Published: March 15, 2026 08:20 AM IST Updated: March 15, 2026 09:46 AM IST
1 minute Read
മസൂറി (ഉത്തരാഖണ്ഡ്) ∙ ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവും ബാല്യകാല സുഹൃത്ത് വൻഷിക ചദ്ദയും വിവാഹിതരായി. ഉത്തരാഖണ്ഡിലെ മസൂറിയിലുള്ള ദ് സവോയ് ഹോട്ടലിൽ ശനിയാഴ്ച വൈകിട്ടായിരുന്നു വിവാഹച്ചടങ്ങുകൾ. ഇന്ത്യൻ ടീമിൽ കുൽദീപിന്റെ സഹതാരങ്ങളായ തിലക് വർമ, റിങ്കു സിങ്, യുസ്‌വേന്ദ്ര ചെഹൽ, മുൻ താരങ്ങളായ സുരേഷ് റെയ്ന, മുഹമ്മദ് കൈഫ്, പീയൂഷ് ചൗള, ബിസിസിഐ പ്രതിനിധികൾ എന്നിവരടക്കം ചടങ്ങിൽ പങ്കെടുത്തു. വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.
വിവാഹച്ചടങ്ങളുടെ ഭാഗമായി ഒരാഴ്ചയോളമായി ഹോട്ടൽ പൂർണമായും ബുക്ക് ചെയ്തിരിക്കുകയായിരുന്നു. വെള്ളിയാഴ്ച നടന്ന മെഹന്തി, സംഗീത് ചടങ്ങുകളോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. സംഗീത് ചടങ്ങിൽ പ്രശസ്ത സൂഫി ഗായകൻ ബിസ്മിലിന്റെ സംഗീത വിരുന്നുണ്ടായിരുന്നു. 2025 ജൂൺ 4ന് ലക്നൗവിൽ വച്ചായിരുന്നു കുൽദീപിന്റെയും വൻഷികയുടെയും വിവാഹനിശ്ചയം. നവംബറിൽ നടത്താൻ തീരുമാനിച്ചിരുന്ന വിവാഹം, കുൽദീപിന്റെ ക്രിക്കറ്റ് തിരക്കുകൾ കാരണം മാറ്റിവയ്ക്കുകയായിരുന്നു. ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെയാണ് താരം ജീവിതത്തിൽ പുതിയ ഇന്നിങ്സിലേക്ക് കടക്കുന്നത്.
#WATCH | Visuals from the wedding festivities of Indian cricket team's World Cup-winning prima spinner Kuldeep Yadav and Vanshika successful Mussoorie, Uttarakhand.
Kuldeep Yadav is acceptable to necktie the knot with Vanshika time successful Mussoorie. pic.twitter.com/N4b8izzhO2
മാർച്ച് 17ന് ലക്നൗവിലെ ആഡംബര ഹോട്ടലിൽ വിപുലമായ വിവാഹ സൽക്കാരം സംഘടിപ്പിച്ചിട്ടുണ്ട്. ഐസിസി ചെയർമാൻ ജയ് ഷാ, മുൻ ക്യാപ്റ്റൻ എം.എസ്. ധോണി, വിരാട് കോലി, രോഹിത് ശർമ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള കായിക–രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഇതിൽ പങ്കെടുക്കുമെന്നാണ് വിവരം.
ഉത്തർപ്രദേശിലെ കാൻപുർ സ്വദേശികളായ കുൽദീപും വൻഷികയും ബാല്യകാല സുഹൃത്തുക്കളാണ്. ഇവരുടെ വീടുകൾ തമ്മിൽ ഏകദേശം മൂന്നു കിലോമീറ്റർ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉറ്റസൗഹൃദം പിന്നീട് പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. ചൈനാമാൻ ബോളറായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യഘടകമായ കുൽദീപ് യാദവ്, 2017ലാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 2024 ട്വന്റി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരം, 2026 ട്വന്റി20 ലോകകപ്പിൽ ഒരു മത്സരത്തിൽ മാത്രമാണ് കളിച്ചത്. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ്. ഓസ്ട്രേലിയയിൽ ഉന്നതപഠനം പൂർത്തിയാക്കിയ വൻഷിക, നിലവിൽ എൽഐസിയിൽ ഉദ്യോഗസ്ഥയാണ്.
English Summary:







English (US) ·