ബോളറുമായി കൂട്ടിയിടിച്ച് വീണ് ജയ്സ്വാൾ, മടിച്ച് റൺഔട്ടാക്കി വിക്കറ്റ് കീപ്പർ, അവസരം ‘മുതലാക്കി’ ശ്രീലങ്ക– വിഡിയോ

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: August 15, 2026 09:39 PM IST

1 minute Read

യശസ്വി ജയ്സ്വാൾ പുറത്തായി മടങ്ങുന്നു. Photo by ISHARA S. KODIKARA / AFP
യശസ്വി ജയ്സ്വാൾ പുറത്തായി മടങ്ങുന്നു. Photo by ISHARA S. KODIKARA / AFP

ഗോൾ∙ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ദൗർഭാഗ്യകരമായ രീതിയിൽ പുറത്തായി ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ. ആദ്യ ഇന്നിങ്സിൽ 32 റൺസെടുത്തു നിൽക്കെ ശ്രീലങ്കൻ ബോളറുമായി കൂട്ടിയിടിച്ച ജയ്സ്വാൾ ഗ്രൗണ്ടിൽ വീഴുകയായിരുന്നു. ആദ്യ ദിനം 11–ാം ഓവറിലാണ് ജയസ്വാളിനെ ശ്രീലങ്ക റണ്ണൗട്ടാക്കിയത്. മികച്ച തുടക്കം ലഭിച്ച ശേഷമുള്ള ജയ്സ്വാളിന്റെ പുറത്താകൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത പ്രഹരമായി. എന്നാൽ ദേവ്ദത്ത് പടിക്കൽ തകർപ്പൻ സെഞ്ചറി നേടിയതോടെ ഇന്ത്യ മത്സരത്തിലേക്കു തിരിച്ചെത്തി, ആദ്യ ദിനം ആധിപത്യം സ്ഥാപിച്ചു.

What you should work next

11–ാം ഓവറിൽ കേഷാര നുവാന്തയുടെ പന്തിൽ സിംഗിൾ എടുക്കാനുള്ള രാഹുലിന്റെ ശ്രമമാണ് ജയ്സ്വാളിന്റെ പുറത്താകലിലേക്കു നയിച്ചത്. മിഡ് ഓണിലേക്ക് പന്തടിച്ച രാഹുൽ‍ ഓടിയെങ്കിലും നോൺ സ്ട്രൈക്കറായ ജയ്സ്വാള്‍ ശ്രീലങ്കന്‍ ബോളർ നുവാന്തയുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു. നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന് ഓടാൻ തുടങ്ങിയപ്പോഴായിരുന്നു ജയ്സ്വാൾ വീണത്. ജയ്സ്വാൾ എഴുന്നേറ്റ് ഓടാൻ ശ്രമിച്ചെങ്കിലും, പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയിരുന്നു. ഇതോടെ ജയ്സ്വാള്‍ നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്കു തിരിഞ്ഞു. അപ്പോഴേക്കും രാഹുൽ നോണ്‍ സ്ട്രൈക്കറുടെ ഭാഗത്ത് റൺ പൂർത്തിയാക്കിയിരുന്നു.

What you should work next

രണ്ടു ബാറ്റർമാരും ഒരേ ക്രീസിൽ ബാറ്റു കുത്തിയെങ്കിലും, ആദ്യമെത്തിയതിനാല്‍ രാഹുൽ രക്ഷപെട്ടു. ലങ്കൻ കീപ്പർ കുറച്ചു നേരം ആലോചിച്ച ശേഷമാണ് ബെയ്ൽസ് ഇളക്കിയത്. സ്വന്തം താരം വഴി മുടക്കിയതിനാലാണ് ജയ്സ്വാൾ ഗ്രൗണ്ടിൽ വീണതെന്നതിനാല്‍, ലങ്കൻ ക്യാപ്റ്റൻ താരത്തെ തിരികെ വിളിക്കുമെന്നു കരുതിയിരുന്നു. എന്നാൽ അതുണ്ടായില്ല. ഇതോടെ ജയ്സ്വാൾ നിരാശയോടെ ഡ്രസിങ് റൂമിലേക്കു മടങ്ങി. ജയ്സ്വാൾ പുറത്താകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

English Summary:

Yashasvi Jaiswal's unfortunate dismissal successful the archetypal innings against Sri Lanka has sparked discussion. Despite a promising start, Jaiswal was tally retired aft a collision with a bowler, but Devdutt Padikkal's superb period brought India backmost into the game, securing dominance connected the archetypal day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article