‘മണർകാട്ട് ഒരു പുതുപ്പള്ളി’; പോരൂ.. ക്രിക്കറ്റ് കാർണിവൽ വിളിക്കുന്നു; ഐപിഎൽ ഫാൻ പാർക്ക് ആവേശം; അറിയേണ്ടതെല്ലാം

1 month ago 7

മനോരമ ലേഖകൻ

Published: April 18, 2026 10:32 AM IST Updated: April 18, 2026 10:40 AM IST

2 minute Read

 മനോരമ
ഐപിഎലിന്റെ പ്രചാരണാർഥം മണർകാട് പള്ളി ഗ്രൗണ്ടിലൊരുക്കിയ ഐപിഎൽ ഫാൻ പാർക്കിലെ കൂറ്റൻ എൽഇഡി സ്ക്രീൻ. ചിത്രം: മനോരമ

മണർകാട് (കോട്ടയം) ∙ വിരാട് കോലിയുടെയും സഞ്ജു സാംസണിന്റെയും കിടിലൻ കളി ബിഗ് സ്ക്രീനിൽ കണ്ടാലോ? ഐപിഎൽ ആവേശം നാടുനീളെ എത്തിക്കാൻ ബിസിസിഐ സംഘടിപ്പിക്കുന്ന ഫാൻ പാർക്കിനുള്ള ഒരുക്കം മണർകാട് പള്ളിയുടെ മൈതാനത്ത് പൂർത്തിയായി. കുട്ടി ക്രിക്കറ്റിന്റെ ആവേശം സ്റ്റേഡിയത്തിലെന്ന പോലെ ആസ്വദിക്കാൻ ക്രിക്കറ്റ് ആരാധകർക്ക് അവസരം ഒരുക്കുകയാണു ഫാൻ പാർക്കിൽ.

ഫാൻ പാർക്ക്ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ മത്സരങ്ങളുമായി ബന്ധപ്പെട്ട് ആരാധകർക്ക് ഒരുമിച്ച് ആസ്വദിക്കാൻ സാധിക്കുന്ന പൊതുസ്ഥലം ക്രമീകരിക്കുകയാണ് ഫാൻ പാർക്ക്. സ്റ്റേഡിയത്തിൽ പോകാതെ സ്റ്റേഡിയം അന്തരീക്ഷം സജ്ജമാക്കുകയാണു ഫാൻപാർക്കിൽ. ബിഗ് സ്ക്രീനിൽ മത്സരം തത്സമയം കാണുന്നതിനൊപ്പം ഒരു കാർണിവൽ അന്തരീക്ഷം കൂടി സജ്ജമാക്കുകയാണു ചെയ്യുന്നത്. ആടിപ്പാടി മത്സരം ആഘോഷിക്കാമെന്ന് ചുരുക്കം. വിദേശ ലീഗുകളിലെ ഫാൻ പാർക്കുകളുടെ ചുവടുപിടിച്ച് 2015 മുതലാണ് ഐപിഎലിൽ ഫാൻ പാർക്കുകൾ ആരംഭിച്ചത്. മൂന്നാം തവണയാണ് ഐപിഎൽ ഫാൻ പാർക്ക് കേരളത്തിൽ എത്തുന്നത്. മുൻപ് പാലക്കാട്, കൊച്ചി നഗരങ്ങളിൽ ഫാൻ പാർക്കുകൾ സജ്ജീകരിച്ചിരുന്നു.

ഗ്രാസ് റൂട്ട് തലത്തിൽ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ബിസിസിഐ ഇത്തരത്തിൽ ഫാൻ പാർക്കുകൾ എന്ന ആശയം നടപ്പാക്കുന്നത്. ഇത്തവണ കേരളത്തിൽ എവിടെ നടത്തണം എന്ന ചർച്ചകൾ നടക്കുന്നതിനിടെ ചാണ്ടി ഉമ്മൻ എംഎൽഎ നടത്തിയ ഇടപെടലാണ് ഫാൻ പാർക്കിനു മണർകാട് വേദിയാകാൻ കാരണം. ബിസിസിഐ മുൻ ജോയിന്റ് സെക്രട്ടറിയും വനിതാ പ്രിമിയർ ലീഗ് (ഡബ്ല്യുപിഎൽ) ചെയർമാനുമായ ജയേഷ് ജോർജുമായി ചാണ്ടി ഉമ്മൻ നടത്തിയ ചർച്ചകൾ അതിലേക്കു നയിച്ചു. 

