Published: June 09, 2026 10:37 PM IST
1 minute Read
കൊച്ചി∙ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച മൂന്നാമത് ‘മനോരമ കോർപ്പറേറ്റ് ക്രിക്കറ്റ് ലീഗ്’ സീസൺ 3-ൽ കോഗ്നിസെന്റ് ക്രിക്കറ്റ് ക്ലബ്ബ് തുടർച്ചയായി മൂന്നാം തവണയും കിരീടം നിലനിർത്തി. ഇടപ്പള്ളി കളിക്കളം ടർഫിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ആപ്റ്റീവിനെ പരാജയപ്പെടുത്തിയാണ് അവർ വീണ്ടും ചാമ്പ്യന്മാരായത്. വിവിധ കോർപ്പറേറ്റ് മേഖലകളിൽ നിന്നായി ആകെ 16 പ്രമുഖ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.
രണ്ടു ദിവസങ്ങളിലായി നടന്ന ലീഗ് മത്സരങ്ങൾക്കൊടുവിൽ ഫെഡറൽ ബാങ്ക്, കോഗ്നിസെന്റ് ക്രിക്കറ്റ് ക്ലബ്, ഇ.വൈ, ആപ്റ്റീവ് എന്നീ ടീമുകൾ സെമിഫൈനലിൽ പ്രവേശിച്ചു. തുടർന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ ആപ്റ്റീവിനെതിരെ മികച്ച പ്രകടനം പുറത്തെടുത്താണ് കോഗ്നിസെന്റ് ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായത്. ഫൈനലിലെ മികച്ച പ്രകടനത്തിലൂടെ കോഗ്നിസെന്റ് ക്രിക്കറ്റ് ക്ലബ്ബിലെ രവിശങ്കർ 'മാൻ ഓഫ് ദി മാച്ച്' പുരസ്കാരത്തിന് അർഹനായി. കോഗ്നിസെന്റ് ക്രിക്കറ്റ് ക്ലബ്ബിലെ തന്നെ ആകാശ് ആണ് ടൂർണമെന്റിലെ മികച്ച താരം (മാൻ ഓഫ് ദി സീരീസ്).
വിജയികൾക്കുള്ള സമ്മാനദാനം മലയാള മനോരമ കൊച്ചി സീനിയർ ജനറൽ മാനേജർ (മാർക്കറ്റിംഗ്) ബി. ബാലഗോപാൽ നിർവ്വഹിച്ചു. ചാമ്പ്യന്മാരായ കോഗ്നിസെന്റ് ക്രിക്കറ്റ് ക്ലബ്ബിന് 60,000 രൂപയും ട്രോഫിയും, റണ്ണേഴ്സ് അപ്പായ ആപ്റ്റീവിന് 30,000 രൂപയും ട്രോഫിയും സമ്മാനമായി ലഭിച്ചു.
ഫോർച്യൂൺ ടൂർസ് ആൻഡ് ട്രാവൽസ് (ട്രാവൽ പാർട്ണർ), കോൺഫിഡന്റ് ഗ്രൂപ്പ് (റിയൽ എസ്റ്റേറ്റ് പാർട്ണർ), സൺറൈസ് ഹോസ്പിറ്റൽ (മെഡിക്കൽ പാർട്ണർ), ലൈഫ് സ്റ്റൈൽ, ഷോപ്പേഴ്സ് സ്റ്റോപ്പ്, വി സ്റ്റാർ (ഗിഫ്റ്റ് പാർട്ണർമാർ) എന്നിവരായിരുന്നു ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർമാർ.





English (US) ·