മഹികയ്‌ക്കൊപ്പം ബീച്ചിൽ ഹാർദിക് പാണ്ഡ്യ; 32–ാം ജന്മദിനത്തിൽ പ്രണയം ‘ഒഫിഷ്യൽ’ ആക്കി താരം

5 months ago 10

ഓൺലൈൻ ഡെസ്‌ക്

Published: October 11, 2025 03:39 PM IST

1 minute Read


മഹിക ശർമയ്‌ക്കൊപ്പം ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ഹാർദിക് പാണ്ഡ്യ ഇൻസ്റ്റ്ഗ്രാം സ്റ്റോറിയിൽ പങ്കുവച്ചപ്പോൾ
മഹിക ശർമയ്‌ക്കൊപ്പം ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ഹാർദിക് പാണ്ഡ്യ ഇൻസ്റ്റ്ഗ്രാം സ്റ്റോറിയിൽ പങ്കുവച്ചപ്പോൾ

മുംബൈ∙ ജന്മദിനത്തിൽ പ്രണയബന്ധം ‘പരോക്ഷമായി’ സ്ഥിരീകരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ബോളിവുഡ് നടിയും മോഡലുമായി മഹിക ശർമയുമായി വിദേശത്തുള്ള ബീച്ചിൽ ഒരുമിച്ചു നിൽക്കുന്ന ചിത്രം ഹാർദിക് പാണ്ഡ്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. ഇരുവരും പുറംതിരിഞ്ഞു നിൽക്കുന്ന ചിത്രത്തിൽ, മഹികയെ ഹാർദിക് ടാഗ് ചെയ്തിട്ടുമുണ്ട്. മറ്റൊരു ചിത്രത്തിൽ ഇരുവരും ‘പാർട്ടി മൂഡിൽ’ ആണ്. ഇതോടെ അഭ്യൂഹങ്ങൾക്ക് വിരാമമായെന്നും ഹാർദിക്കും മഹികയും ഡേറ്റിങ്ങിലാണെന്ന് സ്ഥിരീകരിച്ചെന്നും സൈബർ ലോകം പറയുന്നു.

വെള്ളിയാഴ്ച പുലർച്ചെ, ഇരുവരും ഒരുമിച്ച് മുംബൈ വിമാനത്താവളത്തിലെത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആദ്യമായാണ് പൊതുയിടത്തിൽ ഇരുവരും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഇവരുടെ പ്രണയം ‘ഒഫിഷ്യൽ’ ആയെന്ന് വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. ഇന്നു ചിത്രങ്ങൾ പങ്കുവച്ചതോടെ പ്രണയവാർത്തകൾക്ക് സ്ഥിരീകരണമായി. ഹാർദിക് പാണ്ഡ്യയ്ക്കു ജന്മദിനാശംസ നേർന്ന് മഹികയും ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിട്ടുണ്ട്.

ഒക്ടോബർ 11നാണ് ഹാർദിക്കിന്റെ ജന്മദിനം. 1993ൽ ജനിച്ച ഹാർദിക്കിന്റെ 32–ാം ജന്മദിനമാണ് ഇന്ന്. 24 വയസ്സുകാരിയായ മഹിക, പങ്കുവച്ച ഒരു ചിത്രത്തിൽ ഹാർദിക് പാണ്ഡ്യയുടെ ജഴ്സി നമ്പറായ 33 പ്രത്യക്ഷപ്പെട്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ആദ്യമായി ഉയരുന്നത്. ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിൽ പലതും ഒരേ സ്ഥലങ്ങളിൽനിന്നുള്ളതായിരുന്നെന്നും ആരാധകർ കണ്ടെത്തി.

വിവേക് ഒബ്റോയി നായകനായ പിഎം നരേന്ദ്ര മോദി എന്ന സിനിമയിൽ മഹിക അഭിനയിച്ചിട്ടുണ്ട്.ഗുജറാത്തിലെ ദീൻദയാൽ പെട്രോളിയം യുണിവേഴ്സിറ്റിയിലും യുഎസിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ മഹിക നിരവധി ഫാഷൻ സ്ഥാപനങ്ങളുടെ പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

നടിയും സെർബിയൻ മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും ഹാർദിക് പാണ്ഡ്യയും കഴിഞ്ഞ വർഷമാണ് വിവാഹമോചിതരായത്. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം 2020ലായിരുന്നു ഇവരുടെ വിവാഹം. പാണ്ഡ്യയുടെ മകൻ അഗസ്ത്യ നടാഷയ്ക്കൊപ്പമാണു താമസിക്കുന്നത്.

English Summary:

Hardik Pandya confirms narration with Mahieka Sharma. The Indian cricketer shared pictures with the Bollywood histrion connected his birthday, seemingly confirming their dating rumors. The mates was besides spotted unneurotic astatine the Mumbai airport.

Read Entire Article