പെരുമ്പിലാവ് (തൃശൂർ) ∙ ലെഗ് സ്പിൻ മാജിക്കിനൊപ്പം ബാറ്റുകൊണ്ടും വിസ്മയം തീർക്കുന്ന താരമാണു മുഹമ്മദ് ഇനാൻ. സിംബാബ്‌വെയിൽ നടന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗമായ ഇനാൻ കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തി. ലോകകപ്പ് കിരീടം ഉയർത്തിപ്പിടിച്ചു നിൽക്കുമ്പോൾ മനസ്സിൽ എന്തായിരുന്നു എന്ന ചോദ്യത്തിന്, 'ഒരുപാട് സന്തോഷം, ലോകത്തെ മികച്ച 15 പേരുള്ള ടീമിൽ അംഗമാകാൻ കഴിഞ്ഞതുതന്നെ വലിയൊരു കാര്യമായി കരുതുന്നു' എന്നായിരുന്നു ഇനാന്റെ മറുപടി. തൃശൂർ പുന്നയൂർക്കുളം സ്വദേശിയായ ഇനാന്റെ വാക്കുകളിൽ വിനയവും ആത്മവിശ്വാസവും ഒരുപോലെ നിറയുന്നു. ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ ഒരു മത്സരത്തിലാണ് ഇനാന് അവസരം കിട്ടിയത്. 26 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടുകയും ചെയ്തു. ഫൈനലിൽ പകരക്കാരനായി ഫീൽഡിങ്ങിനിറങ്ങിയ ഇനാൻ നിർണായകമായ ക്യാച്ചും കയ്യിലൊതുക്കി.
ഇനാൻ ‘മനോരമ’യോട്...
ബെഞ്ചിലിരുന്നപ്പോൾ വിഷമം തോന്നിയോ?
പരിശീലകർ സംസാരിച്ചിരുന്നു. ടീം കോംപിനേഷന്റെ ഭാഗമായാണ് പുറത്തിരിക്കേണ്ടി വന്നത്. വ്യക്തിഗത നേട്ടത്തെക്കാൾ ടീമിന്റെ വിജയത്തിനാണു മുൻഗണന നൽകുന്നത്.
പരിശീലനവും ശൈലിയും
ഓസ്ട്രേലിയക്കെതിരെയുള്ള അണ്ടർ 19 ടെസ്റ്റ് പരമ്പരയിൽ 9 വിക്കറ്റുകൾ വീഴ്ത്തിയത് കരിയറിലെ വലിയൊരു വഴിത്തിരിവായി കാണുന്നു. ബോളിങ് ശൈലിയിൽ മാറ്റം വരുത്തുക പോലുള്ള വലിയ നിർദേശങ്ങളൊന്നും പരിശീലകർ നൽകാറില്ല. പകരം മത്സരങ്ങളിൽ ഗുണകരമാകുന്ന ചെറിയ ആംഗിളുകളും തന്ത്രങ്ങളുമാണ് അവർ പങ്കുവയ്ക്കുക.
ഐപിഎൽ സ്വപ്നങ്ങൾ?
ചില ട്രയൽസുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും നിലവിൽ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ല. എന്റെ ഫേവറിറ്റ് ടീം മുംബൈ ഇന്ത്യൻസ് ആണെങ്കിലും ഏത് ടീമിൽ കളിക്കാനും തയാറാണ്.
സ്വപ്നനിമിഷം
ലോകകപ്പ് ട്രോഫി മറ്റു ടീമംഗങ്ങൾക്കൊപ്പം സ്വീകരിച്ച നിമിഷം വളരെ വിലപ്പെട്ടതാണ.് ജീവിതത്തിൽ ഒരിക്കലും ആ നിമിഷങ്ങൾ മനസ്സിൽനിന്നു മായില്ല, മറക്കില്ല.
English Summary:







English (US) ·