മനോരമ ഓൺലൈൻ, തൃശൂർ ടി.ടി. ദേവസ്സി ജ്വല്ലേഴ്സ് ഒരുക്കിയ ലോകകപ്പ് ഫൈനൽ വിരുന്ന് ആഘോഷമാക്കി ആരാധകർ

1 day ago 1

മനോരമ ലേഖകൻ

Published: July 20, 2026 04:12 PM IST

1 minute Read

ഴയ്ക്കൽ ശോഭാ സിറ്റിയിലെ ഐനോക്സ് മൾട്ടിപ്ലക്സിൽ ലോകകപ്പ് ഫൈനൽ‌ മത്സരം കാണുന്നവർ
ഴയ്ക്കൽ ശോഭാ സിറ്റിയിലെ ഐനോക്സ് മൾട്ടിപ്ലക്സിൽ ലോകകപ്പ് ഫൈനൽ‌ മത്സരം കാണുന്നവർ

തൃശൂർ ∙ മനോരമ ഓൺലൈനും തൃശൂർ ടി.ടി. ദേവസ്സി ജ്വല്ലേഴ്സും ചേർന്ന് ഒരുക്കിയ ലോകകപ്പ് ഫൈനൽ വിരുന്ന് ആഘോഷമാക്കി ആരാധകർ. പുഴയ്ക്കൽ ശോഭാ സിറ്റിയിലെ ഐനോക്സ് മൾട്ടിപ്ലക്സിൽ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സര പ്രദർശനത്തിൽ ആരാധകർ ആവേശത്തോടെ പങ്കെടുത്തു. മനോരമ ഓൺലൈനും തൃശൂർ ടി.ടി. ദേവസ്സി ജ്വല്ലേഴ്സും ചേർന്ന് ഒരുക്കിയ മത്സരത്തിൽ വിജയിച്ച 50 പേർക്കും ഫ്രീ ടിക്കറ്റ് നൽകിയിരുന്നു. വിജയികൾക്ക് പോപ്കോൺ ബോക്സും സോഫ്റ്റ് ഡ്രിങ്കും സൗജന്യമായി ഐനോക്സിൽ നൽകി. ടി.ടി ദേവസ്സി ജ്വല്ലേഴ്സ് ചെയർമാൻ & മാനേജിങ് ഡയറക്ടർ സുനിൽ ജോസ് തരകനും വിജയികൾക്കൊപ്പം മത്സരം കാണാനെത്തി. ഗോൾ കിക്ക് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ സുനിൽ ജോസ് തരകന്‍ വിതരണം ചെയ്തു.

English Summary:

Malayala Manorama Online News partnered with T.T. Devassy Jewellers to big a World Cup Final feast for fans successful Thrissur. The event, held astatine Inox Multiplex successful Puzhakkal Shobha City, saw enthusiastic information from shot enthusiasts celebrating the last match.

Read Entire Article