കൊച്ചി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ലോകോത്തരനിലവാരത്തിൽ അത്യാധുനികസൗകര്യങ്ങളോടുകൂടി നവീകരിച്ച, എം.ജി. റോഡ് ആർട്ടിസ്ട്രി സ്റ്റോർ ഹൈബി ഈഡൻ എംപി ഉദ്ഘാടനംചെയ്തു.
എംഎൽഎമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, ബിജെപി ജില്ലാപ്രസിഡന്റ് കെ.എസ്. ഷൈജു, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വാർഡ് കൗൺസിലർ പദ്മജ എസ്. മേനോൻ, മുൻ ഗുരുവായൂർ തന്ത്രി സതീശൻ നമ്പൂതിരി, ഫാദർ ടെൻസൺ ഷലോണ, മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, ഇന്ത്യൻ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ, ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർമാരായ വീരാൻകുട്ടി കെ.പി., എ.കെ. നിഷാദ്, ശറീജ് വി.എസ്., കോർപ്പറേറ്റ് ഹെഡ് ആർ. അബ്ദുൽ ജലീൽ, റീജണൽ ഹെഡ് സുബൈർ എം.പി., സോണൽ ഹെഡ് ജാഫർ എം.പി., സപ്ലൈ ചെയിൻ മാനേജ്‌മെന്റ് ഹെഡ് ഷഫീഖ് വി.എസ്., സ്റ്റോർ ഹെഡ്‌സ് ഷഫീഖ് പി.എ., റഫീക്ക് പി, മറ്റ് മലബാർ ഗ്രൂപ്പ് മാനേജ്‌മെന്റ് ടീമംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി വിവിധ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡയമണ്ടിന്റെ വിലയിൽ 25 ശതമാനംവരെ ഡിസ്‌കൗണ്ട് ലഭിക്കും. സ്വർണം, ജെം സ്റ്റോൺ, അൺകട്ട് ജൂവലറി എന്നിവയുടെ പണിക്കൂലിയിൽ 25 ശതമാനംവരെ കിഴിവും ലഭിക്കും. ഈ ഓഫറുകൾ ഏപ്രിൽ 15 വരെ പ്രാബല്യത്തിലുണ്ടാകും. സ്വർണവിലയുടെ മൂന്നുശതമാനം മുതൽ നൽകിക്കൊണ്ട് അഡ്വാൻസ് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ട്.
Content Highlights: Malabar Gold & Diamonds Kochi Store Inaugurated
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·