‘മര്യാദയ്ക്ക് സംസാരിക്കണം’: റഫറിയോട് കലിപ്പിച്ച് ലയണൽ മെസ്സി; അർജന്റീന– സ്വിറ്റ്‌സർലൻഡ് മത്സരത്തിനിടെ നാടകീയ രംഗങ്ങൾ– വിഡിയോ

1 week ago 2

കൻസാസ് സിറ്റി ∙ 2026 ഫിഫ ലോകകപ്പിലെ അർജന്റീന - സ്വിറ്റ്‌സർലൻഡ് ക്വാർട്ടർ ഫൈനൽ പോരാട്ടം വെറുമൊരു മത്സരം എന്നതിലുപരി നാടകീയമായ പല സംഭവങ്ങൾക്കും വേദിയായി. മൈതാനത്തെ കടുത്ത പോരാട്ടത്തിനൊടുവിൽ നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതിനെത്തുടർന്ന് കളി അധികസമയത്തേക്ക് നീണ്ടു. രണ്ടാം പകുതിയിൽ സ്വിസ് താരം ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ 10 പേരുമായാണ് കളിച്ചതെങ്കിലും അർജന്റീനയുടെ മുന്നേറ്റങ്ങളെ പ്രതിരോധിക്കാൻ അവർക്ക് സാധിച്ചിരുന്നു. എന്നാൽ എക്സ്ട്രാ ടൈമിൽ തുടർച്ചയായി നേടിയ രണ്ടു ഗോളുകളുടെ കരുത്തിൽ അർജന്റീന സെമി ഫൈനലിലേക്ക് യോഗ്യത നേടി.

What you should work next

ഈ ലോകകപ്പിൽ ഇതാദ്യമായി ലയണൽ മെസ്സിക്ക് ഗോൾ കണ്ടെത്താൻ കഴിയാത്ത മത്സരമായിരുന്നു ഇത്. സ്വിസ് പ്രതിരോധ നിര മെസ്സിയുടെ ഗോൾശ്രമങ്ങളെ കൃത്യമായി തടഞ്ഞത് അദ്ദേഹത്തെ നിരാശനാക്കി. മത്സരത്തിന്റെ ഒന്നാം പകുതിയിൽ ഈ സമ്മർദം പ്രകടമാവുകയും, പോർച്ചുഗീസ് റഫറിയായ ജോവോ പെഡ്രോ പിൻഹീറോയുമായി മെസ്സി മൈതാനത്ത് വച്ച് തർക്കിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പിന്നീടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

∙ തർക്കത്തിലേക്ക് നയിച്ച സംഭവംസ്വിറ്റ്‌സർലൻഡിന് അനുകൂലമായി ലഭിച്ച ഒരു ഫ്രീ കിക്ക് പ്രതിരോധിക്കാൻ അർജന്റീനയുടെ പ്രതിരോധ മതിൽ തീർക്കുകയായിരുന്നു നായകൻ ലയണൽ മെസ്സി. ഈ സമയത്ത് നിയമപരമായ അകലത്തിലേക്ക് മാറിനിൽക്കാൻ റഫറി ജോവോ പിൻഹീറോ മെസ്സിയോട് ആവശ്യപ്പെട്ടു. എന്നാൽ റഫറി സംസാരിച്ച രീതിയും പെരുമാറ്റവും മെസ്സിയെ പ്രകോപിപ്പിച്ചു. തന്നോട് ആജ്ഞാപിക്കുന്ന സ്വരത്തിൽ സംസാരിച്ച റഫറിയോട് മെസ്സി ഉടൻ തന്നെ പ്രതികരിക്കുകയായിരുന്നു. ‘‘മര്യാദയ്ക്ക് സംസാരിക്കണം’’ എന്നായിരുന്നു മെസ്സിയുടെ ആദ്യ മറുപടി.

ഫ്രീ കിക്ക് എടുത്തതിന് ശേഷവും ഈ തർക്കം അവസാനിച്ചില്ല. മെസ്സി വീണ്ടും റഫറിയുടെ അടുത്തേക്ക് നീങ്ങുകയും തന്റെ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. ടെലിവിഷൻ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്ന് മെസ്സി പറഞ്ഞ വാക്കുകൾ വ്യക്തമായിരുന്നു, ‘‘എന്നോട് സംസാരിക്കുമ്പോൾ മര്യാദ പാലിക്കുക. അനാദരവ് കാട്ടരുത്. എന്നോട് മാന്യമായി സംസാരിക്കൂ, ഞാൻ നിങ്ങളോട് മാന്യമായാണ് സംസാരിച്ചത്.’’– റഫറിയോട് മെസ്സി പറഞ്ഞു.

