ബിസിസിഐയിലെ ഉന്നതൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു, ഞാൻ നിരസിച്ചു: വെളിപ്പെടുത്തി റാഷിദ് ഖാൻ

1 month ago 7

മനോരമ ലേഖകൻ

Published: April 20, 2026 10:03 AM IST

1 minute Read


കഴിഞ്ഞദിവസം പരിശീലനത്തിനിടെ ഐപിഎൽ റോബട്ട് ക്യാമറയായ ‘ചംപക്’ തൊട്ടുനോക്കുന്ന റാഷിദ് ഖാൻ. കഴിഞ്ഞ സീസൺ മുതലാണ് എഐ പിന്തുണയുള്ള റോബട്ട് ഡോഗ് ക്യാമറ ഐപിഎൽ സംപ്രേഷണത്തിന് ഉപയോഗിച്ചു തുടങ്ങിയത്.
കഴിഞ്ഞദിവസം പരിശീലനത്തിനിടെ ഐപിഎൽ റോബട്ട് ക്യാമറയായ ‘ചംപക്’ തൊട്ടുനോക്കുന്ന റാഷിദ് ഖാൻ. കഴിഞ്ഞ സീസൺ മുതലാണ് എഐ പിന്തുണയുള്ള റോബട്ട് ഡോഗ് ക്യാമറ ഐപിഎൽ സംപ്രേഷണത്തിന് ഉപയോഗിച്ചു തുടങ്ങിയത്.

ന്യൂഡൽഹി∙ ഇന്ത്യൻ പൗരത്വവും ഇന്ത്യയ്ക്കു വേണ്ടി കളിക്കാനുള്ള അവസരവും മുൻപൊരിക്കൽ താൻ വേണ്ടെന്നു വച്ചതായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ. ഇന്ത്യയ്ക്കു പുറമേ ഓസ്ട്രേലിയയും സമാനവാഗ്ദാനം നൽകിയെങ്കിലും താൻ അതും നിരസിക്കുകയായിരുന്നെന്ന് റാഷിദ് വെളിപ്പെടുത്തി. ഇന്നു പ്രകാശനം ചെയ്യപ്പെടുന്ന ‘റാഷിദ് ഖാൻ: ഫ്രം സ്ട്രീറ്റ്സ് ടു സ്റ്റാർഡം’ എന്ന പുസ്തകത്തിലാണ് ഈ വിവരങ്ങളുള്ളത്.

‘‘2023ലെ ഐപിഎലിനിടെ ഒരു ദിവസം ബിസിസിഐയിലെ ഉന്നതൻ എന്നെ കാണാൻ വന്നു. ഞങ്ങൾ പരസ്പരം സംസാരിക്കുന്നതിനിടെ അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലേക്കു വന്നാൽ പൗരത്വവും ഇവിടെ കളിക്കാനുള്ള അവസരവും കിട്ടുമല്ലോ എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഞാൻ അപ്പോൾ തന്നെ അതു നിഷേധിച്ചു’’– റാഷിദ് ഖാന്റെ വാക്കുകൾ.ട‌

എന്നാൽ, ഓസ്ട്രേലിയ ഏതു വിധത്തിലാണ് സമീപിച്ചതെന്ന് ഇരുപത്തിയേഴുകാരൻ റാഷിദ് പുസ്തകത്തിൽ വിശദമാക്കുന്നില്ല. മുഹമ്മദ് ഹാന്ദ് ജാഫറാണ് റാഷിദ് ഖാന്റെ ജീവിതം പറയുന്ന പുസ്തകത്തിന്റെ രചയിതാവ്.
 

English Summary:

Rashid Khan, an Afghan spinner, revealed that helium erstwhile declined an connection for Indian citizenship and the accidental to play for India. He besides turned down a akin connection from Australia, choosing to correspond Afghanistan instead.

Read Entire Article