മിക്സ്ഡ് ഡബിൾസിൽ ഡബിൾ ചരിത്രം; കിരീടം നിലനിർത്തി ഒലീവിയ ഗെഡാകി– ജോൺ പിയേഴ്സ് സഖ്യം

1 month ago 7

മനോരമ ലേഖകൻ

Published: January 31, 2026 08:12 AM IST Updated: January 31, 2026 11:12 AM IST

1 minute Read

ഒലീവിയയും ജോൺ പിയേഴ്സും ട്രോഫിയുമായി.
ഒലീവിയയും ജോൺ പിയേഴ്സും ട്രോഫിയുമായി.

Follow Us

Facebook

WhatsApp

മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് മിക്സ്ഡ് ഡബിൾസിൽ ഓസ്ട്രേലിയയുടെ ഒലീവിയ ഗെഡാകി– ജോൺ പിയേഴ്സ് സഖ്യം കിരീടം നിലനിർത്തിയപ്പോൾ വഴിമാറിയതു 37 വർഷത്തെ ചരിത്രം. 1989നു ശേഷം ആദ്യമായാണ് ഓസ്ട്രേലിയൻ ഓപ്പണിൽ, മിക്സ്ഡ് ഡബിൾസ് സഖ്യം കിരീടം നിലനിർത്തുന്നത്. യാന നൊവോത്‌ന –ജിം പഗ് സഖ്യത്തിന്റെ പേരിലുള്ള ചരിത്രമാണു വൈൽഡ് കാർഡ് എൻട്രിയായി മത്സരത്തിനെത്തിയ ഗെഡാകി– പിയേഴ്സ് സഖ്യം തിരുത്തിയത്.

ഫ്രാൻസിന്റെ ക്രിസ്റ്റീന മ്ലഡിനോവിച്ച് – മാനുവൽ ഗിനാഖ് സഖ്യത്തെ 4-6, 6-3, 10-8നു തോൽപിച്ചു. കൂടാതെ, 62 വർഷങ്ങൾക്കു ശേഷം ഓസ്ട്രേലിയൻ ഓപ്പണിൽ മിക്സ്ഡ് ഡബിൾസ് കിരീടം നിലനിർത്തുന്ന ഓസ്ട്രേലിയൻ സഖ്യമെന്ന ചരിത്രവും ഇവർ കോർട്ടിലെത്തിച്ചു. മാർഗരറ്റ് കോർട്ട് – കെൻ ഫ്ലെച്ചർ സഖ്യമാണ് മുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ.

English Summary:

Australian Open Mixed Doubles: The Australian Open mixed doubles saw past made arsenic Olivia Gadecki and John Peers successfully defended their title, a feat not achieved successful 37 years. This marks the archetypal clip since 1989 that a mixed doubles brace has retained the Australian Open championship, breaking a long-standing record.

Read Entire Article