Published: April 19, 2026 10:24 AM IST
1 minute Read
ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ വിക്കറ്റിനു പിന്നിൽ സഞ്ജു സാംസണിന്റെ ബ്രില്യൻസ്. അർധ സെഞ്ചറി നേടി സൺറൈസേഴ്സിന് മികച്ച തുടക്കം നൽകിയ അഭിഷേക് ശർമയുടെ പുറത്താകലിനു വഴിയൊരുക്കിയത് സഞ്ജുവിന്റെ അപ്പീലായിരുന്നു. 15 പന്തിൽ അർധ സെഞ്ചറി നേടിയ അഭിഷേക് മികച്ച ഫോമിൽ കളിക്കുന്നതിനിടെയായിരുന്നു പുറത്തായത്. ജെയ്മി ഓവർടൻ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്ത് നേരിടുന്നതിൽ അഭിഷേക് പരാജയപ്പെട്ടു. അനായാസം പന്തു പിടിച്ചെടുത്ത വിക്കറ്റ് കീപ്പർ സഞ്ജു അപ്പീൽ ചെയ്തു. എന്നാൽ ബോളറുൾപ്പടെ ചെന്നൈ നിരയിലെ മറ്റാരും ഈ വിക്കറ്റിനു വേണ്ടി അപ്പീൽ ചെയ്തില്ല.
പന്ത് ബാറ്റിൽ തട്ടിയത് മനസ്സിലാക്കിയ മലയാളി താരം, റിവ്യൂ പോകാൻ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനെ നിർബന്ധിക്കുകയായിരുന്നു. ഋതുരാജ് സഞ്ജുവിന്റെ ആവശ്യത്തിനു വഴങ്ങി. തേർഡ് അംപയർ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പന്ത് ബാറ്റിൽ എഡ്ജുണ്ടെന്നു വ്യക്തമായി. അപ്രതീക്ഷിതമായി ലഭിച്ച വിക്കറ്റിൽ ചെന്നൈ ആരാധകർ വലിയ ആഘോഷമാണു നടത്തിയത്. അഭിഷേകിന്റെ ക്യാച്ച് ശിവം ദുബെ വിട്ടുകളഞ്ഞതിനു പിന്നാലെയായിരുന്നു സഞ്ജുവിന്റെ മികവിൽ ചെന്നൈ അഭിഷേകിനെ മടക്കിയത്. മത്സരത്തിൽ 22 പന്തുകൾ മാത്രം നേരിട്ട അഭിഷേക് ശർമ 59 റൺസാണ് അടിച്ചെടുത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ്, 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 194 റൺസാണു നേടിയത്. അഭിഷേകിനു പുറമേ, ഹെൻറിച് ക്ലാസനും ഹൈദരാബാദിനായി അർധ സെഞ്ചറി തികച്ചു. 39 പന്തുകൾ നേരിട്ട ക്ലാസൻ 59 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ തിളങ്ങാൻ സഞ്ജുവിനു സാധിച്ചിരുന്നില്ല. മൂന്നു പന്തുകളിൽ ഏഴു റൺസെടുത്ത സഞ്ജു നിധീഷ് കുമാർ റെഡ്ഡിയുടെ പന്തിൽ ക്ലാസന്റെ ക്യാച്ചിലാണു പുറത്താകുന്നത്.
All the recognition for taking the wicket of Abhishek Sharma goes to Sanju Samson.
Jamie Overton's transportation was excellent, but nary 1 but Samson liked it. Sanju's determination to reappraisal it was a large one! 👏 pic.twitter.com/2ONQfj8M8A
സൺറൈസേഴ്സ് ഉയർത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. 10 റൺസ് വിജയത്തോടെ ആറു പോയിന്റുള്ള ഹൈദരാബാദ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.
English Summary:







English (US) ·