മടങ്ങിയെത്തി, തിരിച്ചുപോയി; ഇന്ത്യൻ താരത്തിന് വീണ്ടും പരുക്ക്; അഫ്ഗാൻ പരമ്പരയിൽനിന്നു പുറത്ത്

4 days ago 2

ഓൺലൈൻ ഡെസ്‌ക്

Published: September 15, 2026 07:52 AM IST Updated: September 15, 2026 08:04 AM IST

1 minute Read

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ട്വന്റി20യിൽ വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയെ (ഇടത്) അഭിനന്ദിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരും അഭിഷേക് ശർമയും (PTI Photo/Money Sharma)
അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ട്വന്റി20യിൽ വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയെ (ഇടത്) അഭിനന്ദിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരും അഭിഷേക് ശർമയും (PTI Photo/Money Sharma)

ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾനിന്ന് ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തിയെ ഒഴിവാക്കി. ഒന്നാം ട്വന്റി20ക്കിടെ വാരിയെല്ലിനേറ്റ പരുക്കിനെ തുടർന്നാണ് താരത്തെ ടീമിൽനിന്ന് ഒഴിവാക്കിയത്. പിന്നാലെ 19ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിലും വരുണിന് പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് വിവരം.

What you should work next

ജൂലൈയിൽ, ഇംഗ്ലണ്ട് പരമ്പരയ്ക്കിടെയേറ്റ പരുക്കിൽനിന്ന് മുക്തനായി ടീമിലേക്ക് തിരിച്ചെത്തിയ ഉടനാണ് വീണ്ടും പരുക്കേറ്റത്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി വരുൺ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. മത്സരത്തിൽ ഇന്ത്യ ആധികാരികമായി വിജയിക്കുകയും ചെയ്തു.

‘‘ഇതു പുതിയ പരുക്കാണ്. എംആർഐ പരിശോധനയിലാണ് വാരിയെല്ലിന് പരുക്കേറ്റതായി കണ്ടെത്തിയത്. അദ്ദേഹം പരമ്പരയിൽ നിന്ന് പുറത്തായിക്കഴിഞ്ഞു, ഏഷ്യൻ ഗെയിംസിലും കളിക്കാൻ സാധ്യതയില്ല.’’– ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. താരങ്ങൾക്ക് തുടർച്ചയായി പരുക്കേൽക്കുന്ന പശ്ചാത്തലത്തിൽ സെന്റർ ഓഫ് എക്സലൻസിന്റെ നടപടികൾക്കെതിരെ കനത്ത വിമർശനം ഉയരുന്നതിനിടെയാണ് ഈ സംഭവവും.

പരുക്കേറ്റതോടെ സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ വരുൺ പങ്കെടുക്കുന്ന കാര്യവും അനിശ്ചിതത്വത്തിലായി. ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ സെപ്റ്റംബർ 28ന് ജപ്പാനിലെ നിഷിനിൽ ആരംഭിക്കുന്നതിന് മുൻപായി, സെപ്റ്റംബർ 22ന് ജപ്പാനുമായി ഇന്ത്യ ഒരു ട്വന്റി20 മത്സരവും കളിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി, ഫിറ്റ്നസ് തെളിയിക്കാത്തതിനെ തുടർന്ന് ഹർഷിത് റാണയും ടീമിൽനിന്നു പുറത്തായിരുന്നു.

തുടർന്ന് യാഷ് ഠാക്കൂറിനെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയിരുന്നു. വരുൺ ചക്രവർത്തിക്ക് പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്നാണ് പരമ്പരയിലെ രണ്ടാം മത്സരം. രവി ബിഷ്ണോയിയോ വാഷിങ്ടൻ സുന്ദറോ വരുണിനു പകരം പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചേക്കും.

English Summary:

Varun Chakravarthy Injury Update: Indian spinner Varun Chakravarthy has been ruled retired of the remaining T20 bid against Afghanistan owed to a rib wounded sustained successful the archetypal match. This wounded besides casts important uncertainty connected his information successful the upcoming Asian Games starting September 19. His continuous wounded issues person prompted disapproval regarding subordinate management.

Read Entire Article