ബ്രസീൽ ലെജൻഡ്സ്– ഇന്ത്യൻ ഓൾ സ്റ്റാർസ് പോരാട്ടം മാറ്റിവച്ചു, റൊണാൾഡീഞ്ഞോയുടെ കളി കാണാന്‍ കാത്തിരിക്കണം

2 weeks ago 2

മനോരമ ലേഖകൻ

Published: September 03, 2026 12:56 PM IST

1 minute Read

WhatsAppImage2026-09-03at11-36-42AM-2--jpeg

കൊച്ചി ∙ സാക്ഷാൽ റൊണാൾഡീഞ്ഞോയും ഐ.എം.വിജയനും ഒരു പന്തിനു പിന്നാലെയോടുന്ന കാഴ്ച കാണാൻ 23 വരെ കാത്തിരിക്കണം. ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിൽ 20നു കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ നടത്താനിരുന്ന സൗഹൃദ ഫുട്ബോൾ മത്സരം 23ലേക്കു മാറ്റി. വിഡിയോ സന്ദേശത്തിലൂടെ, ബ്രസീൽ ഇതിഹാസം റൊണാൾ‍‍ഡീഞ്ഞോയാണു തീയതി മാറ്റം പ്രഖ്യാപിച്ചത്. 

ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നീ 5 നഗരങ്ങളിലായി ബ്രസീൽ മുൻ രാജ്യാന്തര ഫുട്ബോൾ താരങ്ങൾ നടത്തുന്ന പര്യടനത്തിലെ രണ്ടാമത്തെ മത്സരമാണു കൊച്ചിയിൽ നടക്കുക. 2002 ൽ ലോകകപ്പ് ജേതാക്കളായ ബ്രസീൽ ടീമിന്റെ ഹൃദയമായിരുന്ന റൊണാൾഡീഞ്ഞോയും റിവാൾഡോയുമാണ് പ്രധാന ആകർഷണം.

ഐ.എം. വിജയനു പുറമേ, ജോപോൾ അഞ്ചേരി, സി.കെ. വിനീത്, കെ.ടി. ചാക്കോ തുടങ്ങിയവർ ഇന്ത്യൻ ഓൾ സ്റ്റാർസിനായി കുപ്പായമണിയും. മത്സര ടിക്കറ്റുകൾ ഡിസ്ട്രിക്ട് ആപ് വഴി ലഭിക്കും.

English Summary:

The highly anticipated affable shot lucifer betwixt Brazilian legends and Indian All Stars successful Kochi, featuring shot icons similar Ronaldinho and IM Vijayan, has been rescheduled to October 23rd. This breathtaking encounter, portion of a multi-city circuit by erstwhile Brazilian planetary stars, promises a thrilling show of accomplishment for shot enthusiasts.

Read Entire Article