ബീസ്റ്റ് മോഡ്! 25 സിക്സ്, 15 ഫോർ; 91 പന്തിൽ 233 റൺസ് അടിച്ചുകൂട്ടി അഭിഷേക് ശർമ; ടീമിന് കൂറ്റൻ ടോട്ടൽ– വി‍ഡിയോ

1 month ago 10

ഓണ്‍ലൈൻ ഡെസ്‌ക്

Published: August 02, 2026 05:31 PM IST Updated: August 02, 2026 10:55 PM IST

1 minute Read

അഭിഷേൿ ശർമ (X)
അഭിഷേൿ ശർമ (X)

അമൃത്സർ ∙ ഒരു അവസരം കിട്ടിയിപ്പോൾ അതങ്ങ് മുതലാക്കി; അയർലൻഡിനും ഇംഗ്ലണ്ടിനും സിംബാബ്‌വെയ്ക്കുമെതിരായ ട്വന്റി20 പരമ്പരകളിൽ തിളങ്ങാൻ സാധിക്കാതിരുന്നതിന്റെ കേട് അഭിഷേക് ശർമ തീർത്തത് സ്വന്തം നാട്ടിലാണ്. പഞ്ചാബ് ഇന്റർ-ഡിസ്ട്രിക്റ്റ് സീനിയർ ഏകദിന മത്സരത്തിലാണ് ഇന്ത്യൻ താരം നിറഞ്ഞാടിയത്. അമൃത്സർ സീനിയർ ടീമിന് വേണ്ടി കളിച്ച അഭിഷേക്, തരൺ തരൻ ടീമിനെതിരെ 91 പന്തുകളിൽ നിന്ന് 233 റൺസാണ് അടിച്ചുകൂട്ടിയത്. 25 സിക്സറുകളുടെയും 15 ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു അഭിഷേകിന്റെ വെടിക്കെട്ട് പ്രകടനം. സ്ട്രൈക്ക് റേറ്റ് 256.04.

What you should work next

രാജ്യാന്തര മത്സരങ്ങളിൽ ഫോംഔട്ടിന്റെ പേരിൽ പഴി കേൾക്കുന്നതിനിടെയാണ് താരത്തിന്റെ ഡബിൾ സെഞ്ചറി പ്രകടനം. മത്സരത്തിന്റെ സ്കോർകാർഡും അഭിഷേകിന്റെ ബാറ്റിങ് ദൃശ്യങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അഭിഷേകിന്റെയും സഹഓപ്പണർ അഭയ് ചൗധരിയുടെയും (85 പന്തിൽ 93) ബാറ്റിങ് മികവിൽ അമൃത്സർ ടീം 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 533 റൺസെടുത്തു.

ABHISHEK SHARMA MAKES A STATEMENT 🔥

- He smashed 233 runs from conscionable 91 balls with 15 fours & 25 sixes against Tarn Taran Men Sr successful the One Day District lucifer pic.twitter.com/QV4k83Oo5e

— Johns. (@CricCrazyJohns) August 2, 2026

രാജ്യാന്തര ട്വന്റി20യിൽ ഒന്നാം സ്ഥാനത്തായിരുന്ന അഭിഷേക് ശർമ, മൂന്നാം സ്ഥാനത്തേയ്ക്കു വീണിരുന്നു. അയർലൻഡ്, ഇംഗ്ലണ്ട്, സിംബാബ്‍വെ പര്യടനങ്ങളിൽ താരത്തിന് തിളങ്ങാൻ സാധിച്ചില്ല. സിംബാബ്‌വെ പരമ്പരയിൽ മൂന്ന് ഇന്നിങ്സുകളിൽനിന്ന് 3.66 ശരാശരിയിൽ വെറും 11 റൺസ് മാത്രമേ അഭിഷേകിന് നേടാനായുള്ളൂ. ഇംഗ്ലണ്ടിനെതിരായ അഞ്ച് ട്വന്റി20 മത്സരങ്ങളിൽ നിന്ന് 26.2 ശരാശരിയിൽ 131 റൺസും അയർലൻഡിനെതിരെ രണ്ടു മത്സരങ്ങളിൽനിന്ന് 24.5 ശരാശരിയിൽ 49 റൺസും നേടി. അവസാന 10 ട്വന്റി20 ഇന്നിങ്സുകളിൽ ഒരു അർധസെഞ്ചറി മാത്രമാണ് താരം നേടിയത്.

English Summary:

Abhishek Sharma treble century: Indian cricketer Abhishek Sharma scored a sensational 233 runs disconnected conscionable 91 balls, including 15 fours and 25 sixes, successful the Punjab Inter-District Senior One Day match. Playing for Amritsar against Tarn Taran, his blazing innings had a onslaught complaint of 256.04. This ascendant show comes aft a caller dip successful signifier during planetary T20 series.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article