മനോരമ ഓൺലൈൻ– ഹ്യുണ്ടായി ഗോൾ ടൂറിന് തിരുവനന്തപുരത്തു തുടക്കം

2 months ago 13

ഓൺലൈൻ ഡെസ്ക്

Published: July 05, 2026 03:34 AM IST

1 minute Read

ഗോൾ ടൂർ തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ
ഗോൾ ടൂർ തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ

തിരുവനന്തപുരം∙ മനോരമ ഓൺലൈനും ഹ്യൂണ്ടായിയും ചേർന്നു സംഘടിപ്പിക്കുന്ന ഗോൾ ടൂറിന് തിരുവനന്തപുരത്തു തുടക്കമായി. തിരുവനന്തപുരം മാൾ ഓഫ് ട്രാവൻ‍കൂറിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ഹ്യുണ്ടായി, ടെറിട്ടറി സെയിൽസ് മാനേജർ രാഹുല്‍ എച്ച്.കെ, എൻബിടി ഹ്യുണ്ടായി ടീം ലീഡ് കിരൺ എം.എസ്, പോപ്പുലർ ഹ്യുണ്ടായി സെയിൽസ് എക്സിക്യൂട്ടിവ് അഖിൽ എച്ച്, അഭിനവ് എസ് എന്നിവർ പങ്കെടുത്തു. ഫ്ലാഗ് ഓഫിനു ശേഷം ശംഖുംമുഖം ബീച്ചിലും വിഴിഞ്ഞത്തും ഗോൾ ടൂർ പര്യടനം നടത്തി. ഇന്നു മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗോൾ ടൂർ വാഹനമെത്തും. ഷൂട്ട് ഔട്ട്, ക്വിസ് മത്സരങ്ങളിലൂടെ നൂറു കണക്കിന് സമ്മാനങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്.

goal-tour

English Summary:

Hyundai Goal Tour Kicks Off successful Thiruvananthapuram

Read Entire Article