നഖ്‌വി (ARIF ALI / AFP), പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം 
(Photo by Sajjad HUSSAIN / AFP)
മൊഹ്‌സിൻ നഖ്‌വി (ARIF ALI / AFP), പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം (Photo by Sajjad HUSSAIN / AFP)

Follow Us

Facebook

WhatsApp

ദുബായ്∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്നു പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. ബംഗ്ലദേശിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഫെബ്രുവരി 15ന് നടക്കേണ്ട മത്സരം ബഹിഷ്കരിക്കുമെന്നാണു പാക്കിസ്ഥാൻ സർക്കാർ എക്സ് പ്ലാറ്റ്ഫോമിൽ പ്രഖ്യാപിച്ചത്. പാക്ക് സർക്കാരിന്റെ നയങ്ങളെ ബഹുമാനിക്കുന്നുണ്ടെന്നും, എന്നാൽ തീരുമാനത്തിൽനിന്ന് പിസിബി പിന്നോട്ടു പോകണമെന്നും ഐസിസി ആവശ്യപ്പെട്ടു.

‘‘ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കരുതെന്ന് പാക്കിസ്ഥാൻ ടീമിന് അവരുടെ സർക്കാർ നിർദേശം നൽകിയതു ശ്രദ്ധയിൽപെട്ടിട്ടുണ്ട്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പക്ഷേ ഇത്തരം നിലപാടുകൾ ലോകകപ്പ് പോലെയുള്ള ടൂർണമെന്റുകളുടെ അടിസ്ഥാന തത്വങ്ങളുമായി യോജിക്കുന്നതല്ല. പാക്കിസ്ഥാനും ക്രിക്കറ്റിനും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ പരിഗണിച്ച് പിസിബി ഈ തീരുമാനം വീണ്ടും പരിശോധിക്കണം.’’–ഐസിസി ആവശ്യപ്പെട്ടു.

ട്വന്റി20 ലോകകപ്പി‍ൽ ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപനം വൻ പ്രത്യാഘാതങ്ങൾക്കു കാരണമായേക്കും. ബംഗ്ലദേശിനോടു പക്ഷം ചേരുന്ന നിലയ്ക്കാണ് നടപടിയെന്നു പറയുന്നുണ്ടെങ്കിലും, ലോകക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ മത്സരത്തിൽനിന്നുള്ള പിന്മാറ്റം പാക്കിസ്ഥാന്റെ വിലപേശൽ തന്ത്രമായാണു വിലയിരുത്തപ്പെടുന്നത്.ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പിൽ 15നു കൊളംബോയിലാണ് ഇന്ത്യ – പാക്കിസ്ഥാൻ മത്സരം. ലോകത്ത് ഏറ്റവുമധികം കാണികളും പരസ്യവരുമാനവും ടെലിവിഷൻ പ്രേക്ഷകരുമുള്ള ക്രിക്കറ്റ് പോരാട്ടമാണിത്. ഈ മത്സരം റദ്ദാക്കപ്പെട്ടാൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു (ഐസിസി) വലിയ സാമ്പത്തിക നഷ്ടം സംഭവിക്കും. 

പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള ഐസിസി അംഗരാജ്യങ്ങൾക്കു നൽകുന്ന സഹായധനം ഇതുൾപ്പെടെയുള്ള മത്സരങ്ങളുടെ വരുമാനത്തിന്റെ വിഹിതമാണ്. ആ നിലയ്ക്ക്, ഐസിസിയുടെ പ്രധാന വരുമാന മാർഗത്തിന്റെ വഴിയടച്ചാൽ പാക്കിസ്ഥാനു ഭാവിയിൽ സാമ്പത്തിക ഉപരോധം ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തപ്പെട്ടേക്കാം. എന്നാൽ, ഐസിസിയുമായി വിലപേശലിനുള്ള വഴിയൊരുക്കുകയാണ് പാക്കിസ്ഥാൻ എന്നാണ് വിദഗ്ധരുടെ അനുമാനം. ഇന്ത്യക്കാരനായ ജയ് ഷാ അധ്യക്ഷനായ ഐസിസിയോട് വിഹിതം കൂടുതൽ ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള ഡിമാൻഡുകൾ പാക്ക് ക്രിക്കറ്റ് ബോർഡ് (പിസിബി) മുന്നോട്ടുവച്ചേക്കാം.

യുഎഇയിൽ കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ജേതാക്കളായ ഇന്ത്യൻ ടീം പാക്ക് ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ കൂടിയായ പാക്കിസ്ഥാൻ മന്ത്രി മുഹ്സിൻ നഖ്‌വിയിൽനിന്നു ട്രോഫി സ്വീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായ നഖ്‌വി അന്നുമുതൽ ഇന്ത്യയ്ക്കെതിരെ നിലപാടുകൾ കടുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനു തുടർച്ചയാണ് നഖ്‌വി ഉൾപ്പെടുന്ന പാക്കിസ്ഥാൻ സർക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നിലും. മുഹ്സിൻ നഖ്‍വി കഴിഞ്ഞ ദിവസം പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

English Summary:

T20 World Cup is facing a imaginable boycott by Pakistan against India, prompting a stern informing from the International Cricket Council

Read Entire Article