Watch however Messi tries to dictate the referee's actions, with a interaction of arrogance; conscionable arsenic helium is accustomed to controlling referees who are steered by FIFA. pic.twitter.com/OuAmvcaV7l

— Farley Madridista (@AlcideFarley) July 12, 2026

മത്സരത്തിന്റെ കടുത്ത സമ്മർദത്തിനിടയിലും കൈകൾ പിന്നിൽ കെട്ടി തികച്ചും ശാന്തനായാണ് റഫറിയോട് മെസ്സി സംസാരിച്ചത് എന്നത് ശ്രദ്ധേയമായി. ഈ തർക്കത്തിന്റെ പേരിൽ മെസ്സിക്കെതിരെ റഫറി കാർഡുകളൊന്നും പുറത്തെടുത്തില്ലെങ്കിലും, ലോകകപ്പ് സെമി ഫൈനൽ പോലൊരു വലിയ വേദിക്കരികിൽ വച്ചുണ്ടായ ഈ സംഭവം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായി.

∙ റഫറിയുടെ മറ്റ് തീരുമാനങ്ങളും വിവാദത്തിൽ

മത്സരത്തിന്റെ രണ്ടാം പകുതിയിലെ റഫറിയുടെ ചില തീരുമാനങ്ങളും ചർച്ചയായിട്ടുണ്ട്. സ്വിറ്റ്‌സർലൻഡ് താരം ബ്രീൽ എംബോളോ 'ഡൈവ്' ചെയ്തു (ഫൗൾ ഉണ്ടെന്ന് വ്യാജമായി കാണിക്കൽ) എന്ന് ആരോപിച്ച് വാർ പരിശോധനയ്ക്ക് ശേഷം റഫറി അദ്ദേഹത്തിന് ചുവപ്പ് കാർഡ് നൽകി പുറത്താക്കി. ഈ തീരുമാനവും മത്സരത്തിൽ വലിയ തർക്കങ്ങൾക്ക് കാരണമായി.

∙ ആരാണ് ജോവോ പിൻഹീറോ?

അർജന്റീന - സ്വിസ് മത്സരത്തിലെ വിവാദങ്ങളിലൂടെ ശ്രദ്ധേയനായ ജോവോ പെഡ്രോ പിൻഹീറോ യൂറോപ്പിലെ ഏറ്റവും മികച്ച യുവ റഫറിമാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. പോർച്ചുഗലിലെ വില നോവ ഡി ഫാമിലിക്കാവോയിൽ ജനിച്ച 38 വയസ്സുകാരൻ 2015ൽ പോർച്ചുഗലിലെ ഒന്നാം നിര ലീഗിലാണ് റഫറിയായി അരങ്ങേറ്റം കുറിച്ചത്. മികച്ച പ്രകടനത്തെത്തുടർന്ന് തൊട്ടടുത്ത വർഷം (2016) തന്നെ ഫിഫയുടെ രാജ്യാന്തര റഫറി ബാഡ്ജ് സ്വന്തമാക്കി.

യൂറോപ്യൻ ഫുട്ബോളിൽ അതിവേഗം വളർന്നുവന്ന പിൻഹീറോ യുവേഫ ചാംപ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കൂടാതെ 2025ലെ യുവേഫ സൂപ്പർ കപ്പ് തുടങ്ങി പ്രമുഖ ടൂർണമെന്റുകൾ നിയന്ത്രിച്ചിട്ടുണ്ട്. ഈ പരിചയസമ്പത്താണ് അദ്ദേഹത്തിന് 2026ലെ ഫിഫ ലോകകപ്പ് നിയന്ത്രിക്കാനുള്ള ഔദ്യോഗിക പാനലിലേക്ക് വഴിതുറന്നത്.

തന്റെ കരിയറിലെ ഏറ്റവും വലിയ വേദിയിൽ വച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുമായി ഉണ്ടായ ഈ വാക്കേറ്റം ജോവോ പിൻഹീറോയുടെ റഫറിങ് കരിയറിലെ എക്കാലത്തെയും വലിയൊരു വിവാദമായി അവശേഷിക്കും എന്നതിൽ തർക്കമില്ല. പ്രകോപനങ്ങൾക്ക് വഴങ്ങാതെ അർജന്റീന മത്സരം ജയിച്ചുകയറിയെങ്കിലും, മെസ്സിയുടെ ഈ ‘മാസ്സ്’ പ്രതികരണം ആരാധകർക്കിടയിൽ വരും ദിവസങ്ങളിലും ചർച്ചയായി തുടരും.

English Summary:

Lionel Messi: During the 2026 FIFA World Cup quarter-final betwixt Argentina and Switzerland successful Kansas City, Lionel Messi had a heated verbal confrontation with referee João Pinheiro. Messi, frustrated by not scoring and the referee's demeanor, demanded respectful communication. This incident, alongside a arguable reddish paper for a Swiss player, became a large talking constituent arsenic Argentina precocious to the semi-finals.

Read Entire Article