‘മണ്ടാ, റഫറിയുടെ കാര്യം പറഞ്ഞ് കരയുകയാണോ?’: സ്പെയിൻ താരത്തിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് പരേഡസ്; ഗ്രൗണ്ടിൽ കൂട്ടയടി, റെഡ് കാർഡ്– വിഡിയോ

1 day ago 5

ഓൺലൈൻ ഡെസ്‌ക്

Published: July 20, 2026 09:56 AM IST

1 minute Read

എറിക് ഗാർസ്യയുടെ കഴുത്തിന് പിടിച്ച് തള്ളുന്ന ലിയാൻഡ്രോ പാരെഡെസ് (Photo by CHARLY TRIBALLEAU / AFP)
എറിക് ഗാർസ്യയുടെ കഴുത്തിന് പിടിച്ച് തള്ളുന്ന ലിയാൻഡ്രോ പാരെഡെസ് (Photo by CHARLY TRIBALLEAU / AFP)

ന്യൂജഴ്‌സി ∙ ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിന് അവസാന വിസിൽ മുഴങ്ങിയതിന് പിന്നാലെ ഗ്രൗണ്ടിൽ കയ്യാങ്കളി. അർജന്റീനയുടെ ലിയാന്‍ഡ്രോ പരേഡസും സ്പാനിഷ് താരം എറിക് ഗാര്‍സ്യയും തമ്മിലാണ് അടിപിടിയുണ്ടായത്. കൂടുതൽ സംഘർഷത്തിലേത്ത് നീങ്ങിയതോടെ അർജന്റീന കോച്ചും മറ്റുള്ളവരും എത്തി രംഗം ശാന്തമാക്കി. പിന്നാലെ പരേഡസിന് റഫറി റെഡ് കാർഡ് നൽകി.

What you should work next

ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ ലിയാന്‍ഡ്രോ പരേഡസ് ഗാർസ്യയുടെ കഴുത്തില്‍ കുത്തിപ്പിടിക്കുകയായിരുന്നു. സംഘർഷം ആരംഭിച്ചതോടെ ബെഞ്ചിലുണ്ടായിരുന്ന സ്പാനിഷ് താരം ഗാവിയും ഓടിയെത്തി. ഗാവിയെ അർജന്റീന താരങ്ങൾ തള്ളി താഴെയിട്ടു. അർജന്റീന താരം നിക്കോളാസ് ഒറ്റമെൻഡിയും സ്പെയിൻ താരം റോഡ്രിയും ഇതിനിടെ തർക്കത്തിലേർപ്പെട്ടു. അർജന്റീനയ്ക്ക് ഫിഫ സഹായം നൽകുന്നുണ്ട് എന്ന് സ്പെയിൻ താരം ലപോർട്ടെ മാധ്യമങ്ങളോട് പറഞ്ഞതിനെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത് എന്നാണ് റിപ്പോർട്ട്.

‘ഈ ആഴ്ച മുഴുവൻ നീ കരയുകയായിരുന്നില്ലേ, വിഡ്ഢീ. നീയും ലപോർട്ടും റഫറിമാരുടെ പേരും പറഞ്ഞ് കരയുകയായിരുന്നില്ലേ. അത് ശരിയല്ല’ എന്നാണ് ഒറ്റമെൻഡി പറഞ്ഞത് എന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ അർജന്റീന താരങ്ങൾ എത്തി രംഗം വഷളായപ്പോഴേക്കും കോച്ച് ലയണൽ‍ സ്കലോനി എത്തി താരങ്ങളെ പിടിച്ചുമാറ്റുകയായിരുന്നു. സംഘർത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

🗣️ Otamendi: Start talking less, you fool, you've spent the full week crying.

🗣️Otamendi: The full week crying... you and Laporte, some of you.

🗣️Otamendi: This isn't right... you've been crying astir the referees, my friend.😳

🗣️Rodri: I respect you...

🗣️Otamendi: But you…

— The ANF Club ⚽️ (@adjorNfriends) July 20, 2026

മത്സരത്തിനിടയിലും അർജന്റീന താരങ്ങൾ നിരന്തരം സ്പെയിൻ താരങ്ങളെ പിടിച്ചുതള്ളുകയും ഉന്തിയിടുകയും ചെയ്തിരുന്നു. 90-ാം മിനിറ്റിൽ സ്പാനിഷ് യുവതാരം പൗ ക്യൂബാർസിയെ അനാവശ്യമായി ഫൗൾ ചെയ്തതിന് എൻസോ ഫെർണാണ്ടസിന് റഫറി സ്ലാവ്കോ വിൻചീച്ച് രണ്ടാമത്തെ മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും നൽകി പുറത്താക്കി.

അതേസമയം, ലോകകപ്പ് ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിൻ തകർത്തത്. എക്‌സ്ട്രാ ടൈമിലാണ് സ്പെയിനിന്റെ വിജയ ഗോൾ പിറന്നത്. 106 ാം മിനിറ്റിൽ പോസ്റ്റിനു സമീപത്തുനിന്ന് നിക്കോ വില്യംസ് തലകൊണ്ടു മറിച്ചു നൽകിയ പന്തെടുത്ത് ഷോട്ടെടുത്ത ഫെറാൻ ടോറസ് കൃത്യമായി ലക്ഷ്യം കണ്ടു. മത്സരത്തിന്റെ 117 ാം മിനിറ്റിലാണ് അർജന്റീന ആദ്യ ഗോൾശ്രമം നടത്തിയത്. മത്സരത്തിൽ ആകെ രണ്ടു ഗോൾശ്രമങ്ങൾ മാത്രമാണ് അർജന്റീന നടത്തിയത്.

English Summary:

FIFA World Cup last combat erupted betwixt Argentina's Leandro Paredes and Spain's Eric Garcia aft the last whistle. This incidental rapidly escalated, starring to a reddish paper for Paredes and wide societal media attention.

Read Entire Article