മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ലണ്ടനിൽ, അങ്ങോട്ട് പോയി കണ്ട് വിരാട് കോലി; രാഷ്ട്രീയവും ചർച്ചയായെന്ന് ഷിൻഡെ

1 week ago 5

ഓൺലൈൻ ഡെസ്‌ക്

Published: September 12, 2026 04:23 PM IST Updated: September 12, 2026 05:10 PM IST

1 minute Read

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച. (X/@mieknathshinde)
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച. (X/@mieknathshinde)

ലണ്ടൻ ∙ ഇന്ത്യൻ സൂപ്പർതാരം വിരാട് കോലിയും ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ലണ്ടനിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കായികമേഖല, അടിസ്ഥാന സൗകര്യ വികസനം, സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വിവിധ പദ്ധതികൾ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. വളരെ എളിമയുള്ള വ്യക്തിത്വത്തിന് ഉടമയാണ് കോലിയെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ഏക്നാഥ് ഷിൻഡെ എഎൻഐയോടു പറഞ്ഞു.

What you should work next

‘‘വിരാട് കോലി ലണ്ടനിലാണ് താമസം, ഞാൻ ഇവിടെയുണ്ടെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം എന്നെ കാണാൻ വന്നതാണ്. ഇത്രയും വലിയൊരു ക്രിക്കറ്റ് താരം ഇത്രയും എളിമയോടെ പെരുമാറുന്നത് കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. ഞങ്ങൾ മുൻപും കണ്ടിട്ടുണ്ടെങ്കിലും, ഇന്ന് നേരിട്ട് സംസാരിക്കാൻ കഴിഞ്ഞതിൽ എനിക്ക് പ്രത്യേക സന്തോഷമുണ്ട്. എനിക്ക് ലഭിച്ച പുരസ്കാരത്തെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. മഹാരാഷ്ട്രയിലെ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ, സമീപവർഷങ്ങളിൽ മഹാരാഷ്ട്ര കൈവരിച്ച വികസനം അഭൂതപൂർവ്വമാണെന്ന് അദ്ദേഹം തന്നെ അഭിപ്രായപ്പെട്ടു.

📍 लंडन, युनायटेड किंग्डम |

भारतीय क्रिकेट संघाचा माजी कर्णधार आणि विश्वविक्रमी फलंदाज विराट कोहली याने आज #लंडन येथे माझी सदिच्छा भेट घेतली.

यावेळी राज्यातील क्रीडा सुविधा वाढवण्यासाठी तसेच राष्ट्रीय आणि आंतरराष्ट्रीय कीर्तीचे खेळाडू तयार व्हावेत यासाठी नक्की कोणत्या सुधारणा… pic.twitter.com/DWIz842j5D

— Eknath Shinde - एकनाथ शिंदे (@mieknathshinde) September 11, 2026

വിമാനത്താവളത്തിന് സമീപമുള്ള ‘തേർഡ് മുംബൈ’ വികസനം, അടൽ സേതു, ബാലാസാഹേബ് ഠാക്കറെ സമൃദ്ധി മഹാമാർഗ്, കോസ്റ്റൽ റോഡ്, മെട്രോ, കൂടാതെ സ്കൂളുകളിലും ആരോഗ്യമേഖലയിലും നടത്തുന്ന പ്രവർത്തനങ്ങൾ തുടങ്ങി നിലവിൽ പുരോഗമിക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികളെക്കുറിച്ചും ഞങ്ങളുടെ ഭാവി പദ്ധതികളെക്കുറിച്ചും ഞാൻ അദ്ദേഹത്തോട് പങ്കുവച്ചു.’’– ഷിൻഡെ എഎൻഐയോട് പറഞ്ഞു.

‘‘ഞങ്ങൾ ഈ കാര്യങ്ങളെല്ലാം ചർച്ച ചെയ്തു, മഹാരാഷ്ട്രയിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ ഞങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ ഞാൻ എടുത്തുപറഞ്ഞു. ജിഡിപി, സ്റ്റാർട്ടപ്പുകൾ, അടിസ്ഥാന സൗകര്യങ്ങൾ, എഫ്ഡിഐ എന്നിവയിൽ സംസ്ഥാനം നിലവിൽ ഒന്നാം സ്ഥാനത്താണ്. മഹാരാഷ്ട്രയിൽ നടക്കുന്ന മാറ്റങ്ങളെക്കുറിച്ചും വികസനത്തെക്കുറിച്ചും കേട്ടപ്പോൾ അദ്ദേഹം ഏറെ സന്തോഷിച്ചു, ഈ പദ്ധതികൾ ജനങ്ങളുടെ ജീവിതത്തിൽ ചെലുത്തുന്ന നല്ല സ്വാധീനത്തെ അദ്ദേഹം അഭിനന്ദിച്ചു. എനിക്ക് ലഭിച്ച പുരസ്കാരവും ഈ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

അദ്ദേഹത്തെ കണ്ടതിൽ എനിക്കും വളരെ സന്തോഷമുണ്ട്. പുതിയ തലമുറയെ മത്സരങ്ങളിൽ മികവ് പുലർത്താൻ എങ്ങനെ സഹായിക്കാമെന്നും അവരുടെ കഴിവുകളെ എങ്ങനെ വളർത്തിയെടുക്കാമെന്നും ഞങ്ങൾ ചർച്ച ചെയ്തു. എന്തായാലും യുവാക്കളാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി. ഈ കാര്യത്തിൽ അദ്ദേഹം ചില വിലയേറിയ ആശയങ്ങൾ പങ്കുവച്ചു, ഇത് മഹാരാഷ്ട്രയ്ക്കും രാജ്യത്തിനും ഒരുപോലെ ഗുണം ചെയ്യുമെന്നതിൽ തർക്കമില്ല.’’ ഷിൻഡെ കൂട്ടിച്ചേർത്തു.

കുടുംബത്തോടൊപ്പം ലണ്ടനിലാണ് കോലിയുടെ സ്ഥിരതാമസം. ടെസ്റ്റിൽനിന്നും ട്വന്റി20യിൽനിന്നു വിരമിച്ച വിരാട് കോലി, നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് കളിക്കുന്നത്. 314 ഏകദിനങ്ങളിലെ 302 ഇന്നിങ്സുകളിൽ നിന്നായി 58.59 ശരാശരിയിൽ 54 സെഞ്ചറികളും 79 അർധസെഞ്ചറികളും ഉൾപ്പെടെ 14,941 റൺസ് നേടിയിട്ടുള്ള വിരാട്, ഏറ്റവും മികച്ച ഏകദിന ബാറ്റർമാരിൽ ഒരാളാണ്.

ഏകദിന ചരിത്രത്തിൽ 15,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്ററാകാൻ താരത്തിന് ഇനി വെറും 59 റൺസ് കൂടി മതി. ഈ മാസം അവസാനം വെസ്റ്റിൻഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ഒരുക്കങ്ങൾക്കുള്ള തുടക്കം കൂടിയാണ് പരമ്പര.
 

English Summary:

Virat Kohli Eknath Shinde gathering highlighted discussions connected sports, infrastructure, and authorities authorities schemes. The Maharashtra Deputy CM praised Kohli's humble property and shared details astir the state's ambitious improvement projects.

Read Entire Article