Published: October 03, 2026 05:39 PM IST Updated: October 04, 2026 09:46 AM IST
1 minute Read
നഗോയ∙ ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ മലേഷ്യയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം. ഫൈനലിൽ മലേഷ്യയെ 5–1നാണ് ഇന്ത്യ തോൽപിച്ചത്. വിജയത്തോടെ 2028ലെ ലൊസാഞ്ചലസ് ഒളിംപിക്സിലേക്കും ഇന്ത്യൻ പുരുഷ ടീം യോഗ്യത നേടി. 21–ാം സ്വർണത്തോടെ ഏഷ്യൻ ഗെയിംസ് മെഡല്‍ ടേബിളിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യയ്ക്കും ഉസ്ബക്കിസ്ഥാനും 21 മെഡലുകൾ വീതമുണ്ടെങ്കിലും രണ്ടു വെള്ളിയുടെ ലീഡിലാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. 2023 ഏഷ്യൻ ഗെയിംസ് ഹോക്കിയിലെ സ്വർണ ജേതാക്കളാണ് ഇന്ത്യ. ആദ്യമായാണ് ഇന്ത്യൻ പുരുഷ ടീം ഹോക്കി സ്വര്‍ണം നിലനിർത്തുന്നത്. പുരുഷ ഹോക്കിയിൽ ഇന്ത്യയുടെ അഞ്ചാം സ്വർണം കൂടിയാണിത്.
What you should work next
മത്സരത്തിന്റെ 11–ാം ഓവറിൽ പെനാൽറ്റി കോർണറിൽനിന്നാണ് ഇന്ത്യ ആദ്യ ഗോൾ നേടിയത്. പന്തു ലഭിച്ച ഹർമൻപ്രീത് സിങ് പിഴവുകളില്ലാതെ മലേഷ്യൻ ഗോൾകീപ്പർ മുഹമ്മദ് സയ്മിയെ മറികടന്ന് പന്തു വലയിലെത്തിച്ചു. എന്നാൽ ഇന്ത്യയുടെ ആഘോഷം അധിക നേരം നീണ്ടില്ല. മൂന്നു മിനിറ്റുകൾക്കപ്പുറം 14–ാം മിനിറ്റിൽ മലേഷ്യ സമനില പിടിച്ചു. മികച്ചൊരു ഹാഫ് വോളിയിലൂടെ ഷെല്ലോ സിൽവേറിയൂസ് മലേഷ്യയെ ഒപ്പമെത്തിച്ചു. 23–ാം മിനിറ്റിൽ ലഭിച്ച മറ്റൊരു പെനാൽറ്റി കോർണറിലൂടെ ഇന്ത്യ വീണ്ടും മുന്നിലെത്തി. ശൈലാനന്ദ് ലാക്രയാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ടീമിന്റെ ഏഴാം ഗോളും മത്സരത്തിലെ രണ്ടാം ഗോളും കണ്ടെത്തിയത്. ആദ്യ പകുതിയിൽ ഇന്ത്യ 2–1ന് മുന്നിൽ. 35–ാം മിനിറ്റിൽ ശൈലാനന്ദ് ലാക്രയ്ക്കെതിരായ ഫൗളിന്റെ പേരില്‍ വീണ്ടും ഇന്ത്യയ്ക്ക് പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല.
42–ാം മിനിറ്റിൽ പെനാൽറ്റി സ്ട്രൈക്കിലൂടെ ഹാർദിക് ഇന്ത്യയുടെ ഗോൾ നേട്ടം മൂന്നാക്കി ഉയർത്തി. അവസാന ക്വാർട്ടറിൽ 51–ാം മിനിറ്റിലും 53–ാം മിനിറ്റിലും ഇന്ത്യയ്ക്ക് പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും രണ്ടും ലക്ഷ്യത്തിലെത്തിയില്ല. എന്നാൽ 54–ാം മിനിറ്റിൽ ഇന്ത്യ ആദ്യ ആദ്യ ഫീൽഡ് ഗോളുമായി വിജയമാഘോഷിച്ചു. ദിൽപ്രീതിന്റെ തകർപ്പൻ ബിൽഡ് അപിനൊടുവിൽ പന്തു ലഭിച്ച സൂപ്പർ സബ് ശൈലാനന്ദ് ലാഖ്ര മനോഹരമായി ഫിനിഷ് ചെയ്തു. സ്കോർ 4–1. 57–ാം മിനിറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും പെനാൽറ്റി കോർണറിലൂടെ ലക്ഷ്യം കണ്ടതോടെ ഇന്ത്യയ്ക്ക് 5–1ന്റെ വിജയം. ഫൈനൽ വിസിൽ മുഴങ്ങിയതോടെ ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് ചരിത്ര സ്വർണം.
നേരത്തേ വനിതാ ഹോക്കിയിലും ഇന്ത്യ സ്വർണം നേടിയിരുന്നു. ആവേശ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ ചൈനയെ 1–0നു തോൽപിച്ചാണ് ഇന്ത്യ സ്വർണത്തിൽ മുത്തമിട്ടത്. 1982ലെ ഗെയിംസിലാണ് ഇന്ത്യ അവസാനമായി സ്വർണം നേടിയത്. ജയത്തോടെ, 2028 ഒളിംപിക്സിനും ഇന്ത്യൻ ടീം യോഗ്യത ഉറപ്പിച്ചു. 10–ാം മിനിറ്റിൽ ലാൽറംസിയാമി ഹമാർസോട്ടെയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. ചൈനയുടെ പെനൽറ്റി സ്ട്രോക് തടുത്തിട്ട ഗോൾകീപ്പർ സവിത പുനിയയുടെ പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
English Summary:






English (US) ·