Published: July 22, 2026 08:59 AM IST Updated: July 22, 2026 02:59 PM IST
1 minute Read
ബ്രിസ്ബെയ്ൻ∙ ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഓസ്ട്രേലിയൻ ടീമിൽ ‘ബിഗ് ഫോർ’ തിരിച്ചെത്തുന്നു. ഒരു പതിറ്റാണ്ടോളം ഓസ്ട്രേലിയൻ ബോളിങ് നിരയെ നയിച്ച പാറ്റ് കമിൻസ്, മിച്ചൽ സ്റ്റാർക്, ജോഷ് ഹെയ്സൽവുഡ്, നേതൻ ലയൺ സഖ്യമാണ്, ചെറിയ ഇടവേളയ്ക്കു ശേഷം ടീമിൽ ഒരുമിച്ചെത്തുന്നത്.
പരുക്കുമൂലം കഴിഞ്ഞ പല ടെസ്റ്റ് പരമ്പരകളിലും നാൽവർ സംഘത്തിന് ഒരുമിച്ച് ഇറങ്ങാൻ സാധിച്ചിരുന്നില്ല. എല്ലാ ബോളർമാരും ഫിറ്റ്നസ് വീണ്ടെടുത്തതായും ബംഗ്ലദേശ് പരമ്പരയിൽ ഇവരെ ഉൾപ്പെടുത്തിയതായും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. കമിൻസാണ് ടീം ക്യാപ്റ്റൻ. അടുത്ത മാസം 13 മുതലാണ് ബംഗ്ലദേശിനെതിരായ 2 മത്സര ടെസ്റ്റ് പരമ്പര.
English Summary:






English (US) ·