ബെംഗളൂരു ഫൈനലിൽ, ഡബ്ല്യുപിഎലിൽ വോറിയേഴ്സിനെതിരെ എട്ടു വിക്കറ്റ് ജയം

1 month ago 6

മനോരമ ലേഖകൻ

Published: January 30, 2026 08:20 AM IST

1 minute Read

ആർസിബി താരങ്ങൾ മത്സരത്തിനിടെ
ആർസിബി താരങ്ങൾ മത്സരത്തിനിടെ

Follow Us

Facebook

WhatsApp

വഡോദര ∙ അവസാന ഗ്രൂപ്പ് മത്സരത്തിലെ അനായാസ ജയത്തോടെ ബെംഗളൂരു റോയൽ ചാല​ഞ്ചേഴ്സ് വനിതാ പ്രിമിയർ ലീഗ് ട്വന്റി20 ഫൈനലിൽ. യുപി വോറിയേഴ്സിനെ തോൽപിച്ചത് 8 വിക്കറ്റിന്. ആദ്യം ബാറ്റു ചെയ്ത യുപി ഉയർത്തിയ 144 റൺസ് വിജയലക്ഷ്യം 41 പന്തുകളും 8 വിക്കറ്റും ബാക്കിനിൽക്കെ ബെംഗളൂരു കീഴടക്കി.

ഓപ്പണർമാരായ ഗ്രേസ് ഹാരിസിന്റെയും (37 പന്തിൽ 75) സ്മൃതി മന്ഥനയുടെയും (27 പന്തിൽ 54 നോട്ടൗട്ട്) ഇന്നിങ്സുകളാണ് റോയൽസിന്റെ വിജയം അതിവേഗത്തിലാക്കിയത്. തോൽവിയോടെ യുപി വോറിയേഴ്സിന്റെ പ്ലേഓഫ് പ്രതീക്ഷ അസ്തമിച്ചു. സ്കോർ: യുപി– 20 ഓവറിൽ 8ന് 143. ബെംഗളൂരു– 13.1 ഓവറിൽ 2ന് 147.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വോറിയേഴ്സിനായി ഓപ്പണർമാരായ മെഗ് ലാനിങ്ങും (30 പന്തിൽ 41) ദീപ്തി ശർമയും (43 പന്തിൽ 55) മികച്ച തുടക്കം ന‌‍ൽകി. എന്നാൽ ബാറ്റിങ്ങിൽ മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തി. 22 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത നദീൻ ഡി ക്ലാർക്കാണ് യുപിയെ തകർത്തത്. ഗ്രേസ് ഹാരിസ് 2 വിക്കറ്റ് നേടി.

English Summary:

Bengaluru Royal Challengers person secured their spot successful the Women's Premier League T20 last with an awesome triumph implicit UP Warriorz. Smriti Mandhana and Grace Harris were instrumental successful chasing down the people with important overs and wickets to spare.

Read Entire Article