മറ്റു കുട്ടികളേക്കാൾ വലുപ്പം കുറഞ്ഞ റൊസാരിയോയിലെ ആ അദ്ഭുത ബാലൻ ‘ഗോട്ട്’ ആയ കഥ: വീ വിൽ മിസ് യു, മെസ്സി!

2 weeks ago 3

മറ്റുകുട്ടികളേക്കാൾ വലുപ്പം കുറഞ്ഞൊരു പയ്യൻ. പക്ഷേ, ഒട്ടിച്ചുവച്ചപോലെയാണു കാലിൽ പന്ത്. ഇരട്ടി ശരീര വലുപ്പമുള്ളവരെ വെട്ടിച്ച് അവൻ ആ പന്തുമായി മൈതാനത്തു നൃത്തം വയ്ക്കും. ഐസ് ക്രീം നുണയുന്നതിനെക്കാൾ എളുപ്പത്തിൽ ഗോളുകൾ നേടും. വളർച്ചക്കുറവുണ്ടെന്നു വൈദ്യശാസ്ത്രം വിധിയെഴുതിയ അതേ ബാലനാണ് ഫുട്ബോൾ ലോകത്തെ ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) ആയി മാറിയത്. ലയണൽ മെസ്സി. അർജന്റീനയുടെ പ്രസിഡന്റ് ആരാണെന്ന് ചിലപ്പോൾ അറിയണമെന്നില്ല. എന്നാൽ മെസ്സിയുടെ പേരറിയാത്തവർ ലോകത്തു ചുരുക്കം. ആ ഇതിഹാസം താരം ഇപ്പോൾ രാജ്യാന്തര ഫുട്ബോളിൽനിന്ന് പടിയിറങ്ങുകയാണ്. ഫിഫ ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ഒന്നരമാസത്തിനു ശേഷമാണ് മെസ്സിയുടെ പ്രഖ്യാപനം. സ്വന്തം കൈപ്പടയിൽ എഴുതിയ ആ വിരമിക്കൽ കുറിപ്പ് ഫൈനലിനു രണ്ടു ദിവസത്തിനു ശേഷം എഴുതിയതാണെന്ന് മെസ്സി പറയുന്നു. തടസ്സങ്ങൾ എത്ര വന്നാലും സ്വപ്നങ്ങളെ പിന്തുടരുകയെന്നു പഠിപ്പിച്ച റൊസാരിയോയിലെ അദ്ഭുത ബാലൻ

What you should work next

‌∙ നക്ഷത്രപ്പിറവിക്യൂബൻ വിപ്ലവകാരി ചെ ഗവാരയുടെ ജന്മനാടു കൂടിയായ റൊസാരിയോ പട്ടണത്തിൽ 1987 ജൂൺ 24ന് ആയിരുന്നു ലയണൽ ആന്ദ്രെയാസ് മെസ്സിയുടെ ജനനം. സ്റ്റീൽ ഫാക്ടറി ജീവനക്കാരനായ ഹോർഹെ മെസ്സിയുടെയും കാന്തനിർമാണശാലയിലെ ജോലിക്കാരി സീലിയയുടെയും 4 മക്കളിൽ മൂന്നാമനായിരുന്നു മെസ്സി. ഫുട്ബോൾ ആയിരുന്നു അവന്റെ ലോകം. ലോക്കൽ ക്ലബ്ബായ ഗ്രാൻഡോളിയിൽ നാലാം വയസ്സിൽ അംഗമായി. പന്തുമായി കുതിക്കുന്ന കുഞ്ഞുശരീരം അന്നു തന്നെ നാട്ടുകാരുടെ ശ്രദ്ധ കവർന്നു. 6–ാം വയസ്സിൽ ന്യൂവെൽസ് ഓൾഡ് ബോയ്സ് ക്ലബ്ബിൽ ചേർന്നു. മുത്തശ്ശി സെലിയ ഒലീവേറയുടെ കൈ പിടിച്ചായിരുന്നു റൊസാരിയോയിലെ ക്ലബ്ബുകളിലേക്കുള്ള മെസ്സിയുടെ യാത്രകൾ. കൊച്ചുമെസ്സിക്ക് കളിക്കാനുള്ള ബൂട്ട് വാങ്ങിക്കൊടുത്തതും മുത്തശ്ശിയാണ്. ഇന്നും സ്കോർ ചെയ്യുന്ന ഓരോ ഗോളിനു ശേഷവും മെസ്സി സ്മരിക്കുന്നത് മുത്തശ്ശിയെത്തന്നെ.

