മനസ്സുകൊണ്ട് അന്നും ഇന്നും ‘മലയാളിപ്പയ്യൻ’; അവസരങ്ങളെക്കുറിച്ച് ആശങ്കപ്പെടാനില്ല: മനസ്സു തുറന്ന് ദേവ്ദത്ത് പടിക്കൽ

4 weeks ago 6

അർജുൻ രാധാകൃഷ്ണൻ

അർജുൻ രാധാകൃഷ്ണൻ

Published: August 22, 2026 09:39 AM IST

1 minute Read

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ, രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ താരം ദേവ്‌ദത്ത് പടിക്കലിന്റെ ബാറ്റിങ്.  (PTI Photo/Shailendra Bhojak)
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ, രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ താരം ദേവ്‌ദത്ത് പടിക്കലിന്റെ ബാറ്റിങ്. (PTI Photo/Shailendra Bhojak)

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ സൂപ്പർ ജയത്തിൽ ഒരു ‘മലയാളി ടച്ച്’ ഉണ്ടായിരുന്നു; മലപ്പുറം ജില്ലയിലെ എടപ്പാളിൽ ജനിച്ച ദേവ്ദത്ത് പടിക്കലിലൂടെ. ജനിച്ചത് എടപ്പാളിലാണെങ്കിലും പിന്നാലെ മാതാപിതാക്കൾക്കൊപ്പം ഹൈദരാബാദിലേക്കും അവിടെനിന്ന് ബെംഗളൂരുവിലേക്കും പോയ ദേവ്ദത്ത് നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ യുവ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ്. കളിക്കുന്നത് കർണാടക ടീമിനു വേണ്ടിയാണെങ്കിലും മനസ്സുകൊണ്ട് ഈ ഇരുപത്തിയാറുകാരൻ താരം അന്നും ഇന്നും ‘മലയാളിപ്പയ്യൻ’ ആണ്. തന്റെ ആദ്യ രാജ്യാന്തര സെഞ്ചറിയുടെ സന്തോഷവുമായി ദേവ്ദത്ത് മനോരമയോടു സംസാരിക്കുന്നു...

What you should work next

കരിയറിലെ ആദ്യ രാജ്യാന്തര സെഞ്ചറി. എന്തുതോന്നുന്നു?

ആദ്യമായി എല്ലാവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഒരു ഓണക്കാലം നേരുന്നു. ഞാനും വളരെ സന്തോഷത്തിലാണ്. ടെസ്റ്റ് ടീമിൽ വീണ്ടും അവസരം ലഭിച്ചപ്പോൾ മികച്ച പ്രകടനം നടത്തണമെന്നുണ്ടായിരുന്നു. അതു സാധിച്ചു. ടീമിന്റെ വിജയത്തിൽ ഭാഗമാകാൻ കഴിഞ്ഞു. ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ സെഞ്ചറിയെക്കുറിച്ചോ റെക്കോർഡുകളെക്കുറിച്ചോ ചിന്തിച്ചിരുന്നില്ല. പരമാവധി നേരം ക്രീസിൽ തുടരാനും ടീമിന് കഴിയുന്നത്ര റൺസ് നേടിക്കൊടുക്കാനുമാണ് ശ്രമിച്ചത്. ഗോളിലെ കാലാവസ്ഥ വെല്ലുവിളി നിറഞ്ഞതായിരുന്നു. എങ്കിലും പ്രതീക്ഷിച്ചതിനെക്കാൾ നന്നായി ബാറ്റ് ചെയ്യാൻ സാധിച്ചു.

ടെസ്റ്റിലും ഏകദിന, ട്വന്റി20 ഫോർമാറ്റുകളിലും വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളിലാണല്ലോ കളിക്കുന്നത്. അതൊരു വെല്ലുവിളിയല്ലേ?

സത്യം പറഞ്ഞാൽ, ബാറ്റിങ് ഓർഡറോ കളിക്കുന്ന ഫോർമാറ്റോ എന്നെ കാര്യമായി ബാധിക്കാറില്ല. സാഹചര്യത്തിന് അനുസരിച്ചു കളിക്കുക എന്നതാണ് ഒരു ബാറ്ററുടെ ധർമം. ഏകദിന, ട്വന്റി20 മത്സരങ്ങളിൽ കൃത്യമായ നിർദേശം ബാറ്റിങ്ങിന് ഇറങ്ങുംമുൻപ് ടീമിൽനിന്ന് നമുക്കു ലഭിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ ആ നിർദേശങ്ങൾ നടപ്പാക്കാനാണ് പിന്നീടുള്ള ശ്രമം. ടെസ്റ്റിൽ അൽപം കൂടി ക്ഷമയും ഏകാഗ്രതയും വേണം. സാഹചര്യത്തിന് അനുസരിച്ച് ബാറ്റിങ് ക്രമീകരിക്കേണ്ടിവരും. എപ്പോഴും ടീം ആവശ്യപ്പെടുന്ന രീതിയിൽ ബാറ്റ് ചെയ്യാനാണ് ശ്രമിക്കാറുള്ളത്.

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിൽ നിൽക്കുമ്പോഴും ദേശീയ ടീമിലേക്ക് പരിഗണിക്കാതിരിക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ടോ?

മികച്ച ക്രിക്കറ്റർമാർക്ക് യാതൊരു ക്ഷാമവും ഇല്ലാത്ത നാടാണ് ഇന്ത്യ. കഠിനാധ്വാനം ചെയ്യുക, മികച്ച പ്രകടനങ്ങൾ നടത്തുക എന്നതു മാത്രമാണ് നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ. ഇതിന്റെ ഫലം എന്താകുമെന്ന് ആശങ്കപ്പെട്ടിട്ടു കാര്യമില്ല. ചെറുപ്പം മുതൽ ക്രിക്കറ്റാണ് എന്റെ എല്ലാം. ഓരോ ദിവസവും എന്നെ മുന്നോട്ടുനയിക്കുന്നത് ക്രിക്കറ്റാണ്. അതുകൊണ്ടുതന്നെ അവസരങ്ങളെക്കുറിച്ചോർത്തോ കാത്തിരിപ്പിനെക്കുറിച്ചോർത്തോ ആശങ്കയില്ല.

What you should work next

ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചറി നേടിക്കഴിഞ്ഞു. എന്താണ് അടുത്ത ലക്ഷ്യം?

അങ്ങനെ പ്രത്യേകമായി ലക്ഷ്യങ്ങൾ തീരുമാനിച്ച് അതിനുവേണ്ടി പ്രവർത്തിക്കുന്ന രീതി എനിക്കില്ല. മികച്ച രീതിയിൽ കളിക്കാൻ ശ്രമിക്കും. അതിനു വേണ്ടി അധ്വാനിച്ചുകൊണ്ടേയിരിക്കും. ബാക്കിയെല്ലാം സ്വാഭാവികമായി വന്നുചേരുമെന്നാണ് എന്റെ വിശ്വാസം.

English Summary:

No request to interest astir opportunities: India prima Devdutt Padikkal opens up

Read Entire Article