ഭക്ഷണത്തോടൊപ്പം കിട്ടിയ നാപ്കിനിൽ ഇന്ത്യയുടെ അപൂർണമായ ഭൂപടം, നോർത്ത് ഈസ്റ്റും കശ്മീരും ഇല്ല: വിമർശിച്ച് ലവ്‍ലിന

1 month ago 4

ഓൺലൈൻ ഡെസ്ക്

Published: August 02, 2026 01:32 PM IST Updated: August 02, 2026 01:38 PM IST

1 minute Read

ലവ്‍ലിന ബോർഗോഹെയ്ൻ
ലവ്‍ലിന ബോർഗോഹെയ്ൻ

ഗ്ലാസ്ഗോ∙ സ്കോട്‍ലന്‍ഡിലെ റസ്റ്ററന്റിൽനിന്നു ലഭിച്ച നാപ്കിനില്‍ ഇന്ത്യയുടെ അപൂർണമായ ഭൂപടം നൽകിയതിനെതിരെ വിമർശനവുമായി ബോക്സിങ് താരം ലവ്‍ലിന ബോർഗോഹെയ്ൻ. കോമൺവെൽത്ത് ഗെയിംസ് മത്സരങ്ങൾക്കുവേണ്ടിയാണ് ലവ്‍ലിന സ്കോട്‍ലൻഡിലേക്കു പോയത്. ഭക്ഷണം കഴിക്കുന്നതിനായി ‘മിസ്റ്റർ സിങ്സ് ഇന്ത്യ’ എന്ന റസ്റ്ററന്റിൽ പോയപ്പോഴാണ് രാജ്യത്തിന്റെ ഭൂപടം തെറ്റായി അടയാളപ്പെടുത്തിയത് ലവ്‍ലിനയുടെ ശ്രദ്ധയിൽ പെട്ടത്. നാപ്കിന്റെ ചിത്രം ലവ്‍ലിന പുറത്തുവിടുകയും ചെയ്തു. ചിത്രത്തിൽ കശ്മീരിന്റെ ഭാഗങ്ങളും വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ഇല്ല.

What you should work next

ഇതാണ് ലവ്‍ലിനയുടെ പ്രതികരണത്തിനു കാരണം. ‘‘ഈ നാപ്കിനിലെ ഭൂപടത്തില്‍ ഞങ്ങളുടെ നോർത്ത് ഈസ്റ്റ് കാണാനില്ല. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും പ്രധാനപ്പെട്ടതാണ്. അതെല്ലാം ഈ ഭൂപടത്തിൽ ഉണ്ടായിരിക്കണം.’’– ലവ്‍ലിന പറഞ്ഞു. റസ്റ്ററന്റിന്റെ നാപ്കിനിൽ കശ്മീരിന്റെ ഭാഗങ്ങളും കാണാനില്ലെന്നും ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് അജയ് സിങ്ങും പ്രതികരിച്ചു.

What you should work next

കോമൺവെൽത്ത് ഗെയിംസിൽ ലവ്‍ലിന വെള്ളി മെഡല്‍ നേടിയിരുന്നു. 75 കിലോ ഗ്രാം വിഭാഗത്തിൽ ഓസ്ട്രേലിയയുടെ എമ്മ സ്യു ഗ്രീൻട്രീയോടാണ് ലവ്‍ലിന ഫൈനലി‍ൽ തോറ്റത്. 1–4നായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. താരത്തിന്റെ കരിയറിലെ ആദ്യ കോമണ്‍വെൽത്ത് ഗെയിംസ് മെഡലാണിത്. 2022 ൽ ലവ്‌ലിന ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു.

All Indian players went to a edifice successful Glasgow to observe triumph successful commonwealth games erstwhile they noticed incomplete representation of India..

Boxer Lovlina Borgohain who precocious won metallic medal successful commonwealth games objected to a representation of India printed connected the restaurant's napkins as… pic.twitter.com/gfSGXmx00B

— Trupti Garg (@garg_trupti) August 2, 2026

English Summary:

Boxer Lovlina Borgohain Criticizes Incomplete India Map successful Glasgow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article