ബാർസിലോന ബോയ്മെസ്സിക്കു വളർച്ചാ ഹോർമോണുകളുടെ കുറവുണ്ടെന്ന് പത്താം വയസ്സിൽ ഡോക്ടർമാർ കണ്ടെത്തി. അതായത് പ്രായത്തിനനുസരിച്ച് മെസ്സി വളരുന്നില്ല. ഹോർമോൺ തകരാർ മൂലം കാലുകളുടെ അസ്ഥി ക്ഷയിക്കുന്ന സ്ഥിതിയുമുണ്ട്. മെസ്സിയുടെ കുടുംബത്തെ ഏറെ വിഷമിപ്പിച്ച കാര്യമായിരുന്നു ഇത്. പണച്ചെലവുള്ള ഹോർമോൺ ചികിത്സ നടത്താനുള്ള വരുമാനം കുടുംബത്തിനുണ്ടായിരുന്നില്ല. എന്നാൽ അവിചാരിതമായൊരു കാര്യം ഇതിനിടെ സംഭവിച്ചു. റൊസാരിയോയിലെ അദ്ഭുതബാലന്റെ കഥ സ്പെയിൻ വരെ എത്തിയിരുന്നു. പ്രമുഖ സ്പാനിഷ് ക്ലബ്ബായ ബാർസലോന തങ്ങളുടെ ഫുട്ബോൾ അക്കാദമിയായ ‘ലാ മാസിയ’യിലേക്ക് മെസ്സിയെ ക്ഷണിച്ചു. ‘ദ് ഫാം ഹൗസ്’ എന്നാണ് ലാ മാസിയ എന്ന സ്പാനിഷ് പദത്തിന്റെ ഇംഗ്ലിഷ് അർഥം. അങ്ങനെ 2000 സെപ്റ്റംബറിൽ തന്റെ പതിമൂന്നാം വയസ്സിൽ മെസ്സി പിതാവിനൊപ്പം ബാർസിലോനയിലേക്കു പറന്നു.

∙ തുടക്കത്തിലെ കല്ലുകടിമെസ്സിയുടെ ഹോർമോൺ കുറവ് ചികിത്സിക്കാമെന്നും സ്കൂൾ പഠനത്തിനു സൗകര്യമൊരുക്കാമെന്നുമുള്ള ഉറപ്പിലാണ് 4 മക്കളുള്ള കുടുംബം ആദ്യമായി അർജന്റീന വിട്ടു സ്പെയിനിലെത്തിയത്. പക്ഷേ, ട്രാൻസ്ഫർ അംഗീകരിക്കാൻ പഴയ ക്ലബ് ന്യൂവെൽസ് മടിക്കുകയും ഇടയ്ക്കു പരുക്കേൽക്കുകയും ചെയ്തതോടെ മെസ്സിക്ക് അധികം മത്സരങ്ങൾ കളിക്കാനായില്ല. സാമ്പത്തിക ഞെരുക്കം നേരിട്ട കുടുംബം മെസ്സിയെയും കൂട്ടി അർജന്റീനയിലേക്കു തിരികെപ്പോന്നു. റൊസാരിയോയിൽ തുടർന്നു ജീവിക്കാൻ തീരുമാനിച്ച അവർ മെസ്സിയോടു ഭാവിയെക്കുറിച്ചു ചോദിച്ചു. ബാർസിലോനയിലേക്കു മടങ്ങണമെന്നു 14–ാം വയസ്സിൽ മെസ്സി ഉറപ്പിച്ചു പറഞ്ഞു. അന്ന്, അവിടെ വച്ച് ആ കുടുംബം രണ്ടായി. അമ്മ സീലിയയും 3 സഹോദരങ്ങളും റൊസാരിയോയിൽ. പിതാവ് ജോർജിയും മെസ്സിയും ബാർസിലോനയിൽ.

