മഴ കഴിഞ്ഞു; ഗെയിംസ് തെളിഞ്ഞു! മിനിമലിസ’മാണു ജപ്പാന്റെ ആശയം

5 days ago 2

നഗോയയിൽനിന്ന് വി.എസ്. അനൂപ്

Published: September 14, 2026 09:08 AM IST Updated: September 14, 2026 01:18 PM IST

1 minute Read

നഗോയയിലെ പരിശീലനവേദിയിൽ ഏഷ്യൻ ഗെയിംസ് അത്‌ലീറ്റുകൾക്കു താൽക്കാലിക വിശ്രമത്തിനുള്ള സംവിധാനങ്ങൾ.
നഗോയയിലെ പരിശീലനവേദിയിൽ ഏഷ്യൻ ഗെയിംസ് അത്‌ലീറ്റുകൾക്കു താൽക്കാലിക വിശ്രമത്തിനുള്ള സംവിധാനങ്ങൾ.

മഴയുടെ കാർമേഘങ്ങൾ ആകാശത്തുനിന്നു മാറിപ്പോയിരിക്കുന്നു; ദിവസങ്ങൾക്കകം നഗോയയിൽ ഏഷ്യൻ ഗെയിംസാഘോഷം തുടങ്ങുകയാണ്. കനത്ത മഴയിൽ റോഡുകളിലെല്ലാം വെള്ളം കയറിയതോടെ ഗെയിംസ് ‘കുള’മാകുമോ എന്നു ചിലർ‌ക്കെങ്കിലും ആശങ്കയുണ്ടാകാം. ആശങ്ക വേണ്ടെന്നാണ് ഉത്തരം. അന്നത്തെ മഴയിൽ പെയ്ത വെള്ളമെല്ലാം ഒഴുകിപ്പോയി!. അല്ലെങ്കിലും പ്രതികൂല കാലാവസ്ഥ ഉൾപ്പെടെ പ്രതിസന്ധികളോടുള്ള പോരാട്ടം ജപ്പാനു ശീലമാണല്ലോ.

എല്ലാവരെയും ഉൾക്കൊള്ളുന്ന ഹൃദ്യമായ ആതിഥേയത്വത്തിനൊപ്പം കൃത്യമായ ആസൂത്രണവും സമയനിഷ്ഠയുമാണു ജപ്പാന്റെ പ്രത്യേകത. ഓരോ സെക്കൻഡും കാര്യക്ഷമമായി വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ജപ്പാൻകാരുടെ ഓരോ ചലനത്തിലും നമുക്കു കാണാം.

വി.എസ്. അനൂപ്

വി.എസ്. അനൂപ്

2012 മുതൽ ജപ്പാനിലുള്ള ഒരാളെന്ന നിലയിൽ ഞാൻ കാണുന്ന രണ്ടാമത്തെ വലിയ കായികോത്സവമാണ് ഏഷ്യൻ ഗെയിംസ്. കോവിഡ് മഹാമാരിയ്ക്കിടെ 2021ൽ ടോക്കിയോ ഒളിംപിക്സ് ശക്തമായ നിയന്ത്രണങ്ങൾക്കിടയിലാണു നടന്നത്. എന്നാൽ ഇത്തവണ ആവേശമുയരും. കാരണം, അന്നത്തെ നിയന്ത്രണങ്ങളൊന്നും ഇത്തവണയില്ലല്ലോ.

‘മിനിമലിസ’മാണു ജപ്പാന്റെ ആശയം. അതുകൊണ്ടു തന്നെ പുതിയ സ്റ്റേഡിയങ്ങൾ നിർമിക്കുന്നതിനു പകരം നിലവിലുള്ള കായിക സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാണ് അവർ ഐച്ചി – നഗോയ ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കുന്നത്. ഗെയിംസിൽ വലിയ താമസ സൗകര്യമില്ലെന്നൊക്കെയുള്ള പരാതികൾ ഉയരുമ്പോൾ, യാഥാർഥ്യം അതിൽ നിന്നു വ്യത്യസ്തമാണ്. അടിസ്ഥാന സൗകര്യങ്ങളെല്ലാം ആതിഥേയർ ക്രമീകരിച്ചിട്ടുള്ള ആ മുറികളിലുണ്ടാകും; ഉറപ്പ്.

നഗോയയ്ക്കു സമീപമുള്ള ഇച്ചിനോമിയ നഗരത്തിലാണു ഞാൻ താമസിക്കുന്നത്. ഗെയിംസിലെ ബാഡ്മിന്റൻ മത്സരങ്ങളുടെ വേദി കൂടിയാണിത്. മലയാളികളായ എച്ച്.എസ്. പ്രണോയിയും എം.ആർ.അർജുനും ട്രീസ ജോളിയും ഉൾപ്പെടെയുള്ള മലയാളികളുടെ പ്രകടനത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു.

English Summary:

Asian Games Nagoya is acceptable to statesman soon successful Japan, marking a important sporting event. Despite archetypal concerns astir imaginable disruptions owed to past dense rains, organizers are well-prepared to big a palmy and businesslike games.

Read Entire Article