Published: April 30, 2026 09:12 AM IST Updated: April 30, 2026 10:08 AM IST
1 minute Read
ജയ്പുർ∙ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയുടെ ബാറ്റിൽ എഐ ചിപ്പുണ്ടെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകനായ നൗമാൻ നിയാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വൈഭവിന്റെ തകർപ്പൻ ബാറ്റിങ്ങിനു പിന്നിൽ എഐ ചിപ്പാണെന്നും അതു ലബോറട്ടറിയിൽ പരിശോധിക്കണമെന്നുമായിരുന്നു പാക്ക് നിരീക്ഷകൻ തമാശരൂപേണ പറഞ്ഞത്. എന്നാലിപ്പോൾ നൗമാന് മറുപടിയുമായി എത്തിയിരിക്കുകയാണു വൈഭവ്. ദൈവമാണ് തന്റെ ബാറ്റിൽ എന്തോ സ്ഥാപിച്ചിരിക്കുന്നതെന്നാണ് വൈഭവിന്റെ നിലപാട്.
‘‘ദൈവമാണ് അത് എന്റെ ബാറ്റിൽ വച്ചത്. എന്റെ ബാറ്റിൽ എന്തോ ഉണ്ടെന്ന് സ്വർഗത്തിൽ ഇരുന്ന് അദ്ദേഹം പറഞ്ഞു. ഞാൻ അത് ഉപയോഗിക്കുകയാണ്.’’– രാജസ്ഥാൻ റോയൽസ് പുറത്തുവിട്ട വിഡിയോയിൽ വൈഭവ് പറഞ്ഞു. ഐപിഎൽ റെക്കോർഡുകൾ തകർത്താണ് വൈഭവ് സൂര്യവംശി മുന്നേറുന്നത്. ബോൾ അടിസ്ഥാനത്തിൽ ഒരു സീസണിൽ വേഗത്തിൽ 400 റൺസ് പിന്നിടുന്ന താരമെന്ന റെക്കോർഡാണ് വൈഭവ് ഒടുവിൽ സ്വന്തം പേരിലാക്കിയത്. 2026 സീസണിൽ 167 പന്തുകളിൽനിന്ന് വൈഭവ് 400 പിന്നിട്ടു. സീസണിൽ ഒൻപതു മത്സരങ്ങൾ കളിച്ചിട്ടുള്ള വൈഭവ് ഒരു സെഞ്ചറിയും രണ്ട് അർധ സെഞ്ചറികളും സ്വന്തമാക്കി റൺവേട്ടക്കാരുടെ പട്ടികയിലും മുന്നിലുണ്ട്.
‘‘ആലോചിച്ചു നോക്കൂ, എന്താണ് ആ കുട്ടി ചെയ്യുന്നത്? വൈഭവിന്റെ ബാറ്റ് പരിശോധിക്കണം. ഉത്തേജക മരുന്നു പരിശോധനകൾ താരങ്ങൾക്കു നടത്താറുണ്ട്. വൈഭവിന്റെ കാര്യത്തിലും അത്തരമൊരു പരിശോധന ആവശ്യമാണ്. വൈഭവിന്റെ ബാറ്റിൽ എഐ ചിപ്പ് ഉണ്ടായിരിക്കണം. അസാധാരണമായ കളിയാണിത്. എന്തൊരു താരമാണ്? 18 വയസ്സാകുമ്പോൾ ശരീരത്തിൽ മസിലുകളെല്ലാം കരുത്താർജിക്കും. പക്ഷേ ഈ പയ്യന് 16 വയസ്സാണു പ്രായം. വിരാട് കോലി ലോകചാംപ്യനായ സമയത്താണ് അവൻ ജനിച്ചത്. സാങ്കേതികതയ്ക്ക് ഒത്ത കരുത്തല്ല വൈഭവിനുള്ളത്. വൈഭവ് 360 ഡിഗ്രി ബാറ്റു ചെയ്യുന്ന താരമാണ്.’’– എന്നാണ് ഒരു ചർച്ചയ്ക്കിടെ നിയാസ് പ്രതികരിച്ചത്.
English Summary:







English (US) ·