∙ ലാ പുൾഗ അറ്റോമിക്ക

അറ്റോമിക വേഗതയുള്ള വണ്ട് എന്നാണ് ഇതിന്റെ ഏകദേശ അർഥം. മെസ്സിയുടെ സ്പാനിഷ് നിക്ക് നെയിം. കളിക്കളത്തിലെ അദ്ദേഹത്തിന്റെ ചലനങ്ങൾ പോലെ തന്നെ വേഗമേറിയതായിരുന്നു ബാർസിലോന യൂത്ത് അക്കാദമികളിലൂടെ അദ്ദേഹത്തിന്റെ വളർച്ച. 17 വയസ്സുള്ളപ്പോൾ 2004 ഒക്ടോബർ 16ന് ബാർസിലോന സീനിയർ ടീമിനായി അരങ്ങേറ്റം നടത്തി. എസ്പാന്യോൾ ക്ലബ്ബായിരുന്നു എതിരാളികൾ. പിന്നീട് തുടർച്ചയായി സീനിയർ ടീമിനായി മെസ്സി കളിച്ചു. 2005 മേയ് 1ന് ആൽബസെറ്റ ക്ലബ്ബിനെതിരെയുള്ള മത്സരത്തിലാണ് ബാർസിലോനയ്ക്കായി മെസ്സി ആദ്യ ഗോൾ നേടുന്നത്. റൊണാൾഡീഞ്ഞോയുടെ അസിസ്റ്റിൽ ഗോളിക്കു മുകളിലൂടെയുള്ളൊരു ചിപ്പായിരുന്നു അത്. പിന്നീട് മെസ്സി ബാർസിലോനയിലൂടെയും ബാർസിലോന മെസ്സിയിലൂടെയും വളരുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. ഫുട്ബോൾ ലോകം മെസ്സിയെ മറഡോണയുമായി താരതമ്യപ്പെടുത്തിത്തുടങ്ങി. പുതിയൊരു ഇതിഹാസം പിറക്കുകയായിരുന്നു.

∙ ടിക്കി ടാക്ക കാലം

പെപ് ഗാർഡിയോളയെന്ന പരിശീലകന്റെ കീഴിലുള്ള ബാർസിലോനയുടെ ടിക്കി ടാക്ക (2008–2012) കാലമാണ് മെസ്സിയുടെ വളർച്ചയെ ഏറെ സ്വാധീനിച്ചത്. ലാ ലിഗ, ചാംപ്യൻസ് ലീഗ് അടക്കം 6 ട്രോഫികളാണ് 2009ൽ ബാർസിലോന നേടിയത്. അതിവേഗ പാസിങ്ങിന്റെയും സ്കോറിങ്ങിന്റെയും ഉസ്താദ് ആയ മെസ്സിയായിരുന്നു ഈ വിജയങ്ങളിലെല്ലാം ടീമിന്റെ കുന്തമുന. മെസ്സിയുടെ ഫുട്ബോൾ കരിയറിന്റെ വളർച്ചയും ഈ കാലഘട്ടത്തിൽ കണ്ടു. 2009 മുതൽ 2012 വരെ തുടർച്ചയായി 4 ബാലൺ ഡി ഓർ സ്വന്തം ഷെൽഫിലെത്തിച്ചു. 2021ൽ മെസ്സി ബാർസിലോന വിട്ടു. ബാർസയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം, ഏറ്റവും കൂടുതൽ ട്രോഫികൾ നേടുന്ന താരം എന്നീ റെക്കോർഡുകൾ അവശേഷിപ്പിച്ചാണ് മെസ്സി ടീം വിടുന്നത്. പിന്നീട് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്കു വേണ്ടിയും 2023 മുതൽ ഇന്റർ മയാമിക്കു വേണ്ടിയുമാണ് മെസ്സി കളിച്ചത്. ഇന്റർ മയാമി അവരുടെ ആദ്യ ട്രോഫി (ദ് ലീഗ്സ് കപ്പ്) നേടുന്നത് മെസ്സിയുടെ കരുത്തിലായിരുന്നു.

