ബിസിസിഐ സമ്മതിച്ചാൽ രണ്ടു മിനിറ്റിൽ തീരുമാനം, ഇന്ത്യയെ ബംഗ്ലദേശിലെത്തിക്കാൻ എന്തിനും തയാറായി തമീം ഇക്ബാൽ

4 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: August 21, 2026 06:01 PM IST

1 minute Read

 SajjadHussain/AFP
ഇന്ത്യ–ബംഗ്ലദേശ് മത്സരത്തിൽനിന്ന്. Photo: SajjadHussain/AFP

ധാക്ക∙ അടുത്ത മാസം നടക്കേണ്ട ഇന്ത്യൻ ടീമിന്റെ ബംഗ്ലദേശ് പര്യടനം ഇനിയും വൈകാൻ സാധ്യത. ഇന്ത്യൻ ടീമിനെ ബംഗ്ലദേശിലെത്തിക്കുന്നതിന് ചർച്ചകൾ തുടരുകയാണെന്നും മറ്റൊരു തീയതിയിൽ മത്സരങ്ങൾ നടത്താനാണു സാധ്യതയെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് തമീം ഇക്‌ബാൽ വ്യക്തമാക്കി. മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യന്‍ ടീമിന് ബംഗ്ലദേശിൽ കളിക്കാനുള്ളത്. സെപ്റ്റംബർ മൂന്നിന് ഏകദിന മത്സരത്തോടെയാണ് പര്യടനം തുടങ്ങേണ്ടത്. എന്നാൽ നിലവിലെ സാഹചര്യത്തില്‍ ഈ തീയതിയിൽ മത്സരങ്ങൾ നടക്കാൻ സാധ്യതയില്ല.

What you should work next

നേരത്തേ ഓഗസ്റ്റിൽ നടക്കേണ്ടിയിരുന്ന പരമ്പരയാണ് സെപ്റ്റംബറിലേക്കു മാറ്റിയത്. സെപ്റ്റംബറിൽ ബംഗ്ലദേശിലെ ആഭ്യന്തര ടൂർണമെന്റായ ഗെയിം ഡെവലപ്മെന്റ് ട്രോഫി മത്സരങ്ങൾ നടക്കേണ്ടതിനാലാണ് ഇന്ത്യയുടെ പര്യടനം വൈകുന്നതെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. തീയതികൾ മാറുമെങ്കിലും പരമ്പരയ്ക്കു വേണ്ടിയുള്ള ചർച്ചകൾ തുടരുകയാണെന്ന് തമീം ഇക്ബാൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യ കളിക്കാൻ സമ്മതം അറിയിച്ചാൽ ആഭ്യന്തര ടൂര്‍ണമെന്റ് മറ്റൊരിടത്തേക്കു മാറ്റാമെന്നാണു തമീം ഇക്ബാലിന്റെ നിലപാട്.

ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ഒൻപതു വരെ മിർപുരിലെ ഷേർ ബംഗ്ല നാഷനൽ സ്റ്റേഡിയത്തിലാണ് ഗെയിം ഡവലപ്മെന്റ് ട്രോഫി മത്സരങ്ങൾ നടക്കേണ്ടത്. ഇവിടെ തന്നെയാണ് നേരത്തേ ഇന്ത്യയുടെ മത്സരങ്ങളും നടത്താൻ തീരുമാനിച്ചത്. ‘‘മിർപുരിലാണ് ഈ ടൂര്‍ണമെന്റ് നടക്കുന്നത്. പക്ഷേ വെറും രണ്ടു മിനിറ്റുകൊണ്ട് ഈ ടൂർണമെന്റ് മറ്റൊരു ഗ്രൗണ്ടിലേക്കു മാറ്റാൻ സാധിക്കും. ഇന്ത്യയ്ക്കെതിരായ മത്സരങ്ങളിൽ അന്തിമ തീരുമാനമായാൽ, അതിനനുസരിച്ച് മറ്റു കളികളിൽ മാറ്റം വരും.’’– തമീം ഇക്ബാൽ വ്യക്തമാക്കി.

What you should work next

ഐപിഎൽ ലേലത്തിൽ വിറ്റുപോയ ഏക ബംഗ്ലദേശി താരമായ മുസ്തഫിസുർ‍ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്താക്കിയതിനു പിന്നാലെയാണ് ഇന്ത്യ– ബംഗ്ലദേശ് ക്രിക്കറ്റ് ബന്ധം ഉലഞ്ഞത്. ഇന്ത്യയിൽ നടന്ന ട്വന്റി20 ലോകകപ്പില്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ബംഗ്ലദേശ് കളിച്ചിരുന്നില്ല. ഇതിലൂടെ കോടികളുടെ നഷ്ടമാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിനുണ്ടായത്. താരങ്ങളുടെ സമ്മതമില്ലാതെയാണ് ബംഗ്ലദേശ് ബോർഡ് ലോകകപ്പ് ബഹിഷ്കരിച്ചതെന്ന് പിന്നീട് വിമര്‍ശനമുയർന്നിരുന്നു. ബംഗ്ലദേശ് ബോർഡ് തലവനായി മുൻ ക്രിക്കറ്റ് താരം കൂടിയായ തമീം ഇക്ബാൽ എത്തിയതോടെയാണ്, ഇന്ത്യ– ബംഗ്ലദേശ് മത്സരങ്ങൾ വീണ്ടും തുടങ്ങാനുള്ള ചർച്ചകൾ ആരംഭിച്ചത്.

English Summary:

Series betwixt India and Bangladesh, which was expected to beryllium played adjacent month, finds itself shrouded successful uncertainty yet again arsenic BCCI and the Bangladesh Cricket Board are revisiting the schedule

Read Entire Article