∙ വേദി: കോട്ടയം മണർകാട് സെന്റ് മേരീസ് പള്ളി മൈതാനം.
∙ തീയതി: ഏപ്രിൽ 18, 19
∙ കാണാവുന്ന മത്സരങ്ങൾ:
ഏപ്രിൽ 18: ബെംഗളൂരു v/s ഡൽഹി – ഉച്ചകഴി‍ഞ്ഞ് 3.30
ഹൈദരാബാദ് v/s ചെന്നൈ– രാത്രി 7.30
ഏപ്രിൽ 19: കൊൽക്കത്ത v/s രാജസ്ഥാൻ – ഉച്ചകഴിഞ്ഞ് 3.30
പഞ്ചാബ് v/s ലക്നൗ – രാത്രി 7.30
∙ പ്രവേശനം: ഉച്ചകഴിഞ്ഞ് 2.30 മുതൽ 3,000 മുതൽ 5,000 പേർക്ക് വരെ പ്രവേശനം. ആദ്യമെത്തുന്നവർക്ക് ആദ്യം പ്രവേശനം. പ്രവേശനം സൗജന്യം.

മണർകാട്ട് എന്തൊക്കെയുണ്ട്

∙ 32X18 അടി ബിഗ് സ്ക്രീനിൽ ഐപിഎൽ മത്സരങ്ങൾ ലൈവായി ആസ്വദിക്കാം.
∙ ബിഗ് സ്ക്രീനിന് ഒപ്പം 10X8 അടിയുള്ള രണ്ട് ചെറിയ പരസ്യ സ്ക്രീനുകൾ.
∙ ആക്ടിവിറ്റി ഏരിയ: വെർച്വൽ ബാറ്റിങ്, ബോളിങ് ഗെയിമുകൾ അടക്കം കാണികൾക്ക് വിവിധ മത്സരങ്ങൾ.
∙ സംഗീത - വിനോദ പരിപാടികൾ.
∙ ലഘു ഭക്ഷണ സ്റ്റാളുകൾ.
∙ വിഐപി ഗാലറി, ഭിന്നശേഷിക്കാർക്കായി സ്പെഷൽ വിഐപി ഗാലറി.
∙ കാണികൾക്ക് നിലത്തിരുന്ന് ബിഗ് സ്ക്രീനിൽ കളി കാണാം.∙ പ്രവേശനം സ്റ്റേഡിയം മാതൃകയിൽ പ്രത്യേക വാതിൽ വഴി.

ശ്രദ്ധിക്കാൻ∙ ബോട്ടിൽ, കാൻ എന്നിവ പ്രവേശിപ്പിക്കില്ല. കുടിക്കാൻ ശുദ്ധജലം സൗജന്യമായി നൽകും.
∙ പ്രവേശിപ്പിക്കാൻ അനുമതിയില്ലാത്തത്: സിഗരറ്റ്, ലൈറ്റർ, വിഷപദാർഥങ്ങൾ, മെറ്റൽ കണ്ടെയ്നർ, പടക്കം. തീപ്പെട്ടി, ബാഗുകൾ, പുറമേനിന്നുള്ള ഭക്ഷ്യവസ്തുക്കൾ, ലഹരി പദാർഥങ്ങൾ, ആയുധങ്ങൾ, ഹെൽമറ്റ്, കംപ്യൂട്ടർ, വിഡിയോ റെക്കോർഡറുകൾ, ക്യാമറ, ആയുധങ്ങൾ, മറ്റ് നിരോധിത വസ്തുക്കൾ.

മണർകാട്ട് ഒരു പുതുപ്പള്ളിമണർകാട് ഫാൻ പാർക്കിൽ എത്തിയാൽ നിങ്ങളെ സ്വാഗതം ചെയ്യുന്നത് ഐപിഎൽ ഫാൻ പാർക്ക് പുതുപ്പള്ളി എന്ന ബോർഡാണ്. ഐപിഎൽ 2026ലെ നാലാം ആഴ്ചയിലെ 5 സിറ്റികളിൽ ഒന്നായി പുതുപ്പള്ളിയെയാണു തിരഞ്ഞെടുത്തത്. എന്നാൽ മികച്ച സൗകര്യം മണർകാട്ടെ ഗ്രൗണ്ടിലായതിനാൽ അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു, സിറ്റി പേര് അനൗൺസ് ചെയ്തതിനാൽ അതേ പേര് തന്നെ തുടരുന്നു. പഞ്ചാബിലെ ബഠിണ്ട, രാജസ്ഥാനിലെ കോട്ട, കർണാടകയിലെ ബെൽഗാവി, ജാർഖണ്ഡിലെ ജംഷഡ്പുർ എന്നിവയാണ് ഇന്നും നാളെയും ഫാൻപാർക്കുകൾ നടക്കുന്ന മറ്റു സിറ്റികൾ.

English Summary:

IPL Fan Park successful Manarcad, Kottayam, offers a carnival ambiance for cricket enthusiasts to ticker matches connected a large screen. This inaugural by BCCI aims to bring the stadium acquisition to fans, featuring unrecorded screenings, interactive games, music, and nutrient stalls.

Read Entire Article