മിന്നല്‍ വേഗം, പാക്കിസ്ഥാൻ താരത്തെ ഇടിച്ചിട്ട് ജാദുമണി സിങ്; ബോക്സിങ്ങിൽ ഇന്ത്യ ക്വാർട്ടറിൽ– വിഡിയോ

1 month ago 7

മനോരമ ലേഖകൻ

Published: July 27, 2026 10:43 AM IST

1 minute Read

ജാദുമണി സിങ് മത്സരത്തിനിടെ.
ജാദുമണി സിങ് മത്സരത്തിനിടെ.

ഗ്ലാസ്ഗോ ∙ കോമൺവെൽത്ത് ഗെയിംസ് 55 കിലോ ബോക്സിങ്ങിൽ പാക്കിസ്ഥാന്റെ സുമാമ റഹ്മാനെ ഇടിച്ചിട്ട് ഇന്ത്യയുടെ ജാദുമണി സിങ്ങിന് തകർപ്പൻ ജയം. രണ്ടാം റൗണ്ടിൽ റഹ്മാനെ ഇടിച്ചുവീഴ്ത്തിയ ജാദുമണി, മൂന്നാം റൗണ്ടിനൊടുവിൽ 5–0നു മത്സരം വിജയിച്ചു ക്വാർട്ടറിലെത്തി. രണ്ടാം റൗണ്ടിൽ കൂടുതൽ അക്രമണോത്സുകത സുമാമ കാട്ടിയെങ്കിലും മിന്നൽവേഗത്തിലുള്ള റിഫ്ലക്സുകളാൽ ജാദുമണി ഇടികളിൽനിന്ന് വഴുതിമാറി. 

What you should work next

ചടുലമായ ഹുക്കുകളിലൂടെയും പഞ്ചുകളിലൂടെയുമാണ് ഇന്ത്യൻ താരം മത്സരം പിടിച്ചെടുത്തത്. ഒരു വിജയം കൂടി നേടിയാൽ‌ താരത്തിനു മെഡൽ ഉറപ്പിക്കാൻ സാധിക്കും. കഴിഞ്ഞ വിജയത്തിനു പിന്നാലെ കാർഗിൽ യുദ്ധത്തിലെ നായകൻമാർക്കു വിജയം സമർപ്പിക്കുന്നതായി ജാദുമണി പ്രതികരിച്ചിരുന്നു. മണിപ്പൂർ സ്വദേശിയായ ജാദുമണി തുടക്കത്തിൽ ഫുട്ബോൾ താരമായിരുന്നു. അമ്മാവന്റെ സഹായത്തോടെയാണ് താരം ബോക്സിങ്ങിലേക്കു ചുവടുമാറ്റുന്നത്. 

What you should work next

തുടക്കത്തില്‍ 50 കിലോ വിഭാഗത്തിൽ മത്സരിച്ചിരുന്ന താരം പിന്നീട് 55 കിലോയിൽ മത്സരിക്കാൻ തുടങ്ങി. പൊക്കമുള്ള എതിരാളികൾക്കു മുന്നിൽ പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന വിമർശനങ്ങൾക്കിടെ, 2025 ലെ ലോക ബോക്സിങ് ഫൈനൽസിൽ‍ വെള്ളി നേടിയാണ് ജാദുമണി വരവറിയിച്ചത്. പുണെയിലെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലാണു താരം പരിശീലിക്കുന്നത്.

English Summary:

Jadumani Singh secured a important triumph successful the 55 kg boxing astatine the Commonwealth Games, defeating Pakistan's Sumama Rahman. This triumph propels the Indian boxer into the quarterfinals and brings India person to a imaginable medal.

Read Entire Article