മുഖത്തെ ചിരി നിമിഷങ്ങൾക്കകം മാറിമറഞ്ഞു, നിരാശയോടെ തലതാഴ്ത്തി; ഗുഡ് ബൈ മോഡ്രിച്ച്...!

2 weeks ago 3

റോഷ്നി പൊൻകാട്ട്

റോഷ്നി പൊൻകാട്ട്

Published: July 03, 2026 05:14 PM IST Updated: July 03, 2026 10:27 PM IST

1 minute Read

ഫിഫ ലോകകപ്പിൽ പോർച്ചുഗലിനെതിരായ മത്സരത്തിനിടെ ക്രൊയേഷ്യ താരം ലൂക്ക മോഡ്രിച്ച്. (Photo by Kamil Krzaczynski / AFP)
ഫിഫ ലോകകപ്പിൽ പോർച്ചുഗലിനെതിരായ മത്സരത്തിനിടെ ക്രൊയേഷ്യ താരം ലൂക്ക മോഡ്രിച്ച്. (Photo by Kamil Krzaczynski / AFP)

‘എല്ലാ വലിയ യാത്രകൾക്കും ഒരവസാനമുണ്ടാകും...
പക്ഷേ, ഇതിഹാസങ്ങൾ ഒരിക്കലും വിടപറയുന്നില്ല,
അവർ എന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും.’
ആ ഗോൾ... അതു ഗോളല്ലെന്നു പറഞ്ഞപ്പോൾ കളി കാണുന്നവരുടെ മനസ്സും ഒരുനിമിഷം വിങ്ങിയിട്ടുണ്ടാകണം. ആ മുഖത്തെ ചിരി നിമിഷങ്ങൾക്കകം മാറിമറഞ്ഞു.. വല്ലാത്തൊരു നിരാശയോടെ അവരുടെ നായകൻ ലൂക്കാ മോഡ്രിച്ച് തലതാഴ്ത്തി. ഗാലറിയിലെ ചുവപ്പു–വെള്ള കുപ്പായക്കാർ നിശബ്ദമായി. ക്രൊയേഷ്യ എന്ന കുഞ്ഞുരാജ്യത്തിന് ലോകഭൂപടത്തിൽ സ്ഥാനം നേടിക്കൊടുത്ത, ഫുട്ബോളിനെ നെഞ്ചിലേറ്റിയവർക്ക് ഈ പുറത്താകൽ വിശ്വസിക്കാനായില്ല. അവരുടെ മാത്രമല്ല ലൂക്ക മോഡ്രിച്ച് എന്ന ക്യാപ്റ്റന്റെ അവസാന ലോകകപ്പും കൂടിയായിരുന്നു. കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും എഴുതിതള്ളാൻ കഴിയാത്തവിധം മികച്ച പ്രകടനമായിരുന്നു ക്രൊയേഷ്യയുടേത്. 2018ൽ ഫൈനലിസ്റ്റുകൾ, ഖത്തർ ലോകകപ്പിൽ മൂന്നാം സ്ഥാനക്കാരായി.

What you should work next

മിഡ്ഫീൽഡിലെ മാന്ത്രികൻ...2018ൽ രണ്ടാം റൗണ്ട് കടക്കുമെന്നുപോലും വിലയിരുത്താതിരുന്ന ഒരു രാജ്യം. അവരെ നയിച്ച സ്വർണതലമുടിയുള്ള കുറിയ മനുഷ്യൻ ലൂക്ക മോഡ്രിച്ച്. യൂറോപ്യൻ കാൽപന്തുകളിയിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാൾ. മിന്നും ഫോമിലായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടീം ഫൈനൽ റൗണ്ട് വരെയെത്തി. ചുണ്ടിനും കപ്പിനുമിടയിൽ ലോകകിരീടം നഷ്ടമായി. 4–2 ന് ഫ്രാൻസിനോട് തോൽക്കേണ്ടിവന്നെങ്കിലും ആ വർഷത്തെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരത്തിന് മോഡ്രിച്ച് അർഹനായി.

