Published: July 12, 2026 02:20 AM IST Updated: July 12, 2026 05:24 AM IST
2 minute Read
മയാമി ∙ അപ്രതീക്ഷിത നീക്കത്തിൽ ലീഡ് പിടിച്ച നോർവേയ്‌ക്കെതിരെ ആദ്യ പകുതിയുടെ അധിക സമയത്ത് സമനില നേടിയ ഇംഗ്ലണ്ട്, എക്ട്രാ ടൈമിലെ ഗോളിൽ ലോകകപ്പ് സെമി ഫൈനലിൽ കടന്നു. മിഡ് ഫീൽഡർ ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഇരട്ട ഗോളാണ് (45+2', 93') ഇംഗ്ലണ്ടിന്റെ വിജയമുറപ്പിച്ചത്. ആൻന്ദ്രെ ഷെൽഡറപാണ് (36') നോർവേയുടെ ഏക ഗോൾ നേടിയത്. 2018 നു ശേഷം ഇതാദ്യമായാണ് മുൻ ലോകചാംപ്യന്മാരായ ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ കടക്കുന്നത്. അഞ്ച് തവണ ലോക ചാംപ്യന്മാരായ ബ്രസീലിന് ലോകകപ്പിനു പുറത്തേക്കുള്ള വഴിയൊരുക്കിയ എർലിങ് ഹാളണ്ട് തീർത്തും നിറംമങ്ങിയതും ഇംഗ്ലിഷ് പ്രതിരോധ നിര ഒരുപിടി ഗോളവസരങ്ങൾ തടുത്തിട്ടതും നോർവേയുടെ വിധി നിർണയിച്ചു.
What you should work next
തുടക്കത്തിലെ ഗോൾ വഴങ്ങാതിരിക്കാൻ മത്സരത്തിന്റെ ആദ്യ 20 മിനിറ്റിൽ ഇരുടീമുകളും കാര്യമായ മുന്നേറ്റത്തിന് തുനിഞ്ഞില്ല. ഹൈഡ്രേഷൻ ബ്രേക്കിനു തൊട്ടുമുൻപ് ഗോൾ നേടാൻ നിക്കോ ഓറെയ്‌ലിയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും പാസ് കണക്ട് ചെയ്യാനായില്ല. 29 ാം മിനിറ്റിൽ ഹാരി കെയ്‌നിന്റെ ഫ്രീകിക്ക് ലക്ഷ്യം തെറ്റി ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. 36 ാം മിനിറ്റിലാണ് ആൻന്ദ്രെ ഷെൽഡറപ് നോർവേയുടെ ഗോൾ നേടിയത്. ക്യാപ്റ്റൻ മാർട്ടിൻ ഓഡെഗാർഡിന്റെ അസിസ്റ്റിൽ ലഭിച്ച പന്ത് ഷെൽഡറപ് കൃത്യതയോടെ വലയിലേക്ക് തൊടുക്കുകയായിരുന്നു (1–0).
പിന്നാലെ ആക്രമണം കടുപ്പിച്ച നോർവേ ഇംഗ്ലിഷ് പ്രതിരോധത്തിന് ഭീഷണിയുയർത്തി. ഇതോടെ പ്രത്യാക്രമണം ആരംഭിച്ച ഇംഗ്ലണ്ട് നോർവീജിയൻ ഗോൾ മുഖത്തേക്ക് തുടരെ ആക്രമണം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ആദ്യ പകുതിയുടെ അധിക സമയത്ത് (45+2) ജൂഡ് ബെല്ലിങ്‌ഹാം സമനില ഗോൾ കണ്ടെത്തി. ഇടതു വിങ്ങിലൂടെ മുന്നേറിയ ആന്റണി ഗോർഡൻ നൽകിയ പാസ് സ്വീകരിച്ച് രണ്ട് നോർവീജിയൻ താരങ്ങളെ വെട്ടിച്ച് ബോക്സിലേക്ക് കടന്നുകയറിയ ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഇടംകാൽ ഷോട്ട് ഗോൾവല തുളച്ചു കയറി (1–1). ആദ്യ പകുതി അവസാനിക്കുന്നതിനു നിമിഷങ്ങൾക്കു മുൻപ് ക്യാപ്റ്റൻ ഹാരി കെയ്‌ൻ വീണ്ടും നോർവീജിയൻ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
What you should work next
രണ്ടാം പകുതിയിൽ ആക്രമണത്തിലേക്കു തിരിഞ്ഞ ഇംഗ്ലണ്ട്, നോർവേ ഗോൾമുഖത്ത് തുടർച്ചയായി ആക്രമണം നടത്തി. പിന്നാലെ പ്രത്യാക്രമണത്തിൽ 55 ാം മിനിറ്റിൽ ടോർബോൺ ഹെഗ്ഗെം ഇംഗ്ലിഷ് വല ചലിപ്പിച്ചെങ്കിലും എലിയട്ട് അൻഡേഴ്സനെ എർലിങ് ഹാളണ്ട് ഫൗൾ ചെയ്തെന്ന് വാർ പരിശോധനയിൽ സ്ഥിരീകരിച്ചതോടെ റഫറി ഗോൾ നിഷേധിച്ചു. പിന്നാലെ മറ്റൊരവസരവും നോർവേ നഷ്ടപ്പെടുത്തി. പാട്രിക് ബെർഗിന്റെ കോർണറിൽ ഫ്രെഡ്രിക് ഓസ്നെസിന്റെ ഷോട്ട് ഇംഗ്ലിഷ് ഗോൾ കീപ്പർ ജോർദാൻ പിക്ക്ഫോർഡ് തടുത്തെങ്കിലും പിന്നാലെ ക്രിസ്റ്റഫർ അയറിന്റെ ഹെഡർ ക്രോസ് ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. മത്സരം നിശ്ചിത സമയത്തിന്റെ അന്ത്യനിമിഷങ്ങളിലേക്ക് അടുത്തതോടെ ലീഡ് ലക്ഷ്യമിട്ട് ഇരുടീമുകളും എതിർഗോൾമുഖത്ത് നിരന്തരം ആക്രമണം നടത്തിയെങ്കിലും വിജയം കണ്ടില്ല. ഇതോടെ മത്സരം എക്ട്രാ ടൈമിലേക്ക് കടന്നു.
എക്ട്രാ ടൈമിന്റെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ട് ലീഡ് നേടി. മോർഗൻ റോജേഴ്‌സിന്റെ ഷോട്ട് നോർവേ ഗോൾ കീപ്പർ ഓർജാൻ നൈലാൻഡ് തടുത്തെങ്കിലും റീബൗണ്ടിൽ ജൂഡ് ബെല്ലിങ്‌ഹാം അനായാസം വലയിലേക്ക് തൊടുത്തു (1–2). പിന്നാലെ വീണ്ടും ഗോൾ ലക്ഷ്യമിട്ട് കുതിച്ചെത്തിയ ജെഡ് സ്പെൻസ്, ഓസ്കാർ ബോബിന്റെ ടാക്കിളിൽ ബോക്സിനുള്ളിൽ വീണതിനെ തുടർന്ന് റഫറി പെനാൽറ്റി വിധിച്ചെങ്കിലും വാർ പരിശോധനയിൽ തീരുമാനം പിൻവലിച്ചു.
English Summary:





English (US) ·