മാഞ്ചസ്റ്റർ ഡാർബിയിലെ വിവാദ ഗോൾ: വിഡിയോ അസിസ്റ്റന്റ് റഫറിയെ പുറത്താക്കി

2 days ago 1

മനോരമ ലേഖകൻ

Published: September 16, 2026 02:17 PM IST

1 minute Read

WhatsAppImage2026-09-16at11-07-45AM-3--jpeg
മാറ്റ് ഡൊനഹ്യു

മാഞ്ചസ്റ്റർ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ മാഞ്ചസ്റ്റർ യുണൈറ്റഡ്– മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ തെറ്റായ തീരുമാനമെടുത്ത വിഡിയോ അസിസ്റ്റന്റ് റഫറി (വാർ) മാറ്റ് ഡൊനഹ്യൂവിനെ ഒഫീഷ്യൽ പാനലിൽനിന്ന് ഒഴിവാക്കി. മത്സരത്തിൽ വാർ എടുത്ത തീരുമാനം തെറ്റായിരുന്നെന്നും സംഭവത്തിൽ ക്ഷമ ചോദിക്കുന്നതായും റഫറിമാരുടെ ഔദ്യോഗിക സംഘടനയായ പ്രൊ റഫ് അറിയിച്ചിരുന്നു.

60–ാം മിനിറ്റിൽ സിറ്റി താരം ഏർലിങ് ഹാളണ്ട് നേടിയ ഗോളാണ് വിവാദങ്ങൾക്കു വഴിവച്ചത്. ഓഫ് സൈഡ് ചൂണ്ടിക്കാട്ടി ഗോൾ ആദ്യം നിഷേധിച്ച ഓൺ ഫീൽഡ് റഫറി, പിന്നാലെയാണ് വാർ പരിശോധന നടത്തിയത്. ഹാളണ്ട് ഓഫ് സൈഡ് അല്ലെന്നും ഗോൾ അനുവദിക്കാമെന്നും വാർ അറിയിച്ചതോടെ റഫറി തന്റെ തീരുമാനം മാറ്റി. മത്സരം സിറ്റി 1–0ന് ജയിച്ചു. 

മത്സരത്തിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പ്രൊ റഫ് അധികൃതർ ഗോൾ പുനഃപരിശോധിച്ചത്. ഇതിൽ ഹാളണ്ട് ഓഫ് സൈഡ് അല്ലെങ്കിലും സഹതാരം എൻസോ ഫെർണാണ്ടസ് ഓഫ് സൈഡ് പൊസിഷനിലായിരുന്നെന്നും ഇത് വാർ ശ്രദ്ധിച്ചില്ലെന്നും കണ്ടെത്തി. പിന്നാലെയാണ് മാറ്റ് ഡൊനഹ്യൂവിനെയും സഹ റഫറി ബ്ലേക് അൻട്രോബസിനെയും വാർ പാനലിൽനിന്നു നീക്കാൻ തീരുമാനിച്ചത്.

English Summary:

A arguable VAR determination successful the Manchester United vs. Manchester City Premier League lucifer has led to the removal of VAR authoritative Mat Donahue from the authoritative panel. The determination to disallow Erling Haaland's extremity was initially overturned by VAR, but a consequent reappraisal recovered that a teammate was offside.

Read Entire Article