Published: August 01, 2026 08:33 AM IST Updated: August 01, 2026 12:33 PM IST
1 minute Read
ലക്ഷങ്ങൾ ശമ്പളമുള്ള ജോലി രാജിവച്ച് കായികലോകത്തേക്ക് പരിശീലകന്റെ വേഷത്തിൽ തിരികെയെത്തിയ വൈജനാഥ് കാലെയുടെ ജീവിതട്രാക്കിൽ അപ്രതീക്ഷിതമായി ഓടിക്കയറിയതാണു ദിലീപ് മഹാഡു ഗവിത്. ഒരു കൈ ഇല്ലാതിരുന്നിട്ടും അതിവേഗം ഓടുന്ന പതിനൊന്നുകാരൻ ദിലീപിനോട് വൈജനാഥ് ചോദിച്ചു: ‘വലുതാകുമ്പോൾ നിനക്ക് ആരാകണം? ‘ജീവിക്കണമെങ്കിൽ ഭിക്ഷയെടുക്കേണ്ടി വരും’ എന്നായിരുന്നു ദിലീപിന്റെ മറുപടി. അതു സ്റ്റാർട്ടിങ് പോയിന്റിലെ വെടിയൊച്ച പോലെ വൈജനാഥിന്റെ ചെവിയിൽ മുഴങ്ങി. അന്നുമുതൽ വൈജനാഥ് ദിലീപിനെ ഒപ്പം കൂട്ടി ഓട്ടം ആരംഭിച്ചു. ഒടുവിൽ, ആ ഓട്ടം ദിലീപിനു സമ്മാനിച്ചതു കോമൺവെൽത്ത് ഗെയിംസിലെ പാരാ അത്‌ലറ്റിക്സ് 100 മീറ്ററിൽ (ടി47 വിഭാഗം) ഗെയിംസ് റെക്കോർഡോടെയുള്ള (10.71 സെക്കൻഡ്) സ്വർണം.
What you should work next
പരിശീലകൻ സമ്മാനിച്ച ജീവിതംഗ്ലാസ്ഗോയിൽ ഒന്നാമതു ഫിനിഷ് ചെയ്ത ശേഷം ദിലീപ് നേരേ ഓടിയതു തന്നെ കാത്തുനിന്ന വൈജനാഥിന്റെ അടുക്കലേക്കായിരുന്നു. കുഞ്ഞു ദിലീപിന്റെ കഴിവു മനസ്സിലാക്കിയ വൈജനാഥ് അവനെ ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സ്കൂൾ അധികൃതരുടെയും വീട്ടുകാരുടെയും സമ്മതത്തോടെ ഒരു കയ്യില്ലാത്ത ദിലീപിനെ വൈജനാഥ് ഇരുകൈകളും നീട്ടി സ്വീകരിച്ചു. വൈജനാഥിന്റെ ഭാര്യ ജോലി രാജിവച്ച് ദിലീപിന്റെ പഠനത്തിന്റെ മേൽനോട്ടം ഏറ്റെടുത്തു. പരിശീലകന്റെ രൂപത്തിൽ ഒരു രക്ഷിതാവിനെ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ദിലീപ്. മത്സര സമ്മർദവും പേടിയും ഒഴിവാക്കാനായി ദിലീപിനെ ആദ്യം സാധാരണ അത്‌ലീറ്റുകളുടെ ഒപ്പമാണ് പരിശീലനത്തിനിറക്കിയത്.
കുതിപ്പിന്റെ ട്രാക്കിൽ200, 400 മീറ്ററുകളിൽ സാധാരണ അത്‌ലീറ്റുകൾക്കൊപ്പം മത്സരിച്ച് സംസ്ഥാന തലത്തിൽ മെഡലുകൾ നേടിയ ദിലീപ്, പതിയെ പാരാ അത്‌ലറ്റിക്സിലേക്കു ട്രാക്ക് മാറ്റി. 2023 പാരാ ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിൽ സ്വർണം നേടിയ ദിലീപ്, ഓട്ടം പിന്നീടു 100 മീറ്ററിലേക്കു മാറ്റി. ഗ്ലാസ്ഗോയിൽ 100 മീറ്ററിൽ ഓട്ടം ആരംഭിക്കുമ്പോൾ നാലാം സ്ഥാനത്തായിരുന്ന ദിലീപ്, ജീവിതത്തിൽ ഓടിത്തീർത്ത കഠിനവഴികളെ ഓർത്തെന്നോണം, അവസാന 40 മീറ്ററിൽ തന്റെ മുഴുവൻ ശക്തിയും പുറത്തെടുത്തു. 10.71 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഗെയിംസ് റെക്കോർഡും സ്വർണവും പേരിലാക്കിയാണ് ആ കുതിപ്പ് അവസാനിച്ചത്.
English Summary:
Dilip Gavit 's inspiring travel to Commonwealth Games golden began with his manager Vaijanath Kaley, who near a high-paying occupation to bid him. Despite having lone 1 arm, Dileep's endowment was recognized, starring him to execute a games grounds successful the 100m para athletics.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·