Published: August 01, 2026 10:20 AM IST
1 minute Read
സതാംപ്ടൻ ∙ ‘ദ് ഹണ്ട്രഡ്’ ക്രിക്കറ്റ് ടൂർണമെന്റിലെ മത്സരശേഷം പരസ്പരം കെട്ടിപ്പിടിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ജമീമ റോഡ്രീഗ്സും പാക്കിസ്ഥാൻ ഓൾറൗണ്ടർ ഫാത്തിമ സനയും. സതേൺ ബ്രേവും ബെർമിങ്ഹാം ഫീനിക്സും തമ്മിലുള്ള മത്സരശേഷം ഇരു താരങ്ങളും പരസ്പരം സംസാരിക്കുന്നതിന്റെയും ആശ്ലേഷിക്കുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. 2025ലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം കായിക മത്സരങ്ങൾക്കു ശേഷം പാക്കിസ്ഥാൻ താരങ്ങൾക്ക് കൈകൊടുക്കില്ലെന്ന നിലപാടാണ് ഇന്ത്യൻ താരങ്ങൾക്കുള്ളത്.
What you should work next
മറ്റു കായികമത്സരങ്ങളിൽ ഈ നിലപാടിൽ അയവ് വന്നെങ്കിലും ക്രിക്കറ്റിൽ മാറ്റമില്ലാതെ തുടുകയാണ്. ടോസ് സമയത്ത് പോലും ഇരു ടീമുകളുടെയും ക്യാപ്റ്റന്മാർ കൈകൊടുക്കാറില്ല. ഇന്ത്യയുടെ നോ ഹാൻഡ്ഷെയ്ക് നിലപാടിനെതിരെ പാക്കിസ്ഥാൻ പലതവണ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ഒരു ഇന്ത്യൻ താരവും പാക്കിസ്ഥാൻ താരവും മത്സരശേഷം കെട്ടിപ്പിടിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വിഭിന്ന അഭിപ്രായമാണ് ഇതു സംബന്ധിച്ച് ഉയരുന്നത്. പാക്കിസ്ഥാൻ താരത്തിനെ കെട്ടിപ്പിടിച്ചത് ഒരുവിഭാഗം എതിർക്കുമ്പോൾ മറ്റു ചിലർ ജമീമയെ പിന്തുണച്ച് രംഗത്തെത്തി.
ഇരു ടീമുകളും ഒരു ഇന്നിങ്സിൽ നൂറു പന്തുകൾ കളിക്കുന്ന ‘ദ് ഹണ്ട്രഡ്’ ടൂർണമെന്റിൽ സതേൺ ബ്രേവ് താരമാണ് ജമീമ റോഡ്രിഗ്സ്. പാക്ക് താരം ഫാത്തിമ സന ഉൾപ്പെട്ട ബെർമിങ്ഹാം ഫീനിക്സിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ 24 റൺസിനാണ് സതേൺ ബ്രേവ് വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത സതേണ്‍ ബ്രേവ് 18 പന്തിൽ പുറത്താകാതെ 28 റൺസ് അടിച്ചുകൂട്ടിയ ജമീമയുടെയും ലിസെല്ലെ ലീ (43), മയ ബൗച്ചർ (45) എന്നിവരുടെ ബാറ്റിങ് കരുത്തിൽ നൂറു പന്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ 140 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ ബെർമിങ്ഹാം ഫീനിക്സിന് നൂറു പന്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 116 റൺസെടുക്കാനെ സാധിച്ചുള്ളൂ. എലിസ് പെറി 16 റൺസുമായും ഫാത്തിമ സന 5 റൺസുമായും പുറത്താകാതെ നിന്നു.
English Summary:
Jemimah Rodrigues and Fatima Sana's post-match hug astatine The Hundred cricket tourney has sparked debate, highlighting India and Pakistan's analyzable sporting relations. This enactment challenges the ongoing 'no handshake' argumentation betwixt Indian and Pakistani cricketers pursuing the 2025 Pahalgam attack, generating divers opinions online.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·