റയൽ മഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്തിയാഗോ ബെർണബ്യൂവിൽ വീശിയടിച്ച കൊടുങ്കാറ്റായിരുന്നു ലൂക്ക മോഡ്രിച്ച്. 2012ൽ റയൽ മഡ്രിഡിലെത്തിയതോടെ ‘ആധുനിക മോഡ്രിച്ച് യുഗം’ ആരംഭിച്ചു. സ്പാനിഷ് ക്ലബിനൊപ്പം മൂന്നു ചാംച്യൻസ് ലീഗ് കിരീടങ്ങൾ. 13 വർഷം നീണ്ട കരിയറിനൊടുവിൽ, തന്റെ മുപ്പത്തിയൊൻപതാം വയസ്സിൽ ലൂക്ക ക്ലബ് വിടുമ്പോൾ റയൽ മഡ്രിഡ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ (28) നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി. 597 മത്സരങ്ങളിൽ നിന്നായി 88 അസിസ്റ്റുകളും 43 ഗോളുകളും റയലിനായി നേടി. ക്ലബ് ലോകകപ്പിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയോട് തോൽവി വഴങ്ങിയതിനു പിന്നാലെ റയലിൽനിന്ന് ലൂക്ക പടിയിറങ്ങി, ഇറ്റാലിയൻ ക്ലബ് എസി മിലാനുമായി ഒരു വർഷത്തെ കരാർ ഒപ്പിട്ടു.

രാജ്യം കണ്ട ഏറ്റവും മികച്ച ഫുട്ബോളർ

2006ൽ ആണ് ലൂക്ക രാജ്യത്തിനുവേണ്ടി ബൂട്ടണിയുന്നത്. 202 രാജ്യാന്തര മത്സരങ്ങളിൽ കളിച്ചു. 2016 മുതൽ ക്രൊയേഷ്യൻ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു. 29 ഗോളുകൾ നേടി. മെസ്സിയും റൊണാൾഡോയും അടക്കിവാണിരുന്ന ഫുട്ബോൾ ലോകത്ത് 2018ലെ ബലോൻ ദ് ഓർ പുരസ്കാരം നേടിയത് ലൂക്കാ മോഡ്രിച്ച് ആയിരുന്നു.

ആ ഒരാൾ...

ക്രൊയേഷ്യ, പോർചുഗൽ ടീമുകൾ ഏറ്റുമുട്ടാൻ പോകുമ്പോൾതന്നെ ഉറപ്പായിരുന്നു ഇതിഹാസങ്ങളിൽ ഒരാളുടെ വിടവാങ്ങൾ ആയിരിക്കും ഈ മത്സരമെന്ന്. ലൂക്കയോ അതോ റൊണാൾഡോയോ.. അരെങ്കിലുമൊരാൾ പുറത്തു പോകണമായിരുന്നു. പോർച്ചുഗലിന്റെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇത് അവസാന ലോകകപ്പാണ്. 90+13 ാം മിനിറ്റിൽ പിറന്ന ഗോൾ ഓഫ് സൈഡ് ആണോ എന്നറിയാൻ വാർ പരിശോധന. അവസാനനിമിഷം വരെയും ഇത്രയും ആവേശവും ടെൻഷനും നിറച്ച മറ്റൊരു മത്സരം ഇത്തവണത്തെ ലോകകപ്പിൽ ഉണ്ടായിട്ടില്ല. ഒടുവിൽ ക്രൊയേഷ്യ പുറത്താകുമ്പോൾ ലൂക്കാ മോഡ്രിച്ച് എന്ന ഇതിഹാസവും കാൽപന്തുകളിയുടെ ലോക വേദിയിൽ നിന്ന് കളമൊഴിയുകയാണ്.

English Summary:

Luka Modric's legendary shot vocation is coming to an end, marking a important infinitesimal for Croatia and the sport. Despite the heartbreak of his last World Cup match, Modric's bequest arsenic a midfield maestro and a nationalist leader volition everlastingly unrecorded connected successful the hearts of fans.

Read Entire Article