Published: July 02, 2026 10:53 AM IST
1 minute Read
കാലം പിന്നിലേക്കു സഞ്ചരിച്ചതു പോലെ അപൂർവങ്ങളിൽ അപൂർവമായൊരു നിമിഷം. മൊറോക്കോയ്ക്കെതിരെ നെതർലൻഡ്സ് താരം ജസ്റ്റിൻ ക്ലുയിവെർട്ട് പെനൽറ്റി കിക്കെടുത്തപ്പോൾ സംഭവിച്ചത് അതാണ്. ഇടതുമൂല ലക്ഷ്യമാക്കി ജസ്റ്റിൻ എടുത്ത കിക്ക് ഗോൾപോസ്റ്റിൽ തട്ടി പുറത്തേക്ക്. കൃത്യം 26 വർഷം മുൻപ് ഇതേ തീയതിയിൽ ജസ്റ്റിന്റെ അച്ഛൻ പാട്രിക് ക്ലുയിവെർട്ടും നെതർലൻഡ്സിനു വേണ്ടി പെനൽറ്റി ഷൂട്ടൗട്ടിലെടുത്ത കിക്ക് ഇടതു പോസ്റ്റിലിടിച്ചു പുറത്തേക്കു പോയി. ചരിത്രത്തിൽ മറ്റൊരിക്കലും സംഭവിക്കാനിടയില്ലാത്തൊരു യാദൃച്ഛികത!
What you should work next
2000 ജൂൺ 29 നു യൂറോ കപ്പ് സെമിഫൈനലിലായിരുന്നു പാട്രിക് ക്ലുയിവെർട്ടിന്റെ പെനൽറ്റി നഷ്ടമാകൽ. ഇറ്റലിയായിരുന്നു എതിരാളികൾ. മികച്ച ഫോമിൽ കളിച്ച നെതർലൻഡ്സ് പെനൽറ്റി ഷൂട്ടൗട്ടിൽ പുറത്തായി. പാട്രിക് എടുത്ത കിക്ക് ഇടതു ഗോൾപോസ്റ്റിൽ തട്ടി പുറത്തേക്കു തെറിച്ചു.ഈ ലോകകപ്പിൽ മൊറോക്കോയ്ക്കെതിരായ നോക്കൗട്ട് മത്സരം ജൂൺ 29നു തന്നെയായതും അവിചാരിതമായിരുന്നു. ജസ്റ്റിൻ പെനൽറ്റിയെടുക്കാൻ നിശ്ചയിച്ചത് അച്ഛനു പിഴച്ച അതേ വശത്തേക്ക്. പന്ത് പോസ്റ്റിലിടിച്ചു പുറത്തേക്കു പോ യപ്പോൾ ജസ്റ്റിനും മുഖംപൊത്തി തിരിഞ്ഞു നടന്നു, അച്ഛന്റെ വഴിയേ.
English Summary:





English (US) ·