മുഖത്തേക്കു നോക്കാതെ ഹർമൻപ്രീതും ഫാത്തിമ സനയും, ഏഷ്യാകപ്പിലും ഇന്ത്യ– പാക്കിസ്ഥാൻ ക്യാപ്റ്റൻമാരുടെ ഹസ്തദാനമില്ല

1 week ago 2

ഓൺലൈൻ ഡെസ്ക്

Published: September 05, 2026 09:15 PM IST

1 minute Read

 X@BCCI
ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. Photo: X@BCCI

ദുബായ്∙ വനിതാ ഏഷ്യാകപ്പിലും ഹസ്തദാനത്തിനു നിൽക്കാതെ ഇന്ത്യ– പാക്കിസ്ഥാൻ ക്യാപ്റ്റൻമാർ. ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ ഹർമന്‍പ്രീത് കൗറും പാക്ക് ക്യാപ്റ്റൻ ഫാത്തിമ സനയും ഹസ്തദാനം നൽകാനോ, പരസ്പരം അഭിവാദ്യം ചെയ്യാനോ തയാറായില്ല. മത്സരത്തിൽ ടോസ് വിജയിച്ച പാക്ക് ക്യാപ്റ്റൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാനുമായി ട്വന്റി20 ഫോർമാറ്റിൽ ഏറ്റുമുട്ടിയപ്പോൾ അവസാന 10 മത്സരങ്ങളിൽ ഒൻപതിലും വിജയിച്ചത് ഇന്ത്യയായിരുന്നു.

What you should work next

2022 ഏഷ്യാകപ്പിൽ മാത്രമാണ് ഇന്ത്യ പാക്കിസ്ഥാനോടു തോൽവി വഴങ്ങിയിട്ടുള്ളത്. പാക്കിസ്ഥാനെതിരായ മത്സരത്തോടെ, 150 ട്വന്റി20 രാജ്യാന്തര മത്സരങ്ങളിൽ ഒരു ടീമിനെ നയിക്കുന്ന ആദ്യ ക്യാപ്റ്റനായി ഹർമൻപ്രീത് കൗർ. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു 121 മത്സരങ്ങളിലാണ് ക്യാപ്റ്റനായിട്ടുള്ളത്. ഈ വർഷം തന്നെ നടന്ന വനിതാ ട്വന്റി20 ലോകകപ്പിന്റെ സമയത്തും ഇന്ത്യ– പാക്കിസ്ഥാൻ താരങ്ങൾ തമ്മിൽ ഹസ്തദാനമുണ്ടായിരുന്നില്ല.

What you should work next

പഹൽഗാം ഭീകരാക്രമണത്തിനും പിന്നാലെ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമുകൾ തമ്മിൽ ഹസ്തദാനം ഉണ്ടായിട്ടില്ല. തുടക്കത്തിൽ വിവാദങ്ങളുയർന്നെങ്കിലും, ഇതു സംബന്ധിച്ച് ഐസിസി നിര്‍ദേശങ്ങളൊന്നുമില്ലാത്തതിനാൽ ഹസ്തദാനം ഒഴിവാക്കുന്നതു തുടരുകയായിരുന്നു.

English Summary:

Women’s Asia Cup 2026: India, Pakistan skip handshake

Read Entire Article