∙ ലോകകപ്പ് സ്വപ്നംഒരു കളിക്കാരനെന്ന നിലയിൽ നേടേണ്ടതെല്ലാം നേടിയിട്ടും അലട്ടിയിരുന്നത് അർജന്റീനയ്ക്കായി ലോകകപ്പ് നേടാനായില്ലെന്ന ചിന്തയായിരുന്നു. 2006 ജർമനി ലോകകപ്പിലായിരുന്നു മെസ്സിയുടെ അരങ്ങേറ്റം. സെർബിയ ആൻഡ് മോണ്ടിനെഗ്രോയ്ക്കെതിരെയുള്ള ഗ്രൂപ്പ് മാച്ചിൽ 75–ാം മിനിറ്റിൽ പകരക്കാരനായിറങ്ങി 88–ാം മിനിറ്റിൽ ലോകകപ്പിലെ തന്റെ ആദ്യത്തെ ഗോൾ നേടി. എന്നാൽ ഇത്രയും വേഗം ഗോൾ നേടിയ താരത്തിനു ലോകകപ്പ് നേടാൻ 2022 വരെ കാത്തിരിക്കേണ്ടി വന്നു. വിരമിക്കൽ പ്രഖ്യാപിച്ചിട്ടും അർജന്റീനയ്ക്കായി തിരിച്ചുവന്ന ചരിത്രമാണ് മെസ്സിയുടേത്. ഇപ്പോൾ 21 ഗോളുമായി ലോകകപ്പിലെ ഏറ്റവും ഗോൾ നേടുന്ന രണ്ടാമത്തെ താരമായി മെസ്സി മാറിയിരിക്കുന്നു. 2026 ലോകകപ്പിൽ മാത്രം 8 ഗോളുകൾ.

മെസ്സിയുടെ പ്രധാന റെക്കോർഡുകൾ

∙ ലോകകപ്പിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന രണ്ടാമത്തെ താരം (21)
∙ ഒരു ക്ലബ്ബിലെ എക്കാലത്തെയും ടോപ് സ്കോറർ
∙ ലാലിഗയിലെ എക്കാലത്തെയും ടോപ് സ്കോറർ
∙ എൽ ക്ലാസിക്കോയിലെ ടോപ് സ്കോറർ

മെസ്സിക്കു ലഭിച്ച പ്രധാന പുരസ്കാരങ്ങൾ

∙ ബാലൺ ഡി ഓർ – (8)
∙ ദ് ബെസ്റ്റ് ഫിഫ മെൻസ് പ്ലേയർ – (3)
∙ യൂറോപ്യൻ ഗോൾഡൻ ഷൂ – (6)
∙ ലോറസ് വേൾഡ് സ്പോർട്സ്മാൻ – (2)
∙ ലോകകപ്പ് ഗോൾഡൻ ബോൾ – (2)
∙ ലാലിഗ പിച്ചിച്ചി – (8)
∙ ലാലിഗ ഫോറിൻ പ്ലേയർ – (3)
∙ ലാലിഗ ഇബെറോ – അമേരിക്കൻ പ്ലേയർ – 3 തവണ
∙ യുവേഫ ചാംപ്യൻസ് ലീഗ് ടോപ് ഗോൾ സ്കോറർ – (3)
∙ യുവേഫ ബെസ്റ്റ് പ്ലേയർ ഇൻ യൂറോപ്പ്
∙ യുവേഫ ക്ലബ് ഫുട്ബോളർ
∙ ഫിഫ അണ്ടർ 20 ലോകകപ്പ് ടോപ്പ് ഗോൾ സ്കോറർ
∙ കോപ്പ അമേരിക്ക യങ് പ്ലേയർ
∙ എംവിപി ലാലിഗ

മെസ്സി ഉൾപ്പെട്ട ടീമിനു ലഭിച്ച പ്രധാന കിരീടങ്ങൾ

∙ ലോകകപ്പ്
∙ കോപ്പ അമേരിക്ക
∙ ഒളിംപിക്സ് ഗോൾഡ് മെഡൽ
∙ അണ്ടർ 20 ലോകകപ്പ്
∙ ഫൈനലിസീമ
∙ ചാംപ്യൻസ് ലീഗ് (4)
∙ ലാലിഗ (10)
∙ കോപ്പ ഡെൽ റേ (7)
∙ ക്ലബ് വേൾഡ് കപ്പ് (3)
∙ യൂറോപ്യൻ
സൂപ്പർ കപ്പ് (3)
∙ സൂപ്പർ കോപ്പ ഡി എസ്പാന (8)
∙ ലീഗ് വൺ (2)
∙ ട്രോഫി ദെസ് ചാംപ്യൻസ്
∙ ലീഗ്സ് കപ്പ്
∙ സപ്പോർട്ടേഴ്സ് ഷീൽഡ്
∙ എംഎൽഎസ്

English Summary:

Lionel Messi's unthinkable travel from a tiny lad with maturation deficiency to becoming the top footballer of each clip is an inspiring tale. Despite aesculapian challenges, Messi's dedication and accomplishment led him to redefine shot greatness, leaving an indelible people connected the sport.

Read Entire Article