Published: February 07, 2026 10:48 AM IST
1 minute Read
ഇന്നു മുംബൈയിൽ തുടങ്ങുന്ന ട്വന്റി20 കാർണിവൽ മാർച്ച് 8ന് കൊടിയിറങ്ങുമ്പോൾ മൂന്നാം ലോകകിരീടത്തിനപ്പുറം മറ്റൊന്നും ഇന്ത്യക്കാരുടെ മനസ്സിലില്ല. കഴിഞ്ഞ 2 വർഷത്തിനിടെ കളിച്ച എല്ലാ ട്വന്റി20 ടൂർണമെന്റുകളും ജയിച്ചു നിൽക്കുന്ന ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യയുടെ ആത്മവിശ്വാസം പരകോടിയിലാണ്. 2007ൽ ആദ്യ ട്വന്റി20 ലോകകപ്പിൽ കിരീടമണിഞ്ഞ ഇന്ത്യ 17 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് 2024ൽ രണ്ടാംകപ്പിൽ മുത്തമിട്ടത്.
ദീർഘകാലം നെടുംതൂണുകളായിരുന്ന രോഹിത് ശർമയും വിരാട് കോലിയും ട്വന്റി20 ഫോർമാറ്റിൽനിന്ന് വിരമിച്ചിട്ടും കുട്ടി ക്രിക്കറ്റിലെ ഇന്ത്യൻ ആധിപത്യത്തിന് കോട്ടം തട്ടിയിട്ടില്ല. ആദ്യ ഓവർ മുതൽ ആഞ്ഞടിച്ച് എതിരാളികളുടെ ആത്മവിശ്വാസം തകർക്കുന്ന അഭിഷേക് ശർമയാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. നായകൻ സൂര്യകുമാർ യാദവും ഫോമിലേക്ക് തിരിച്ചെത്തി. സഞ്ജു സാംസൺ നിറംമങ്ങുമ്പോൾ ഉജ്വല ബാറ്റിങ്ങിലൂടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ പ്ലേയിങ് ഇലവനിൽ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു.
തിലക് വർമയ്ക്കൊപ്പം ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, ശിവം ദുബെ എന്നിവരും ചേരുന്നതോടെ മധ്യനിരയും സുശക്തം. 2024 ലോകകപ്പിലെ പ്ലെയർ ഓഫ് ദ് സീരീസ് ജസ്പ്രീത് ബുമ്രയാണ് ഈ ലോകകപ്പിലും ഇന്ത്യൻ ബോളിങ്ങിന്റെ കുന്തമുന.
English Summary:







English (US) ·